തുറമുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇറ്റലിയിലെ കാപ്രി ഹാർ‌ബർ.
1870'കളിലെ ബോംബെ (ഇന്നത്തെ മുംബൈ) തുറമുഖത്തിന്റെ ഒരു ദൃശ്യം

കപ്പലുകൾക്കും മറ്റു നൗകകൾക്കും പ്രക്ഷുബ്ധമായ കടലിൽ നിന്നും സംരക്ഷണമേകിക്കൊണ്ട് നിർത്തിയിടാനും യാത്രക്കാരുടെയും ചരക്കുകളുടെയും കയറ്റിറക്കം നടത്താനുമുള്ള സൌകര്യവും ആവശ്യാനുസരണം ആഴവുമുള്ള ജലാശയ ഭാഗങ്ങളെയാണ് തുറമുഖങ്ങൾ എന്ന് പറയുന്നത്.

തുറമുഖങ്ങൾ പ്രകൃതിദത്തമായി ഉള്ളവയോ കൃത്രിമമായി നിർമിച്ചവയോ ആകാം. സ്വാഭാവിക തുറമുഖങ്ങൾക്ക്‌ അവയുടെ സമീപത്തുള്ള കരഭാഗങ്ങൾ പ്രകൃതിജന്യമായ സംരക്ഷണം നൽകുമ്പോൾ, കൃത്രിമ തുറമുഖങ്ങൾക്ക്‌ മണ്ണിടിച്ചിൽ, വേലിയേറ്റ/വേലിയിറക്കങ്ങൾ എന്നിവയിൽ നിന്നും സംരക്ഷണമേകാൻ കടൽ ഭിത്തികളും മറ്റു നിർമിതികളും ആവശ്യമാണ്‌.

കേരളത്തിലെ ഏറ്റവും പ്രധാന തുറമുഖമായ കൊച്ചി ഒരു സ്വാഭാവിക തുറമുഖമാണ്.

പ്രകൃതിദത്ത തുറമുഖങ്ങൾ[തിരുത്തുക]

പ്രകൃതിദത്ത അഥവാ സ്വാഭാവിക തുറമുഖങ്ങൾക്ക് പുരാതന കാലം മുതൽ തന്നെ അതതു നാടുകളുടെ ഗതാഗത, വാണിജ്യ മേഖലകളെ അഭിവൃദ്ധിപ്പെടുത്തുന്നതിലൂടെ സാമ്പത്തിക സൈനിക രംഗങ്ങളിൽ ഏറെ പ്രാധാന്യം ലഭിച്ചിരുന്നു.

ഇത്തരം സ്വാഭാവിക തുറമുഖങ്ങളുടെ സമീപത്ത് പല മഹാനഗരങ്ങളും രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ന്യൂ യോർക്ക്‌, സാൻ ഫ്രാൻസിസ്കോ, സിഡ്നി, ഹാലിഫാക്സ്, പേൾ ഹാർബർ, സിംഗപ്പൂർ തുടങ്ങി ഇന്ത്യയിലെ മുംബൈ, വിശാഖപട്ടണം കേരളത്തിലെ കൊച്ചി, വിഴിഞ്ഞം ഇവയെല്ലാം സ്വാഭാവിക തുറമുഖങ്ങൾക്ക് ഉദാഹരണങ്ങളാണ്.

അവലംബം[തിരുത്തുക]

http://en.wikipedia.org/wiki/Harbor#Natural_harbors

"https://ml.wikipedia.org/w/index.php?title=തുറമുഖം&oldid=3088922" എന്ന താളിൽനിന്ന് ശേഖരിച്ചത്