Jump to content

വെള്ളരിക്കുണ്ട്

Coordinates: 12°22′03″N 75°16′59″E / 12.36750°N 75.28313°E / 12.36750; 75.28313
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ളരിക്കുണ്ട്

Vellarikundu
താലൂക്ക്
വെള്ളരിക്കുണ്ട് ടൗൺ
വെള്ളരിക്കുണ്ട് ടൗൺ
വെള്ളരിക്കുണ്ട് is located in Kerala
വെള്ളരിക്കുണ്ട്
വെള്ളരിക്കുണ്ട്
Coordinates: 12°22′03″N 75°16′59″E / 12.36750°N 75.28313°E / 12.36750; 75.28313
Country India
StateKerala
DistrictKasaragod
സമയമേഖലUTC+5:30 (IST)
PIN
671534
Telephone code04997
വാഹന റെജിസ്ട്രേഷൻKL-79

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ചെറുപട്ടണമാണ് വെള്ളരിക്കുണ്ട്. ഒടയഞ്ചാൽ-ചെറുപുഴ പ്രധാന ജില്ലാ റോഡിൽ ഒടയഞ്ചാലിനും ചിറ്റാരിക്കാലിനും ഇടയിൽ സ്ഥിതി ചെയ്യുന്നു. ഈ ചെറുപട്ടണം ബളാൽ പഞ്ചായത്തിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ്. മലബാർ കുടിയേറ്റത്തെ തുടർന്നാണ് വെള്ളരിക്കുണ്ടും സമീപ പ്രദേശങ്ങളും ജനനിബിഢമായത്.

ഭീമനടി സംരക്ഷിത വനം ഈ പട്ടണത്തിനടുത്ത് സ്ഥിതി ചെയ്യുന്നു. വെള്ളരിക്കുണ്ട് ആസ്ഥാനമായി ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കിനാനൂർ- കരിന്തളം, കോടോം-ബേളൂർ, കള്ളാർ, പനത്തടി, ബളാൽ എന്നീ പഞ്ചായത്തുകളെ ഉൾപ്പെടുത്തി പുതിയ താലൂക്ക് രൂപീകരിച്ചിട്ടുണ്ട്. നേരത്തെ ഹോസ്ദുർഗ്ഗ് താലൂക്കിന്റെ ഭാഗമായിരുന്നു. കാസർഗോഡ് ജില്ലയിലെ വികസിച്ചു കൊണ്ടിരിക്കുന്ന മലയോര പട്ടണങ്ങളിൽ ഒന്നാണ് വെള്ളരിക്കുണ്ട്.

പദോല്പത്തി

[തിരുത്തുക]

പഴയ കാലത്ത് വെള്ളരികൾ ധാരാളമായി വിളഞ്ഞിരുന്ന കുന്നുകൾക്കിടയിലുള്ള താഴ്ന്ന ഭൂപ്രദേശം എന്നതുകൊണ്ട് ഈ പ്രദേശം വെള്ളരിക്കുണ്ട് (കുണ്ട് - കുഴി, താഴ്ന്ന പ്രതലം എന്നർത്ഥം) എന്ന പേരിൽ അറിയപ്പെട്ടു.

സംസ്കാരം

[തിരുത്തുക]

മലയാളമാണ് പ്രധാന ഭാഷയെങ്കിലും വളരെ ചെറിയ തോതിൽ തുളു, കന്നട, മറാത്ത എന്നീ ഭാഷകൾ സംസാരിക്കുന്നവരുണ്ട്. രണ്ടാം ലോക മഹായുദ്ധാരംഭത്തോടെ തിരുവിതാംകൂറിൽ ഉടലെടുത്ത കൊടിയ ദാരിദ്ര്യവും പട്ടിണിയും മൂലം മധ്യതിരുവിതാംകൂർ ഭാഗത്തുനിന്നുള്ള ക്രിസ്ത്യാനികൾ,പിള്ള നായർ , ഈഴവർ തുടങ്ങിയ സമുദായങ്ങൾ കൂട്ടത്തോടെ മലബാർ പ്രദേശങ്ങളിലേക്ക് കുടിയേറ്റം ആരംഭിച്ചു. വെള്ളരിക്കുണ്ടിലും പരിസര പ്രദേശങ്ങളിലും ഇതോടെ മലബാർ-തിരുവിതാംകൂർ സങ്കലനവും സാംസ്കാരിക രംഗത്തുണ്ടായി. ചില ആചാരാനുഷ്ഠാനങ്ങളിലും ഭക്ഷണക്രമങ്ങളിലും കർണ്ണാടക സ്വാധീനമുണ്ട്.

ടൂറിസം

[തിരുത്തുക]

60 ഏക്കർ വിസ്തൃതിയുള്ള അപൂർവയിനം പക്ഷികളും മറ്റ് ചെറുമൃഗങ്ങളുമുള്ള ഒരു സ്ഥലമാണ് വെള്ളരികുണ്ടിലെ കമ്മാടം കാവ്.[1]

സ്ഥാപനങ്ങൾ

[തിരുത്തുക]
  • വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ്
  • വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്ടറുടെ കാര്യാലയം
  • വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈഓഫീസ്
  • വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ
  • വെള്ളരിക്കുണ്ട് പോസ്റ്റ് ഓഫീസ്
  • വെള്ളരിക്കുണ്ട് സബ് ട്രഷറി
  • കോർപറേഷൻ ബേങ്ക്- വെള്ളരിക്കുണ്ട് ശാഖ
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- വെള്ളരിക്കുണ്ട് ശാഖ
  • കേരള ഗ്രാമീൺ ബേങ്ക് വെള്ളരിക്കുണ്ട് ശാഖ
  • പ്രാഥമിക ആരോഗ്യ കേന്ദ്രം, വെള്ളരിക്കുണ്ട്
  • സെന്റ് ജൂഡ്സ് ആർട്സ് ആൻഡ് സയൻസ് കോളേജ്
  • സെന്റ് ജൂഡ്സ് ഹയർ സെക്കന്ററി സ്കൂൾ
  • സബ് ആർ ടി ഒ ഓഫീസ് വെള്ളരിക്കുണ്ട്

ഗതാഗതം

[തിരുത്തുക]

റോഡ് ഗതാഗത സംവിധാനം മാത്രമാണ് ലഭ്യമായിട്ടുള്ളത്.

നിയമസഭാ മണ്ഡലം

[തിരുത്തുക]

താലൂക്കിൽപ്പെട്ട വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി എന്നീ പഞ്ചായത്തുകൾ തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിലും ബാക്കിയുള്ള പഞ്ചായത്തുകൾ കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലും ഉൾപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. "Travel Agency, Best of Homestay, Temple & Theyyam Tour Packages" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2020-02-22. Retrieved 2023-02-03.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വെള്ളരിക്കുണ്ട്&oldid=4113757" എന്ന താളിൽനിന്ന് ശേഖരിച്ചത്