നൗക
ജലഗതാഗതത്തിനുപയോഗിക്കുന്ന ഉപാധിയാണ് നൗക. മിക്കപ്പോഴും നൗകകൾ തീരദേശത്തും കായലുകളിലും ഉപയോഗിച്ചുപോരുന്നു. ഇവ തോണികളെക്കാൾ വലിപ്പമുള്ളവയും കപ്പലിനേക്കാൾ ചെറുതും ആയിരിക്കും. കപ്പലുകളിൽ രക്ഷാമാർഗ്ഗത്തിനായി നൗകകൾ ഉപയോഗിക്കുന്നു. ഇടത്തരത്തിലുള്ള ഇത്തരം നൗകകൾ മീൻ പിടിക്കുവാനും തീരദേശസുരക്ഷയ്കും ഉപയോഗിക്കുന്നു.
ഇനം[തിരുത്തുക]
മാനുഷിക പ്രയത്നം മൂലമോടുന്നവ, കാറ്റിന്റെ ശക്തിയാൽ ഓടുന്നവ, യന്ത്ര സഹായത്തോടെ പ്രവർത്തിക്കുന്നവ എന്നിങ്ങനെ പലയിനങ്ങൾ ഉണ്ട്.
നിർമ്മാണം[തിരുത്തുക]
പുരാതനകാലത്ത് തടി കൊണ്ടുണ്ടാക്കിയ നൗകകളായിരുന്നെങ്കിലും 20 -ആം നൂറ്റാണ്ടിൽ അലൂമിനിയം ഉപയോഗിച്ചു തുടങ്ങി. ഇപ്പോൾ ഫൈബറിൽ അല്ലെങ്കിൽ ഫൈബർ ഗ്ലാസിൽ നിർമ്മിക്കുന്നവയും ഉണ്ട്.
ഇതും കൂടി കാണുക[തിരുത്തുക]
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikimedia Commons has media related to Boat.