മഞ്ചേശ്വരം

Coordinates: 12°42′21″N 74°54′08″E / 12.70583°N 74.90222°E / 12.70583; 74.90222
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Manjeshwaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഞ്ചേശ്വരം
Map of India showing location of Kerala
Location of മഞ്ചേശ്വരം
മഞ്ചേശ്വരം
Location of മഞ്ചേശ്വരം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കാസർഗോഡ്
സമയമേഖല IST (UTC+5:30)
കോഡുകൾ

12°42′21″N 74°54′08″E / 12.70583°N 74.90222°E / 12.70583; 74.90222 കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു കടലോര ഗ്രാമമാണ് മഞ്ചേശ്വരം. മംഗലാപുരം പട്ടണത്തിൽ നിന്നും 21 കിലോമീറ്റർ അകലെയാണ് മഞ്ചേശ്വരം. ശ്രീ അനന്തേശ്വര ക്ഷേത്രം, ഉദ്യാവരം വലിയ പള്ളി , ഇൻഫന്റ് ജീസസ് ചർച്ച് എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു. കശുവണ്ടി ധാരാളമായി വളരുന്ന ഒരു സ്ഥലമാണ് മഞ്ജേശ്വരം.

ധാരാളം ക്ഷേത്രങ്ങളും 15 മോസ്കുകളും ഇവിടെയുണ്ട്. രണ്ട് പുരാതന ജൈനമതം ക്ഷേത്രങ്ങളും ഇവിടെയുണ്ട്. മഞ്ചേശ്വരം നദിക്കരയിലുള്ള ബെംഗാര മഞ്ചേശ്വരത്താണ് ജൈനക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത്.

കുംബ്ലയിൽ നിന്നും 11 കിലോമീറ്റർ അകലെയായി കുംബ്ല-ബദിയടുക്ക റോഡിലായി ഉള്ള മദർ ഡൊളോറസ് പള്ളി പ്രശസ്തമാണ്. ഗോഥിക് വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ഈ പള്ളിക്ക് 100 വർഷത്തോളം പഴക്കമുണ്ട്. 1890-ൽ നിർമ്മിച്ച അമലോൽഭവ മാതാവിന്റെ പള്ളി ജില്ലയിലെ ഏറ്റവും പഴയ ക്രിസ്തീയ ദേവാലയമാണ്.

കന്നഡ സാഹിത്യത്തിലെ തലമുതിർന്ന സാഹിത്യകാരനായ യശ:ശരീരനായ എം. ഗോവിന്ദ പൈയുടെ സ്മാരകം ഇവിടെയാണ്. ഇദ്ദേഹത്തിന്റെ പേരിലുള്ള ഗൊവിന്ദ പൈ കോളജും, ഗൊവിന്ദ പൈ മെമ്മോറിയൽ ലൈബ്രറിയും ഇവിടെ സ്ഥിതീ ചെയ്യുന്നു.

ചരിത്ര പ്രസിദ്ധമായ മാലിക്‌ദീനാർ ദർഗ സ്ഥിതി ചെയ്യുന്ന ഇച്ചിലങ്കോട് ഈ മണ്ഡലത്തിലാണ്.

"https://ml.wikipedia.org/w/index.php?title=മഞ്ചേശ്വരം&oldid=3937630" എന്ന താളിൽനിന്ന് ശേഖരിച്ചത്