കരിമ്പുഴ ബ്രഹ്മീശ്വരൻ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Brahmeeswaran Temple, Palakkad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ശിവക്ഷേത്രമാണ് ബ്രഹ്മീശ്വരൻ ക്ഷേത്രം. പാലക്കാട് പട്ടണത്തിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള കരിമ്പുഴ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. [1],[2]

ബ്രഹ്മീശ്വരം ശിവക്ഷേത്രം[തിരുത്തുക]

ഈ പഴയ ക്ഷേത്രം 2001 വരെ ഒരുപാടു നാളായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. കരിമ്പുഴയിൽ തറവാട് ഉള്ള ചാലപ്പുറത്ത് എന്ന ഒരു നായർ കുടുംബം ഈ ക്ഷേത്രത്തിലെ പരമശിവന് വഴിപാടു കഴിക്കുവാൻ എത്തി. ചാലപ്പുറത്തു കുടുംബം ഈ ക്ഷേത്രം പുതുക്കി പണിതു. മൂന്നുവർഷം കൊണ്ടാണ് പുനരുദ്ധാരണം പൂർത്തിയായത്. ഈ കുടുംബത്തിൽ നിന്നുള്ള വ്യവസായിയായ ബി.ജി. മേനോനും പ്രശസ്ത സിനിമാ നടനായിരുന്ന യശഃശരീരനായ രവി മേനോനും ഈ പുനരുദ്ധാരണത്തിന് ചുക്കാൻ പിടിച്ചു.

അവലംബം[തിരുത്തുക]

  1. http://www.experiencefestival.com/a/Palakkad_-_Places_of_worship/id/1829254
  2. http://palakkadtourism.org/temples.php