കാഞ്ഞങ്ങാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാഞ്ഞങ്ങാട്
ಕಾಂಞಂಗಾಡ್ನ
കോട്ടച്ചേരി/ഹോസ്ദുർഗ്
നഗരം, താലൂക്ക് , Municipality, Assembly constituency
കാഞ്ഞങ്ങാട് നഗരം
കാഞ്ഞങ്ങാട് നഗരം
കാഞ്ഞങ്ങാട് is located in Kerala
കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട്
Location in Kerala, India
Coordinates: 12°18′0″N 75°5.4′0″E / 12.30000°N 75.09000°E / 12.30000; 75.09000Coordinates: 12°18′0″N 75°5.4′0″E / 12.30000°N 75.09000°E / 12.30000; 75.09000
Country  India
State കേരളം
ജില്ല കാസർഗോഡ്
Government
 • Body കാഞ്ഞങ്ങാട് നഗരസഭ
Population (2001)
 • Total 65,499
Languages
 • Official Malayalam, Tulu, Kannada
Time zone IST (UTC+5:30)
PIN 671315
Telephone code 467
വാഹനരജിസ്ട്രേഷൻ KL 60, KL 14
Nearest Town Kasaragod
Lok Sabha constituency Kasaragod
Civic agency Kanhangad Municipality
Climate Tropical Monsoon (Köppen)
Avg. summer temperature 35 °C (95 °F)
Avg. winter temperature 20 °C (68 °F)
കാഞ്ഞങ്ങാട്
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കാസർഗോഡ്
ജനസംഖ്യ 65 (2001)
സമയമേഖല IST (UTC+5:30)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം
Tropical monsoon (Köppen)

     35 °C (95 °F)
     20 °C (68 °F)


കാസർഗോഡ്‌ ജില്ലയിലെ ഒരു പ്രധാന പട്ടണവും നഗരസഭയുമാണ് കാഞ്ഞങ്ങാട്.

കാസർഗോഡ് ജില്ലയിലെ മദ്ധ്യഭാഗത്തു നിന്നും അല്പം തെക്കു മാറി, കാസർഗോഡ് പട്ടണത്തിൽ നിന്നും 28 കിലോമീറ്റർ അകലെയാണ് കാഞ്ഞങ്ങാട് സ്ഥിതിചെയ്യുന്നത്. നഗര കേന്ദ്രമായ കോട്ടച്ചേരിയിൽ നിന്നും അര കിലോമീറ്റർ തെക്കായി പുതിയകോട്ടയിൽ (പുതിയ കോട്ട എന്ന അർത്ഥം വരുന്ന ഹോസ ദുർഗ്ഗ എന്ന കന്നഡ പദത്തിൽ നിന്നാണ് പുതിയകോട്ട എന്ന പേരുണ്ടായത്) മുൻസിപ്പൽ കാര്യാലയവും മറ്റ് ഭരണ സംബന്ധമായ കെട്ടിടങ്ങളും പോലീസ് സ്റ്റേഷനും കോടതിയും സർക്കാർ ആശുപത്രിയും സ്ഥിതിചെയ്യുന്നു. പട്ടണത്തിലെ ഒരു പ്രധാന ആകർഷണം മോസ്ക്കിലെ വളരെ ഉയരമുള്ള ഒരു മിനാരം ആണ്. നഗരത്തിലെ ധനികരായ മുസ്ലീം കച്ചവട സമുദായാംഗങ്ങളുടെ സംഭാവനയാണ് ഇത്.

ചരിത്രം[തിരുത്തുക]

പഴംതമിഴ്പ്പാട്ടുകളിൽ ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന നന്ദരാജാവിന്റെ കീഴിലായിരുന്നു ഈ പ്രദേശം എന്നു് പരാമർശിക്കുന്നുണ്ടു്. എങ്കിലും കാഞ്ഞങ്ങാടിന്റെ ചരിത്രം ക്രിസ്ത്യബ്ദം എട്ടാം നൂറ്റാണ്ടോടുകൂടി മാത്രമേ വ്യക്തതയോടെ അറിയാൻ സാധിക്കുന്നുള്ളു. ഈ കാലയളവിൽ കാഞ്ഞങ്ങാടും പരിസരവും രണ്ടാം ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ചേരരാജാക്കന്മാരുടെ കീഴിൽ പയ്യന്നൂർ കഴകത്തിൽ പെട്ട 32 തുളുഗ്രാമങ്ങളിലൊന്നായിരുന്നു ഈ പ്രദേശം.പുല്ലീരിൽ നിന്നും ലഭിച്ച ഭാസ്കര രവിവർമ്മൻ രണ്ടാമൻ എന്ന ചേരരാജാവിന്റെ കെടവലം ശാസനം ചേരസാമ്രൈജ്യത്തിന്റെ ഇവിടുത്തെ രാഷ്ട്രീയാധിപത്യം വ്യക്തമാക്കുന്നു.

അതിനുശേഷം കോലത്തുനാടിന്റെ കീഴിലായതോടെയാണു് ഈ പ്രദേശത്തിനു് കാഞ്ഞങ്ങാടെന്ന പേരു് ലഭിക്കുന്നതു്. കോലത്തിരിയുടെ കീഴിലെ ഇടപ്രഭുവായ കാഞ്ഞൻ ആയിരുന്നു ഇവിടെ ഭരണകാരങ്ങൾ നോക്കിയിരുന്നതു്. "കാഞ്ഞന്റെ നാട്" പിന്നീടു് കാഞ്ഞങ്ങാട് എന്നു് അറിയപ്പെടാൻ തുടങ്ങി. നീലേശ്വരം രാജവംശം രൂപപ്പെട്ടതോടെ കാഞ്ഞങ്ങാട് നീലേശ്വരം രാജാവിന്റെ കീഴിലായി. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യം കർണ്ണാടകത്തിലെ ബദനൂർ ആസ്ഥാനമാക്കി ഭരിച്ചിരുന്ന ഇക്കേരി രാജവംശം നീലേശ്വരം രാജാവിനെ തോൽപ്പിച്ചു് ഈ പ്രദേശം അവരുടെ കീഴിലാക്കി. നീലേശ്വരം രാജാവിനെ പ്രതിരോധിക്കാൻ 1713-ൽ ഇക്കേരി രാജാവു് ഇവിടെ ഒരു കോട്ട പണിയുകയും, അങ്ങനെ ഈ പ്രദേശം പുതിയകോട്ട അഥവാ ഹോസ്ദുർഗ് എന്നുകൂടി അറിയപ്പെട്ടു.. ഇക്കേരി രാജവംശത്തിന്റെ തകർച്ചക്കു് ശേഷം മൈസൂർസുൽത്താന്റെ അധീനതയിലായി ഈ പ്രദേശം. 1799-ൽ ടിപ്പുവിന്റെ മരണശേഷം ബ്രിട്ടീഷുകാരുടെ ഈസ്റ്റ് ഇന്ത്യാ കമ്പിനി ഈ പ്രദേശത്തു് തങ്ങളുടെ ഭരണം അടിച്ചേൽപ്പിച്ചു.

1799 മുതൽ 1862 വരെ ഈസ്റ്റ് ഇന്ത്യാ കമ്പിനിയുടെ ബോംബെ പ്രസിഡൻസിയുടെ ഭാഗമായ ബേക്കൽ താലൂക്കിലായിരുന്നു കാഞ്ഞങ്ങാട്. 1862 ഏപ്രിൽ 15-നു് ദക്ഷിണ കന്നട ജില്ല മദ്രാസ് പ്രസിഡൻസിയിലാക്കിയപ്പോൾ ഈ പ്രദേശം ബേക്കൽ താലൂക്കിനു് പകരമായി വന്ന കാസർഗോഡ് താലൂക്കിലായി. കേരള സംസ്ഥാന രൂപീകരണശേഷം 1957 ജനുവരി 1-നു് ഹോസ്ദുർഗ് താലൂക്കു് നിലവിൽ വന്നപ്പോൾ അതിന്റെ ആസ്ഥാനമായി കാഞ്ഞങ്ങാട് മാറി.

ദേശീയ പ്രസ്ഥാനം[തിരുത്തുക]

ഇന്ത്യൻ ദേശിയ പ്രസ്ഥാനത്തിന്റെ ഒരു പ്രധാന സമരവേദിയായിരുന്നു കാഞ്ഞങ്ങാട്. 1925-ജനുവരി 1-നു് കാഞ്ഞങ്ങാട് ചേർന്ന കോൺഗ്രസ് പ്രവർത്തകയോഗം ഇവിടെ വിപുലമായ ഒരു ഖദർശാല തുടങ്ങുവാൻ തീരുമാനിച്ചു. ഇതി ഖാദി പ്രചരണത്തിന്റെ ആവേശം കൂട്ടിയതിനൊപ്പം സ്വാതന്ത്രസമര പ്രവർത്തനങ്ങൾക്കു് നല്ല ദിശാബോധവും നൽകി. 1925 ജനുവരിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഹോസ്ദുർഗ് യൂണിറ്റ് രൂപീകൃതമായി. എ സി കണ്ണൻ നായർ ആദ്യ പ്രസിഡണ്ടും, കെ ടി കുഞ്ഞിരാമൻ നമ്പ്യാർ ആദ്യ സെക്രട്ടറിയുമായിരുന്നു.

1926 ഏപ്രിലിൽ ദേശിയ വിദ്യാഭ്യാസ പ്രചരണത്തിനായി വെള്ളഇക്കോത്ത് വിജ്ഞാനദായിനി സംസ്കൃത സ്കൂൾ പ്രവർത്തനമാരംഭിച്ചു. പിന്നീട് ഇവിടുത്തെ ദേശീയപ്രസ്ഥാനത്തിന്റെ സിരാകേന്ദ്രമായി ഈ സ്കൂൾ മാറി. എ സി കണ്ണൻ നായർ, കെ ടി കുഞ്ഞിരാമൻ നമ്പ്യാർ, ദാമോദരഭക്ത, വിദ്വാൻ പി കേളുനായർ, ഇ രാഘവപണിക്കർ തുടങ്ങിയ പ്രമുഖ കോൺഗ്രസ് പ്രവർത്തകരായിരുന്നു ഇവിടുത്തെ അദ്ധ്യാപകർ. കേരളീയൻ, കെ മാധവൻ, ഗാന്ധി കൃഷ്ണൻ നായർ എന്നിവരൊക്കെ ഇവിടുത്തെ വിദ്യാർത്ഥികളായിരുന്നു.

വിദേശ വസ്ത്ര ബഹിഷ്കരണം, മദ്യവർജ്ജനം, ഹരിജനോദ്ധാാരണം തുടങ്ങിയ സമരപരിപാടികൾ ഇവിടെ വ്യാപകമായി നടന്നിരുന്നു. ആശയ പ്രചരണത്തിനായി ശക്തി എന്ന പേരിൽ ഒരു കൈയെഴുത്തു മാസിക കെ ടി കുഞ്ഞിരാമൻ നമ്പ്യാരുടെ പത്രാധിപത്യത്തിൽ ഇവിടെ നിന്നും ആരംഭിച്ചിരുന്നു.

തദ്ദേശ സ്വയംഭരണം[തിരുത്തുക]

പ്രധാന ലേഖനം: കാഞ്ഞങ്ങാട് നഗരസഭ

ഒരു സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തായിരുന്ന കാഞ്ഞങ്ങാടിനെ 1984 ജൂൺ ഒന്നിന് നഗരസഭയായി ഉയർത്തി.. നിലവിൽ കാസർഗോഡ് ജില്ലയിലെ മൂന്നു നഗരസഭകളിൽ ഒന്നാണു് കാഞ്ഞങ്ങാട് നഗരസഭ .

വിദ്യഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

സ്കൂളുകൾ[തിരുത്തുക]

 • ദുർഗ്ഗ ഹയ്യർ സെക്കന്ററി വിദ്യാലയം
 • ഹോസ്ദുർഗ്ഗ് സർക്കാർ ഹയ്യർ സെക്കന്ററി വിദ്യാലയം
 • കാഞ്ഞങ്ങാട് സർക്കാർ ഹയ്യർ സെക്കന്ററി വിദ്യാലയം
 • ഇക്ബാൽ ഹയ്യർ സെക്കന്ററി വിദ്യാലയം
 • ലിറ്റിൽ ഫ്ലവർ ഹയർ സെക്കന്ററി വിദ്യാലയം
 • ചിന്മയ വിദ്യാലയം, കാഞ്ഞങ്ങാട്
 • മഹാകവി പി സ്മാരക ഹയ്യർ സെക്കന്ററി വിദ്യാലയം, ബെള്ളീക്കോത്ത്കട്ടികൂട്ടിയ എഴുത്ത്
 • ജമാഅത്ത് ഹയർ സെക്കന്ററി വിദ്യാലയം , ചിത്താരി
 • ഡോ.അംബേദ്കർ ഹയർ സെക്കൻററി വിദ്യാലയം,കോടോത്ത്

ubmc alpschool hosdurg


christ cmi public school

കോളേജുകൾ[തിരുത്തുക]

 • നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജ്
 • കാർഷിക കോളേജ്, പടന്നക്കാട്
 • സ്വാമി നിത്യാനന്ദ പോളിടെക്നിക്ക്
 • നിത്യാനന്ദ എഞ്ചിനീയറിംഗ് കോളേജ്
 • പെരിയ പോളിടെക്നിക്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

2001-ലെ കാനേഷുമാരി അനുസരിച്ച് കാഞ്ഞങ്ങാട്ടിലെ ജനസംഖ്യ 65,499 ആണ്. ഇതിൽ 48% പുരുഷന്മാരും 52% സ്ത്രീകളുമാണ്. കാഞ്ഞങ്ങാടിന്റെ സാക്ഷരതാ നിരക്ക് 78% ആണ്. പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 83%-വും സ്ത്രീകളുടേത് 74%-വും ആണ്. ജനസംഖ്യയുടെ 12%-വും ആറു വയസ്സിൽ താഴെയുള്ള കുട്ടികളാണ്.‍

ആകർഷണകേന്ദ്രങ്ങൾ[തിരുത്തുക]

 • ആനന്ദാശ്രമം: പ്രശസ്തമായ ഈ ഹിന്ദുമത ആശ്രമം കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിനും റെയിൽ‌വേ സ്റ്റേഷനും 3 കിലോമീറ്റർ അകലെയാണ്. സ്വാമി രാംദാസ് ആണ് 1939-ൽ ഈ ആശ്രമം സ്ഥാപിച്ചത്.[അവലംബം ആവശ്യമാണ്] പാവങ്ങൾക്കു വേണ്ടി ജീവിച്ച സ്വാമിക്കുവേണ്ടി ഈ ആശ്രമം സമർപ്പിച്ചിരിക്കുന്നു. ശാന്തി തേടി ഒരുപാട് തീർത്ഥാ‍ടകർ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും ഇവിടെ എത്തുന്നു. ധ്യാനത്തിനും ആത്മീയ പഠനത്തിനും അനുയോജ്യമാണ് ഇവിടം.
 • മടിയൻ കൂലോം ക്ഷേത്രം: കാഞ്ഞങ്ങാടിന് അടുത്ത് ഉള്ള ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭദ്രകാളിയാണ്. [[മെയ്] മാസങ്ങളിലും / ജനുവരി മാസങ്ങളിലും നടക്കുന്ന ക്ഷേത്രോത്സവങ്ങളിൽ ഇവിടെ നടക്കുന്നു.
 • ശ്രീ മഹാലിംഗേശ്വര ക്ഷേത്രം, അടൂർ: പയസ്വിനി നദിയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം പടിഞ്ഞാറൻ ചാലൂക്യ രാജാവ് കീർത്തി വർമ്മൻ 2-ആമന്റെ കാലത്ത് ഉണ്ടാക്കിയതാണെന്നു കരുതപ്പെടുന്നു. ക്ഷേത്രത്തിനുള്ളിൽ കന്നഡ അക്ഷരങ്ങളിൽ എഴുതിയ സംസ്കൃത ശ്ലോകങ്ങൾ ഈ കാലഘട്ടത്തിലേക്ക് വിരൽ ചൂണ്ടുന്നു.
 • പറപ്പള്ളി മസ്ജിദ്: ജില്ലയിലെ ഒരു പ്രധാന മുസ്ലീം തീർത്ഥാടന കേന്ദ്രമായ ഈ മസ്ജിദ് കാഞ്ഞങ്ങാട് പട്ടണത്തിൽ നിന്നും 10 കി.മീ അകലെയായി സ്ഥിതിചെയ്യുന്നു. എല്ലാ മതസ്ഥരും ഇവിടം സന്ദർശിക്കുന്നു. വർഷത്തിലൊരിക്കൽ നടത്തുന്ന മഖാം ഉറൂസിൽ ജാതി മത ഭേദമന്യേ ആയിരങ്ങൾ പങ്കെടുക്കാറുണ്ട്.
 • ബേക്കൽ കോട്ട: 300 വർഷം പഴക്കമുള്ള ഈ കോട്ട കേരളത്തിലെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നും ഒന്നും ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്നതുമായ ഒരു കോട്ടയാണ്. മനോഹരമായ കടൽത്തീരത്തിന്റെ അടുത്തുള്ള ഈ കോട്ടയ്ക്ക് ഇന്ന് കേരളത്തിലെ വിനോദസഞ്ചാര ഭൂപടത്തിൽ ഒരു പ്രധാന സ്ഥാനം ഉണ്ട്.

പ്രധാന സാഹിത്യ-സാംസ്കാരികനായകന്മാർ[തിരുത്തുക]

 1. മഹാകവി പി.കുഞ്ഞിരാമൻ നായർ
 2. വിദ്വാൻ പി.കേളു നായർ
 3. രസിക ശിരോമണി കോമൻ നായർ

പ്രധാന സ്വാതന്ത്ര്യ സമര സേനാനികൾ[തിരുത്തുക]

 1. കെ.മാധവൻ
 2. എ.സി.കണ്ണൻ നായർ

അതിരുകൾ[തിരുത്തുക]

ചിത്രങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]


സ്ഥാനം: 12°19′N, 75°04′E

"https://ml.wikipedia.org/w/index.php?title=കാഞ്ഞങ്ങാട്&oldid=2456114" എന്ന താളിൽനിന്നു ശേഖരിച്ചത്