പേൾ ഹാർബർ
Pearl Harbor, U.S. Naval Base | |
Aerial view of Pearl Harbor, Ford Island in center. The Arizona memorial is the small white dot on the left side above Ford Island. | |
Nearest city | Pearl City, Hawaiʻi |
---|---|
Area | 13,107 ഏക്കർ (5,304 ഹെ) |
Built | 1911 |
NRHP reference # | 66000940[1] |
Significant dates | |
Added to NRHP | October 15, 1966 |
Designated NHLD | January 29, 1964[2] |
ഹവായ് ദ്വീപസമൂഹത്തിലെ ഒവാഹു ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു തുറമുഖമാണ് പേൾ ഹാർബർ. പ്രധാനമായും അമേരിക്കൻ ഐക്യനാടുകളുടെ ഒരു നാവികത്താവളമാണിത്. 1941 ഡിസംബർ 7-ന് ജപ്പാൻ സാമ്രാജ്യം ഇവിടെ നടത്തിയ രൂക്ഷമായ ആക്രമണത്തെ തുടർന്നാണ് അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കുചേരുന്നത്.
ചരിത്രം[തിരുത്തുക]

തദ്ദേശീയർ വായ് നോമി എന്നു വിളിച്ചിരുന്ന ആഴമേറിയ ഒരു ഉൾക്കടൽ പ്രദേശമായിരുന്നു ഇത് (ഹവായിയൻ ഭാഷയിൽ വായ് എന്നാൽ വെള്ളം എന്നും നോമി എന്നാൽ മുത്ത് എന്നുമാണ് അർത്ഥം). പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം വരേക്കും പ്രവേശനഭാഗത്തെ ആഴക്കുറവു മൂലം വലിയ കപ്പലുകളൊന്നും പേൾ ഹാർബറിൽ അടുത്തിരുന്നില്ല. പസഫിക്കിലെ അമേരിക്കയുടെ താല്പര്യങ്ങളാണ് തുറമുഖത്തിന്റെ വളർച്ചക്ക് കാരണമായത്. 1869 മാർച്ച് 1-ന് ആഴം കൂട്ടൽ പദ്ധതിക്കായി 50,000 ഡോളർ യു.എസ്. കോൺഗ്രസ്സ് വകയിരുത്തി.
പേൾ ഹാർബർ ആക്രമണം[തിരുത്തുക]

1941 ഡിസംബർ 7, ഞായറാഴ്ച്ച ജപ്പാൻ സാമ്രാജ്യത്തിന്റെ നാവിക സേന, അഡ്മിറൽ ചുയിചി നഗുമോയുടെ നേതൃത്വത്തിൽ 350 പോർവിമാനങ്ങളുമായി അതിരൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. രാവിലെ 07:51-ന് 183 വിമാനങ്ങൾ പങ്കെടുത്ത ആദ്യ മുന്നേറ്റത്തിൽ സൈനിക സ്ഥാപനങ്ങളും ഫോർഡ് ദ്വീപിലെ സൈനിക വിമാനത്താവളങ്ങളും തകർക്കപ്പെട്ടു. തുടർന്ന് 08:30ന് നടന്ന രണ്ടാം മുന്നേറ്റത്തിൽ 170 വിമാനങ്ങൾ ഹാർബറിൽ നങ്കൂരമിട്ടിരുന്ന കപ്പൽപടയെ ആക്രമിച്ചു. യുദ്ധക്കപ്പലായ യു.എസ്.എസ്. അരിസോണയിലെ ആയുധശേഖരം പൊട്ടിത്തെറിച്ച്, കപ്പൽ പിളരുകയും നിമിഷങ്ങൾക്കുള്ളിൽ മുങ്ങുകയും ചെയ്തു. ആകെ 9 കപ്പലുകൾ മുങ്ങുകയും 21 കപ്പലുകൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. 2402 പേർക്ക് ജീവഹാനി സംഭവിക്കുകയും 1282 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജപ്പാന് 29 വിമാനങ്ങൾ നഷ്ടമായി.
അവലംബം[തിരുത്തുക]
- ↑ "National Register Information System". National Register of Historic Places. National Park Service. 2007-01-23.
- ↑ "United States Naval Base, Pearl Harbor". National Historic Landmark summary listing. National Park Service. മൂലതാളിൽ നിന്നും 2014-07-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-07-04.