വരുണൻ
ദൃശ്യരൂപം
വരുണൻ | |
---|---|
ആകാശത്തിന്റെയും സമുദ്രത്തിന്റെയും ദേവത | |
ദേവനാഗരി | वरुण |
Sanskrit Transliteration | Varuṇa |
Affiliation | Aditya, Asura but later on as a Deva, Guardians of the directions |
നിവാസം | Celestial ocean (Rasā) |
ഗ്രഹം | ശുക്രൻ |
മന്ത്രം | Oṃ Vaṃ Varuṇāya Namaḥ |
ആയുധം | Pasha (Lasso) or Varunastra |
ജീവിത പങ്കാളി | വരുണീ |
Mount | മുതല (Hindu mythology) |
സമുദ്രത്തിന്റെയും ജലത്തിന്റെയും അധിപതിയായ ദേവനാണ് ഹിന്ദുവിശ്വാസമനുസരിച്ച് വരുണൻ. പശ്ചിമദിക് പാലകനും വരുണനാണ്. പ്രജാപതി കശ്യപനും, അദിതിക്കും പിറന്ന ദ്വാദശാദിത്യന്മാരിൽ ഒരാളാണ് വരുണൻ. മനുഷ്യരുടെയും, ദേവൻമാരുടെയും രാജാവാണെന്ന് ഋഗ്വേദത്തിൽ ഒരു മന്ത്രത്തിൽ വരുണനെ സ്തുതിക്കുന്നുണ്ട്. വരുണനെ അസുരനായാണ് ഋഗ്വേദത്തിൽ ഗണിക്കുന്നത്. വരുണന്റെ അനേകം ഭാര്യമാരെയും സന്താനങ്ങളെയും കുറിച്ച് വേദപുരാണങ്ങളിൽ പരാമർശമുണ്ട്. പ്രചേതസ്സ്, പാശി, യാദസാംപതി എന്നിങ്ങനെയാണ് അമരകോശത്തിൽ വരുണന്റെ പര്യായങ്ങൾ.