തൃക്കണ്ണാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൃക്കണ്ണാട് ശിവക്ഷേത്രത്തിന് മുൻപിലെ കടൽത്തീരം. ദൂരെ പാണ്ഡ്യൻ കല്ല് കാണാം

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു കടലോര ഗ്രാമമാണ് തൃക്കണ്ണാട്. ബേക്കൽ കോട്ടയ്ക്ക് അടുത്താണ് തൃക്കണ്ണാട്. പശ്ചിമമുഖമായി നിലകൊള്ളുന്ന പ്രശസ്തമായ തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്രം ഇവിടെ കടലോരത്തായി ഉണ്ട്. ദക്ഷിണകാശി എന്നും ഈ സ്ഥലം അറിയപ്പെടുന്നു.

ക്ഷേത്രശ്രീകോവിലിൽ നിന്നും നേരെ പടിഞ്ഞാ‍റു ദിശയിൽ കരയിൽ നിന്നും 2കിലോമീറ്റർ അകലെ കടലിൽ ഉയർന്നു നിൽക്കുന്ന വലിയൊരു പാറ കാണാം . തൃക്കണ്ണാട് ക്ഷേത്രം ആക്രമിച്ച ഒരു പാണ്ഡ്യ രാജാവിനെ ശിവൻ കപ്പലടക്കം ഒരു പാറയാക്കി മാറ്റിയതാണ് ഈ പാറ എന്നാണ് വിശ്വാസം. അതിനാൽ ഇത് പാണ്ഡ്യൻ കല്ല് എന്നറിയപ്പെടുന്നു. സാഹസിക നീന്തൽക്കാർക്ക് പ്രിയങ്കരമാണ് ഈ സ്ഥലം. . തൃക്കണ്ണാട് ഒരു കിലോമീറ്റർ വടക്കായി ഉള്ള പാലക്കുന്ന് ഭഗവതീക്ഷേത്രം ഭരണി ഉത്സവത്തിനു പ്രശസ്തമാണ്. ആയിരക്കണക്കിന് ഭക്തജനങ്ങൾ ഈ ഉത്സവത്തിനു തടിച്ചുകൂടുന്നു.

"https://ml.wikipedia.org/w/index.php?title=തൃക്കണ്ണാട്&oldid=3316762" എന്ന താളിൽനിന്ന് ശേഖരിച്ചത്