നിത്യാനന്ദാശ്രമം
ദൃശ്യരൂപം
(നിത്യാനന്ദാശ്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ആശ്രമമാണ് നിത്യാനന്ദാശ്രമം. സ്വാമി നിത്യാനന്ദ ആണ് ഈ ആശ്രമം സ്ഥാപിച്ചത്. മുൻപ് ഈ ആശ്രമം നിൽക്കുന്ന സ്ഥലം വനപ്രദേശമായിരുന്നു. ഇവിടെ ഒരു മലയോരത്ത് സ്വാമി 45 ഗുഹകൾ നിർമ്മിച്ചു. ഈ ഗുഹകളിൽ ഇരുന്ന് ഭക്തർക്ക് ധ്യാനിക്കാം. 1963-ൽ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ മാതൃകയിൽ നിർമ്മിച്ച ഒരു ക്ഷേത്രവും ഇവിടെ ഉണ്ട്. സ്വാമി നിത്യാനന്ദയുടെ പഞ്ചലോഹത്തിൽ നിർമ്മിച്ച ഒരു പൂർണ്ണകായ പ്രതിമയും ഇവിടെ ഉണ്ട്. സ്വാമി ഇരിക്കുന്ന രൂപത്തിൽ ആണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്.
ഹോസ്ദുർഗ്ഗ് കോട്ടയ്ക്ക് അടുത്തായി 25 ഏക്കർ സ്ഥലത്താണ് ഈ ആശ്രമം സ്ഥിതിചെയ്യുന്നത്. ഭഗവദ് ഗീതയിൽ നിന്നുള്ള രംഗങ്ങളുടെ ചില മനോഹരമായ ശില്പങ്ങളും ഈ ആശ്രമത്തിൽ ഉണ്ട്.
ഇതും കാണുക
[തിരുത്തുക]അനുബന്ധം
[തിരുത്തുക]- കാസർഗോഡ് എൻ.ഐ.സി. വെബ് വിലാസം Archived 2007-09-28 at the Wayback Machine.
- ട്രാവൽ കേരള . കോം Archived 2007-01-02 at the Wayback Machine.