വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ വിവിധോദ്ദേശ തുറമുഖം
Vizhinjam International Seaport Logo.png
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ലോഗോ
Location
രാജ്യം  ഇന്ത്യ
സ്ഥാനം വിഴിഞ്ഞം, തിരുവനന്തപുരം, കേരളം
അക്ഷരേഖാംശങ്ങൾ 08°22′45″N 76°59′29″E / 8.37917°N 76.99139°E / 8.37917; 76.99139
വിഴിഞ്ഞം is located in Kerala
വിഴിഞ്ഞം
വിഴിഞ്ഞം
വിഴിഞ്ഞം (Kerala)
Details
പ്രവർത്തിപ്പിക്കുന്നത് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്[1]
ഉടമസ്ഥൻ കേരള സർക്കാർ
Statistics
Website http://www.vizhinjamport.in/

കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാക്കാനിടയുള്ള പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്റെ ഭാഗമായ വിഴിഞ്ഞത്ത് അറബിക്കടലിലാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതി നടപ്പിലായാൽ ഭാരതത്തിലെ മറ്റു വൻ തുറമുഖങ്ങളിലെ വർദ്ധിച്ചുവരുന്ന തിരക്ക് ഗണ്യമായ രീതിയിൽ കുറക്കാനാകും.

അന്താരാഷ്ട്ര തുറമുഖത്തിനു വേണ്ട മാനദണ്ഡങ്ങളായ അന്താരാഷ്ട്ര കപ്പൽ പാതയിൽ നിന്നും കേവലം 10 നോട്ടിക്കൽ മൈൽ അകലം, കടൽത്തീരത്തു നിന്നും ഒരു നോട്ടിക്കൽ മൈൽ അകലം വരെ 24 മീറ്റർ സ്വാഭാവിക ആഴം തുടങ്ങിയവയെല്ലാം നിർദ്ദിഷ്ട തുറമുഖത്തിന്റെ സവിശേഷതകളാണ്.

ചരിത്രം[തിരുത്തുക]

8 മുതൽ 14-ആം നൂറ്റാണ്ട് വരെ ആയ് രാജവംശത്തിന്റെ അഭിവൃദ്ധികൾക്കു കാരണമായതും ലോകത്തിൽ തന്നെ അറിയപ്പെട്ടിരുന്നതുമായ തുറമുഖങ്ങളിൽ ഒന്നായിരുന്നു വിഴിഞ്ഞം തുറമുഖം.[അവലംബം ആവശ്യമാണ്] ആയ് രാജവംശത്തിന്റെ അഭിവൃദ്ധിയിൽ അസൂയ മുത്ത ചോള രാജവംശം കലാകാലങ്ങൾ അക്രമങ്ങൾ കൊണ്ട് വിഴിഞ്ഞം തുറമുഖം നശിപ്പിച്ചു.[അവലംബം ആവശ്യമാണ്] അതിനുശേഷം വിഴിഞ്ഞത്തിനു അതിന്റെ പഴയ പ്രതാപം തിരിച്ച് പിടിക്കാൻ‌ കഴിഞ്ഞില്ല.

അവലംബങ്ങൾ[തിരുത്തുക]