കമ്മാടം കാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കമ്മട്ടം കാവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കമ്മാടം കാവ്

കേരളത്തിലെ ഏറ്റവും വലിയ കാവാണ് കമ്മാടം കാവ്. 54.76 ഏക്കർ ആണ് കമ്മാടം കാവിന്റെ വലിപ്പം. കാസർകോട് ജില്ലയിലെ ഭീമനടി വില്ലേജിലാണ് ഈ കാവ് സ്ഥിതിചെയ്യുന്നത്. പലതരത്തിലുള്ള നശിപ്പിക്കൽ ഭീഷണികൾ കമ്മാടം കാവ് നേരിടുന്നുണ്ട്. നൂറ്റിക്കണക്കിന്‌ ഏക്കർ വിസ്തൃതിയുണ്ടായിരുന്ന കാവ്,മധ്യ തിരുവിതാംകൂറുകാരുടെ മലബാറിലേക്കുള്ള കുടിയേറ്റവും അതിനെത്തുടർന്നുണ്ടായ അനധികൃത കയ്യേറ്റത്തെയും തുടർന്ന് കാവിന്റെ വിസ്തൃതി വളരെ ചുരുങ്ങപ്പെടുകയും ചെയ്തു.[1] കമ്മാടത്ത് ഭഗവതി ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള ഈ കാവ് വളരെ ജൈവവൈവിധ്യപ്രാധാന്യമുള്ളതാണ്. പലതരം സസ്യങ്ങളാലും ജന്തുക്കളാലും സമ്പന്നമാണ് ഈ കാവ്. നീലേശ്വരത്തുനിന്നും 25 കിലോമീറ്റർ കിഴക്കോട്ടുമാറിയാണ് കമ്മാടംകാവ് സ്ഥിതിചെയ്യുന്നത്. അപൂർവ്വമായ മിറിസ്റ്റിക്ക ചതുപ്പ് കമ്മാടം കാവിലുണ്ട്.[2]

അത്യപൂർവമായൊരു വനഘടനയാണ് കമ്മാടത്തു കാവിന്റെത്. അർദ്ധഹരിതവനത്തിന്റെ പ്രത്യേകതകൾ ഉള്ള ഈ കാവിൽ ഇരുമുള്ള്(Xylia xylocarpa), ഈട്ടി(വീട്ടി- Dalbergia latifolia), വൈനാവ്(നാഗപ്പൂ-Mesua ferrea), വെണ്ടേക്ക്(വെൺതേക്ക്- Lagerstroemia microcarpa) തുടങ്ങിയ ഘനമരങ്ങൾ വളരുന്നുണ്ട്. പുഴക്കരയിൽ ചോരപ്പാലി (ചോരപ്പൈൻ- Knema attenuate), വെൺകൊട്ട(വെങ്കടവം- Lophopetalum wightianum) എന്നീ മരങ്ങളുമുണ്ട്. കാവിനുള്ളിൽ ഈറ്റക്കാടുകളും ഉണ്ട്. മലയണ്ണാൻ, വേഴാമ്പൽ എന്നിവയും ട്രീ നിംഫ് എന്ന അപൂർവവും തനതുമായ ചിത്രശലഭയിനത്തെയും ഈ കാവിൽ കാണാം. . കാവിനുള്ളിൽ നിന്ന് അഞ്ചോളം കൊച്ചരുവികൾ ഉത്ഭവിക്കുന്നുണ്ട്. ഇവ ഒത്തുചേർന്ന് വലിയൊരു തോടായി പുറത്തേക്കൊഴുകുന്നു. നാലഞ്ചു കിലോമീറ്റർ ഒഴുകി കാര്യങ്കോട് പുഴയിൽ ചേരുന്ന ഈ തോട് കടുത്ത വേനലിലും വറ്റാറില്ല.[3]

ഇതും കാണുക[തിരുത്തുക]

കമ്മാടംകാവ് മിറിസ്റ്റിക്ക ചതുപ്പ്

അവലംബം[തിരുത്തുക]

  1. http://kerala.indiaeveryday.in/news-------1285-2864770.htm[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-12-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-12-14.
  3. ഉണ്ണികൃഷ്ണൻ, ഇ (1995). ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ. മറ്റത്തൂർ തപാൽ, കൊടകര വഴി, തൃശ്ശൂർ 680692: ജീവരേഖ, മറ്റത്തൂർ. പുറങ്ങൾ. 65, 66, 67.{{cite book}}: CS1 maint: location (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കമ്മാടം_കാവ്&oldid=3802708" എന്ന താളിൽനിന്ന് ശേഖരിച്ചത്