Jump to content

കൊല്ലം തുറമുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലം കാർഗോ പോർട്ട്
കൊല്ലം തുറമുഖം 1745ൽ
Location
രാജ്യം ഇന്ത്യ
സ്ഥാനം കൊല്ലം
Details
പ്രവർത്തനം തുടങ്ങിയത് 2007 ഒക്ടോബർ
ഉടമസ്ഥൻ തുറമുഖ മന്ത്രാലയം, ഭാരതസർക്കാർ

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖമാണ് കൊല്ലം തുറമുഖം. ക്രിസ്തുവിനു മുൻപ് തന്നെ കൊല്ലത്തിന് അന്യ നാടുകളുമായി ജലഗതാഗത വാണിജ്യബന്ധമുണ്ട്. നെൽക്കണ്ട എന്നറിയപ്പെട്ടിരുന്ന കൊല്ലത്തും മുസിരിസിലും നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളെപ്പറ്റി പ്ലിനി തന്റെ പുസ്തകങ്ങളിൽ പ്രസ്താവിച്ചിട്ടുണ്ട്. കൊല്ലം തുറമുഖം ക്രി.വ. 825ൽ ഉദയമാർത്താണ്ടവർമ്മയുടെ അനുവാദത്തോടെ മാർ അബോയാണ് കൊല്ലം തുറമുഖം സ്ഥാപിച്ചത്. മാർ ആബോ കൊല്ലത്ത് തുറമുഖത്തോടനുബന്ധിച്ച് ഒരു പുതിയ തുറമുഖ പട്ടണം സ്ഥാപിക്കാനും ലാഭേച്ഛയില്ലാതെ മുൻകൈയെടുത്തു എന്നു വിശ്വസിക്കപ്പെടുന്നു. ഇത് മാർ ആബോയെ ചേരസാമ്രാജ്യത്തിൽ തുടരാനും സിറിയൻ ക്രിസ്ത്യൻ വിശ്വാസം പ്രചരിപ്പിക്കാനും സഹായിച്ചു.

കൊല്ലത്തുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ഈ തുറമുഖം നശിച്ചിരുന്നു. 1973ൽ ഇവിടുത്തെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെട്ടു. 2007 ഒക്ടോബറിലാണ് തുറമുഖം വീണ്ടും പ്രവർത്തന സജ്ജമാക്കിയത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൊല്ലം_തുറമുഖം&oldid=3246192" എന്ന താളിൽനിന്ന് ശേഖരിച്ചത്