ഹാലിഫാക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കാനഡയിലെ നോവാ സ്കോട്ടിയ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ഹാലിഫാക്സ് മുനിസിപ്പാലിറ്റി. കാനഡയിൽ അറ്റ്ലാന്റിക് സമുദ്ര തീരങ്ങളിലുള്ള നഗരങ്ങളിൽ ഏറ്റവും ജനസംഖ്യ കൂടിയയിടമാണിത്. കാനഡയിലെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമായ ഈ നഗരപ്രാന്തങ്ങളിൽ കൃഷി, മത്സ്യബന്ധനം, ഖനനം എന്നിവയോടനുബന്ധിച്ച ധാരാളം വ്യവസായങ്ങളുണ്ട്. ലോകത്തിലെ തന്നെ വളരെ വലിയ ഒരു സ്വാഭാവിക തുറമുഖവും ഇവിടെയുണ്ട്.


"https://ml.wikipedia.org/w/index.php?title=ഹാലിഫാക്സ്&oldid=2313738" എന്ന താളിൽനിന്നു ശേഖരിച്ചത്