തിടപ്പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാഴപ്പള്ളിക്ഷേത്രത്തിലെ തിടപ്പള്ളി (മുകളിൽ നിന്നും)

ക്ഷേത്രത്തിലെ അടുക്കളയെ തിടപ്പള്ളി എന്നു പറയുന്നു. ഇത് തടപ്പള്ളി, മടപ്പള്ളി എന്നീ പേരുകളിലും അറിയപ്പെടുന്നു. ക്ഷേത്രനിവേദ്യങ്ങളായ ഉണക്കലരിച്ചോറ്, പലതരം പായസങ്ങൾ, അപ്പം, അട തുടങ്ങിയവ ഉണ്ടാക്കുന്നത് ഇവിടെ വച്ചാണ്. ചുറ്റമ്പലത്തിന്റെ തെക്കേക്കെട്ടിൽ കിഴക്കേ പകുതിയാണ് സാധാരണ തിടപ്പള്ളിയായി രൂപാന്തരപ്പെടുത്തുക. ഇതിനായി ആ ഭാഗം കെട്ടിയടച്ച് അടുപ്പ് സ്ഥാപിക്കും. ചുറ്റമ്പലത്തിന്റെ വടക്കുകിഴക്കേ മൂലയിലുള്ള കിണറ്റിൽ നിന്നാണ് തിടപ്പള്ളിയിലേക്ക് വെള്ളമെടുക്കുക. തിടപ്പള്ളിയിൽ നിന്ന് തയ്യാറാക്കിയ നിവേദ്യം ശ്രീകോവിലിലേക്ക് പകർന്നുകൊണ്ടു പോകുന്ന വഴിയിൽ ആരും നിൽക്കാൻ പാടില്ല എന്ന വിശ്വാസവും നിലവിലുണ്ട്.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിടപ്പള്ളി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തിടപ്പള്ളി&oldid=1325962" എന്ന താളിൽനിന്ന് ശേഖരിച്ചത്