Jump to content

മൈരെ (സ്ഥലം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
മൈരെ (സ്ഥലം)
ഗ്രാമം
Country India
StateKerala
DistrictKasaragod
TalukasKasaragod
Languages
 • OfficialKannada, Malayalam, Konkani, English, Tulu
സമയമേഖലUTC+5:30 (IST)
PIN
671322
വാഹന റെജിസ്ട്രേഷൻKL-14

മൈരെ, കാസർഗോഡ് ജില്ലയിലെ എൻമകജെ പഞ്ചായത്തിലെ ഒരു സ്ഥലമാണ്.[1] തുളുഭാഷയിലാണ് ഈ പേര്. മയൂരപ്പാറ ലോപിച്ചാണത്രെ മൈരെ ആയത്. ഇവിടെ മയിലുകൾ നൃത്തമാടിയിരുന്നതിനാലാണത്രെ ഈ സ്ഥലത്തിനു മയൂരപ്പാറ എന്നു വന്നത്.കാസർഗോഡ് പട്ടണത്തിൽനിന്നും 27 കിലോമീറ്റർ അകലെയാണിത്. 5080 പേർ മാത്രം താമസിക്കുന്ന ഈ സ്ഥലം. 2514 പുരുഷൻമാരും 2566 സ്ത്രീകളുമുണ്ട്. വിസ്തീർണ്ണം 1396 ഹെക്റ്റർ വരും.936 വീടുകളാണിവിടെയുള്ളത്. [2] കേരള സർക്കാർ ഈ സ്ഥലത്തിന്റെ പേര് ഷേണി എന്നാക്കിമാറ്റാൻ നീക്കം നടന്നുവരുന്നുണ്ട്. [3]മനുഷ്യനിർമ്മിതമായ ജലസേചനത്തിനുള്ള തുരങ്കങ്ങൾ ഇവിടെ കാണാൻ കഴിയും.[4]എൻഡോസൾഫാൻ ദുരിതം ഈ ഗ്രാമത്തിലെ ജനങ്ങളും അനുഭവിച്ചിട്ടുണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമ ഇവിടെയാണു ചിത്രീകരിച്ചത്.


കന്നഡ, തുളു എന്നിവയാണ് പ്രധാന ഭാഷ. മലയാളം ഉപയോഗിച്ചുവരുന്നുണ്ട്. കാർഷികപ്രധാനമായ പ്രദേശമാണ്. പറങ്കിമാവ്, കവുങ്ങ് എന്നിവയാണ് പ്രധാന കൃഷി.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മൈരെ_(സ്ഥലം)&oldid=2913605" എന്ന താളിൽനിന്ന് ശേഖരിച്ചത്