മഞ്ചേശ്വരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

{{Infobox Indian Jurisdiction |native_name = മഞ്ചേശ്വരം |type = നഗരം |latd =12 |latm =42 |lats =21 |longd=74 |longm=54 |longs=08 |state_name = Kerala |district = കാസർഗോഡ് |leader_title = |leader_name =panchyathy president mr ua kader |altitude = |population_as_of = 2001 |population_total = |population_density = |area_magnitude= |area_total = |area_telephone = |postal_code = 671323 |vehicle_code_range = KL |sex_ratio = |literacy = |unlocode = |website = |footnotes = ബി.ജെ.പി ലീഡർ ശ്രീ.കെ.സുരെന്ദ്രൻ ഇവിടെ 2016 നിയമസഭ തിരഞെടുപ്പിൽ വെറും 43 വൊട്ടുകൾക്കാണു പരാജയപ്പെട്ടത്.

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു കടലോര ഗ്രാമമാണ് മഞ്ചേശ്വരം. മംഗലാപുരം പട്ടണത്തിൽ നിന്നും 21 കിലോമീറ്റർ അകലെയാണ് മഞ്ചേശ്വരം. ശ്രീ അനന്തേശ്വര ക്ഷേത്രം ഇവിടെയാണ്. കശുവണ്ടി ധാരാളമായി വളരുന്ന ഒരു സ്ഥലമാണ് മഞ്ജേശ്വരം.

ധാരാളം ക്ഷേത്രങ്ങളും 15 മോസ്കുകളും ഇവിടെയുണ്ട്. രണ്ട് പുരാതന ജൈനമതം ക്ഷേത്രങ്ങളും ഇവിടെയുണ്ട്. മഞ്ചേശ്വരം നദിക്കരയിലുള്ള ബെംഗാര മഞ്ചേശ്വരത്താണ് ജൈനക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത്.

കുംബ്ലയിൽ നിന്നും 11 കിലോമീറ്റർ അകലെയായി കുംബ്ല-ബട്യാട്ക റോഡിലായി ഉള്ള മദർ ഡൊളോറസ് പള്ളി പ്രശസ്തമാണ്. ഗോഥിക് വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ഈ പള്ളിക്ക് 100 വർഷത്തോളം പഴക്കമുണ്ട്. 1890-ൽ നിർമ്മിച്ച അമലോൽഭവ മാതാവിന്റെ പള്ളി ജില്ലയിലെ ഏറ്റവും പഴയ ക്രിസ്തീയ ദേവാലയമാണ്.

കന്നഡ സാഹിത്യത്തിലെ തലമുതിർന്ന സാഹിത്യകാരനായ യശ:ശരീരനായ ഗോവിന്ദ പൈയുടെ സ്മാരകം ഇവിടെയാണ്.


"https://ml.wikipedia.org/w/index.php?title=മഞ്ചേശ്വരം&oldid=2368073" എന്ന താളിൽനിന്നു ശേഖരിച്ചത്