കോലത്തിരി രാജവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കോലത്തിരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കോലത്ത് നാട്ടിലെ പ്രാചീന രാജവംശമായ മൂഷകരാജവംശത്തിലെ ഏറ്റവും മുതിർന്ന കാരണവരുടെ സ്ഥാനപ്പേര്. മൂഷകരാജവംശത്തിന്റെ ക്ഷയത്തെത്തുടർന്ന് അതിന്റെ തുടർച്ചയായി കോലത്ത് നാട്ടിൽ ഉദയംകൊണ്ട രാജവംശമാണിത്. കോലസ്വരൂപം എന്നും ഈ രാജകുടുംബം അറിയപ്പെട്ടിരുന്നു. കേരളത്തിലെ യാദവരെന്ന് അറിയപ്പെടുന്നമാർ (ആയർ) ആണ് കോലത്തിരിമാരെന്നാണ്  നാട്ടുചൊല്ലുകൾ രേഖപ്പെടുത്തുന്നത്.

ചിറക്കൽ കോവിലകത്തിലെ രാജാക്കന്മാരും കോലത്തിരിമാർ എന്നറിയപ്പെട്ടിരുന്നു. പന്ത്രണ്ടാം ശതകത്തിൽ മഹോദയപുരത്തെ കുലശേഖരപെരുമാളിന്റെ കാലശേഷം ഏറ്റവും ശക്തരായ രാജവംശം ഏഴിമല ആസ്ഥാനമാക്കിയ ഈ രാജകുടുംബത്തിന്റേതായിരുന്നു.

ഉദയവർമ്മൻ കോലത്തിരിയുടെ ആസ്ഥാന കവിയായിരുന്നു ചെറുശ്ശേരി.ചെറുശ്ശേരി കോലത്തിരിയുടെ സുഹൃത്തായിരുന്നു. കേരളോൽപ്പത്തി, കേരളമാഹാത്മ്യം എന്നീ കൃതികളിൽ കോലത്തിരിയുടെ ആവിർഭാവത്തെക്കുരിച്ച് പരാമർശമുണ്ട്

"https://ml.wikipedia.org/w/index.php?title=കോലത്തിരി_രാജവംശം&oldid=3488623" എന്ന താളിൽനിന്ന് ശേഖരിച്ചത്