ചെന്നൈ അന്താരാഷ്ട്രവിമാനത്താവളം
ചെന്നൈ അന്താരാഷ്ട്രവിമാനത്താവളം சென்னை பன்னாட்டு விமான நிலையம் | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
ഉടമ | ഇന്ത്യ ഗവൺമെന്റ് | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ | ||||||||||||||
Serves | ചെന്നൈ | ||||||||||||||
സ്ഥലം | മീനമ്പാക്കം, ചെന്നൈ, ഇന്ത്യ | ||||||||||||||
സമുദ്രോന്നതി | 52 ft / 16 m | ||||||||||||||
നിർദ്ദേശാങ്കം | 12°59′40″N 080°10′50″E / 12.99444°N 80.18056°E | ||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
Statistics (2007-08) | |||||||||||||||
| |||||||||||||||
ഇന്ത്യയുടെ തെക്കെ അറ്റത്തെ സംസ്ഥാനമായ ചെന്നൈയിൽ മീനമ്പാക്കത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് ചെന്നൈ അന്താരാഷ്ട്രവിമാനത്താവളം (IATA: MAA, ICAO: VOMM) (തമിഴ്: சென்னை பன்னாட்டு விமான நிலையம்) അഥവാ മീനമ്പാക്കം വിമാനത്താവളം . ചെന്നൈയിൽ നിന്ന് 7 km (4.3 mi) ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മുംബൈ ചത്രപതി അന്താരാഷ്ട്രവിമാനത്താവളം, ഡെൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ഇത്. [3][4]. ഇത് തെക്കേ ഇന്ത്യയിലെ ദേശീയ - അന്താരാഷ്ട്ര വൈമാനിക യാത്രക്കാരുടെ ഒരു പ്രധാന വിമാനത്താവളമാണ്. 10 ദശലക്ഷത്തിലധികം യാത്രക്കാരെ ഒരു വർഷം കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് കണക്ക്. 2007 ൽ ഈ വിമാനത്താവളം 50 ലധികം വിമാനസേവനങ്ങൾക്ക് സൗകര്യം കൊടുത്തു. ലോകത്തിലെ ഏറ്റവും കൂടുതൽ വേഗതയിൽ യാത്രക്കാരുടെ എണ്ണം കൂടുന്നതിൽ ഈ വിമാനത്താവളത്തിന് 14-)അം സ്ഥാനമാണ്. [5]. മുംബൈക്ക് ശേഷം ഏറ്റവും തിരക്കേറിയ കാർഗോ ടെർമിനൽ ഇവിടെയാണ് ഉള്ളത്.
ചരിത്രം
[തിരുത്തുക]ചെന്നൈ വിമാനത്താവളം ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ വളരെ പഴയ ഒന്നാണ്. ആദ്യകാലങ്ങളിൽ സ്ഥാപിക്കപ്പെട്ട വിമാനത്താവളങ്ങളിലൊന്നാണ് ഇത്. എയർ ഇന്ത്യയുടെ ആദ്യ വിമാനത്തിന്റെ 1954 ൽ മുംബൈയിൽ നിന്നും ബെൽഗാവ് വഴി ചെന്നൈയിലാണ് എത്തിച്ചേർന്നത്. ഇവിടുത്തെ ആദ്യ യാത്രിക ടെർമിനൽ പണിതത് വടക്ക് കിഴക്ക് ഭാഗത്തായി മീനമ്പാക്കത്ത് ആണ് . അതുകൊണ്ട് ഇതിനെ മീനമ്പാക്കം വിമാനത്താവളം എന്ന് അറിയപ്പെട്ടു. പിന്നീട് ഇവിടുത്തെ യാത്ര സേവനങ്ങൾ പല്ലവരം എന്ന സ്ഥലത്തേക്ക് മാറ്റി. പഴയ ടെർമിനൽ ഇപ്പോൾ കാർഗോ ടെർമിനൽ ആയിട്ടാണ് ഉപയോഗിക്കുന്നത്. ഇന്ത്യൻ കൊറിയർ കമ്പനി ആയ ബ്ലൂ ഡാർട്ടിന്റെ ആസ്ഥാനവുമാണ് ഇത്.
ഘടന
[തിരുത്തുക]ചെന്നൈ വിമാനത്താവളത്തിൽ മൂന്ന് ടെർമിനലുകളാണ് ഉള്ളത്. പഴയ മീനമ്പാക്കം ടെർമിനൽ ഇപ്പോൾ കാർഗോ ടെർമിനൽ ആയിട്ടാണ് ഉപയോഗിക്കുന്നത്. യാത്രാ സേവനങ്ങൾക്കായി പല്ലവരത്തിനടുത്ത് നിർമിച്ചിട്ടുള്ള പുതിയ ടെർമിനലാണ് ഉപയോഗിക്കുന്നത്. യാത്ര ടെർമിനലുകളിൽ ഡൊമെസ്റ്റിക്, ഇന്റർനാഷണൽ എന്നിവ ഒരു ഇന്റർകണക്ട് കെട്ടിടം വഴി ബന്ധിപ്പിച്ചിരിക്കുന്നു.
ആദ്യം നിർമ്മിക്കപ്പെട്ടത് ഇതിലെ ഇന്റർനാഷണൽ കെട്ടിടമാണ്. ഇതിൽ രണ്ട് എയറോ പാലങ്ങൾ ഉണ്ട്. ഇതിനു ശേഷം ഡൊമെസ്റ്റിക് ടെർമിനൽ പണി കഴിഞ്ഞു. ഇതിൽ മൂന്ന് എയറോ പാലങ്ങൾ ഉണ്ട്. ഡൊമെസ്റ്റിക് ടെർമിനലിന്റെ നിർമ്മാണത്തിനു ശേഷം അതു വരെ യാത്രക്കാരുടെ സേവനത്തിനായി ഉപയോഗിച്ചിരുന്ന മീനമ്പാക്കം ടെർമിനൽ കാർഗോ പ്രവർത്തനങ്ങൾക്ക് മാത്രമായി ഉപയോഗിക്കാൻ തുടങ്ങി. അടുത്തിടെ അന്താരാഷ്ട്ര ടെർമിനലിൽ ഒരു പുതിയ കെട്ടിട ബ്ലോക്ക് കൂടി നിർമ്മിച്ച് നീട്ടുകയുണ്ടായി. ചെന്നൈ വിമാനത്താവളത്തിന് ഇന്ത്യയിലെ ആദ്യ ഐ.എസ്.ഒ.9000 ബഹുമതി ലഭിക്കുന്ന ആദ്യ വിമാനത്താവളം എന്ന ബഹുമതിയുമുണ്ട്.
സ്ഥിതിവിവരങ്ങൾ
[തിരുത്തുക]ഇപ്പോൾ ഏകദേശം 25 വിമാന നീക്കങ്ങൾ ഓരോ മണിക്കൂറിലും ചെന്നൈ വിമാനത്താവളം കൈകാര്യം ചെയ്യുന്നുണ്ട്. പക്ഷേ, ഈ കൈകാര്യം ചെയ്യാനുള്ള കഴിവ് 2014-15 വർഷം ആകുമ്പോഴേക്കും തീരും എന്നാണ് കണക്ക്. പുതുതായി പണി തീർന്ന അണ്ണാ അന്താരാഷ്ട്ര ടെർമിനൽ 2007-08 ൽ 3,410,253 യാത്രക്കാർക്ക് സേവനം നൽക്കി എന്നാണ് കണക്ക്. അതുപോലെ പുതിയ ഡൊമെസ്റ്റിക് ടെർമിനൽ ആയ കാമരാജ ഡൊമെസ്റ്റിക് ടെർമിനൽ 2007-08 വർഷം 7,249,501 യാത്രക്കാർക്ക് സേവനം നൽകി എന്നാണ് കണക്ക്. ഇതുപ്രകാരം കാർഗോ ടെർമിനൽ 2007-08 വർഷം 270,608 ടൺ സാധനങ്ങളുടെ കാർഗോ നീക്കങ്ങൾ കൈകാര്യം ചെയ്തതായിട്ടാണ് കണക്ക്.
മറ്റുവിവരങ്ങൾ
[തിരുത്തുക]- 2007-08, ൽ ഇപ്പോഴത്തെ വിമാനത്താവളം 1,15,865 വിമാനനീക്കങ്ങൾ കൈകാര്യം ചെയ്തു. (ഓരോ മണിക്കൂറിലും 25 എന്ന വീതം )
ആധുനികരണം
[തിരുത്തുക]വിമാനത്താവളം ഭാവിയിലെ യാത്രക്കാരുടെ കണക്ക് പ്രകാരം ഇപ്പോൾ ആധുനികരിച്ചു കൊണ്ടിരിക്കുകയാണ്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പ്രവർത്തനങ്ങളിൽ പുതുതായി ഒരു റൺവേ, പുതിയ ടാക്സിവേകൾ, അപ്രോണുകൾ, പുതിയ യാത്ര കെട്ടിടം എന്നിവ പണിതീർന്നു കൊണ്ടിരിക്കുന്നു. സമീപ സ്ഥലങ്ങളിലെ സ്ഥലങ്ങൾ കൂടി വാങ്ങിച്ചു കൊണ്ട് പുതുതായി പണിയുന്ന പ്രവർത്തനം കൂടി ഇതിൽ ഉൾപ്പെടുന്നു. ഈ ആധുനികരണ ഏകദേശം രൂ. 2,350 കോടി ചെലവ് പ്രതീക്ഷിക്കുന്നു, ഇതിൽ രൂ.1,100 കോടി, റൺവേ, അപ്രോൺ എന്നിവ നിർമ്മിക്കുന്നതിനു മാത്രമായി ഉള്ളതാണ്.
പുതുതായി നിർദ്ദേശത്തിലിരിക്കുന്ന ചെന്നൈ മെട്രോ റെയിൽ പദ്ധതി, ചെന്നൈ അന്താരാഷ്ട്രവിമാനത്താവളവുമായി ബന്ധിപ്പിക്കുന്നുണ്ട്. ഇത് 2013-2014 ആവുമ്പോഴേക്കും പണി തീരുമെന്ന് കണക്കാക്കുന്നു. [6]
പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം
[തിരുത്തുക]തമിഴ്‌നാട് മുഖ്യമന്ത്രി മീനമ്പാക്കം വിമാനത്താവളം കൂടാതെ ഒരു പുതിയ വിമാനത്താവളത്തിന്റെ പ്രഖ്യാപനം കൂടി നടത്തിയിട്ടുണ്ട്. ശ്രീ പെരുമ്പത്തൂർ, തിരുവള്ളൂർ താലൂക്കുകളിലായിട്ട് ഒരു പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം കൂടി എന്നാണ് പ്രഖ്യാപനം. ചെന്നൈ മീനമ്പാക്കം വിമാനത്താവളത്തിന്റെ വികസനം കൂടാതെ ആണ് ഈ വിമാനത്താവളം. പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം ഏകദേശം 3,486.66 acres (14.1100 km2) ഏക്കറിൽ പരന്നു കിടക്കുന്ന ഒന്നായിരിക്കും. അതു കൂടാതെ ഇപ്പോഴത്തെ വിമാനത്താവളത്തിന്റെ വികസനപ്രവർത്തനങ്ങൾ 1,069.99 acres (4.3301 km2) ൽ ആയിരിക്കും . ഇതിന്റെ മൊത്തം ചെലവ് 2,000 കോടി എന്ന് കണക്കാക്കപ്പെടുന്നു.
എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]ഇപ്പോഴത്തെ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ചെന്നൈ - തിരുച്ചിറപ്പിള്ളി ഗ്രാന്റ് സതേൺ ട്രങ്ക് റോഡിലാണ്. ഇത് ദേശീയപാത 45 ന്റെ ഭാഗമാണ്. ചെന്നൈ അന്തർനഗര റെയിൽവേയുടെ തിരുസലം സ്റ്റേഷനും ഇവിടെ അടുത്താണ് സ്ഥിതി ചെയ്യുന്നത്.
ടെർമിനലുകളും വിമാനങ്ങളും
[തിരുത്തുക]ദേശീയ തലത്തിലുള്ള വിമാനസേവനങ്ങൾ കാമരാജ് ടെർമിനലിൽ നിന്നാണ് പ്രവർത്തിക്കുന്നത്. അണ്ണാ ടെർമിനൽ അന്താരാഷ്ട്ര സേവനങ്ങൾക്കായി പ്രവർത്തിക്കുന്നു. പഴയ ടെർമിനൽ ആയ മീനമ്പാക്കം കാർഗോ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു.
സേവനങ്ങൾ ലഭ്യമായ സ്ഥലങ്ങൾ |
---|
|
കാമരാജ് ടെർമിനൽ (അന്തർദേശീയം)
[തിരുത്തുക]പ്രവർത്തനവിവരങ്ങൾ | |||
---|---|---|---|
നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ (അന്തർദേശീയം) | |||
By flight frequencies (weekly one-way) | |||
1 | മുംബൈ | 157 | |
2 | ബെംഗളൂരു | 137 | |
3 | ഡെൽഹി | 126 | |
4 | ഹൈദരബാർ | 115 | |
5 | മദുരൈ | 70 | |
6 | കോയമ്പത്തൂർ | 63 | |
7 | Kolkata | 49 |
Airlines | Destinations |
---|---|
എയർ ഇന്ത്യ | Bangalore, Mumbai |
എയർ ഇന്ത്യ എക്സ്പ്രസ്സ് | Hyderabad, Kozhikode, Mumbai, Trichy |
ഇന്ത്യൻ എയർലൈൻസ് | Delhi, Goa, Hyderabad, Kolkata, Madurai, Mumbai, Port Blair, Trivandrum, Trichy, Visakhapatnam |
ഇൻഡിഗോ എയർലൈൻസ് | Ahmedabad, Bangalore, Delhi, Goa, Hyderabad, Jaipur, Kolkata, Mumbai, Pune |
ജെറ്റ് എയർവേയ്സ് | Bengaluru, Coimbatore, Delhi, Hyderabad, Kochi, Kolkata, Madurai, Mumbai, Pune, Trivandrum |
ജെറ്റ് ലൈറ്റ് | Delhi, Mumbai, Visakhapatnam |
കിംങ്ഫിഷർ എയർലൈൻസ് | Bangalore, Calicut, Coimbatore, Delhi, Goa, Hyderabad, Khajuraho, Kochi, Mangalore, Mumbai, Trichy, Trivandrum, Varanasi, Visakhapatnam |
കിംങ്ഫിഷർ റെഡ് | Ahmedabad, Delhi, Hyderabad, Kolkata, Madurai, Mumbai, Port Blair, Pune, Rajahmundry, Tuticorin |
പാരമൌണ്ട് എയർവേയ്സ് | Ahmedabad, Bangalore, Cochin, Coimbatore, Goa, Hyderabad, Madurai, Pune, Trichy, Trivandrum, Visakhapatnam |
സ്പൈസ് ജെറ്റ് | Ahmedabad, Bagdogra, Coimbatore, Delhi, Kolkata, Mumbai, Pune |
അണ്ണ റ്റെർമിനൽ (അന്താരാഷ്ട്രം)
[തിരുത്തുക]പ്രവർത്തനവിവരങ്ങൾ | |||
---|---|---|---|
(അന്താരാഷ്ട്രം) | |||
By flight frequencies (weekly one-way) | |||
1 | സിംഗപ്പൂർ | 51 | |
2 | കൊളമ്പോ | 43 | |
3 | ദുബായി | 36 | |
4 | കോലലമ്പൂർ | 30 | |
5 | ഷാർജ | 16 | |
6 | മസ്കറ്റ് | 14 |
Airlines | Destinations |
---|---|
എയർ അറെബിയ | ഷാർജ |
എയർ ഫ്രാൻസ് | പാരീസ് |
എയർ ഇന്ത്യ | ദമാം |
എയർ ഇന്ത്യ എക്സ്പ്രസ്സ് | കൊളമ്പോ, ദുബായി, കോലലമ്പൂർ, കുവൈത്ത്, ഷാർജ, സിംഗപ്പൂർ |
ഇന്ത്യൻ എയർലൈൻസ് | ബാങ്കോക്ക്, കൊളമ്പോ, ദുബായി, കോലലംപ്പൂർ, കുവൈത്ത്, മസ്കറ്റ്, ഷർജ, സിംഗപ്പൂർ |
എയർ മൌറീഷ്യസ് | മൌറീഷ്യസ് |
ബ്രിട്ടീഷ് എയർവേയ്സ് | ലണ്ടൻ |
കാത്തേ പസിഫിക് | ഹോങ്കോങ്ങ് |
എമിറേട്സ് | ദുബായി |
എത്തിഹാദ് എയർവേയ്സ് | അബുദാബി |
ഗൾഫ് എയർ | ബഹ്രേൻ |
ജെറ്റ് എയർവേയ്സ് | അബുദാബി, ബ്രസ്സത്സ്, കൊളമ്പോ, കോലലമ്പൂർ, ന്യൂയോർക്ക്, സിംഗപ്പൂർ |
ജെറ്റ്ലൈറ്റ് | കൊളമ്പോ |
കുവൈത്ത് എയർവേയ്സ് | കുവൈത്ത് |
ലുഫ്ത്താൻസ | ഫ്രാങ്ക്ഫർട്ട് |
മലേഷിയ എയർലൈൻസ് | കോലലമ്പൂർ |
ഒമാൻ എയർ | മസ്കറ്റ് |
ഖത്തർ എയർവേയ്സ് | ദോഹ |
സൌദി അറേബിയർ എയർവേയ്സ് | ജെദ്ദ, റിയാദ് |
സിംഗപ്പൂർ എറ്യർവേയ്സ് | സിംഗപ്പൂർ |
ശ്രീലങ്കൻ എയർവേയ്സ് | കൊളമ്പോ |
തായി ഇന്റർനാഷണൽ എയർവേയ്സ് | Bangkok-Suvarnabhumi, ദുബായി |
ടൈഗർ എയർവേയ്സ് | സിംഗപ്പൂർ |
കാർഗോ ടെർമിനൽ
[തിരുത്തുക]Airlines |
---|
Air India Cargo |
Air France Cargo |
Alitalia |
Allied Cargo Services [starts by the end of 2009] |
Atlas Air |
Blue Dart Aviation |
British Airways World Cargo |
Cargolux |
Cathay Pacific Airways Cargo (Hong Kong) |
Champion Air |
DHL |
Emirates SkyCargo |
Etihad Crystal Cargo |
FedEx |
Flyington Freighters [Planned] |
Gemini Air Cargo |
Global Supply Systems |
Great Wall Airlines (China) |
Jett8 Airlines Cargo |
Korean Air |
Lufthansa Cargo |
Polar Air Cargo |
Qatar Airways Cargo |
Singapore Airlines Cargo |
Transmile |
ഇത് കൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Airport information for VOMM at World Aero Data. Data current as of October 2006.. Source: DAFIF.
- ↑ Airport information for MAA at Great Circle Mapper. Data current as of October 2006. Source: DAFIF (effective Oct. 2006).
- ↑ "MAA airport profile". Centre for Asia Pacific Aviation. Archived from the original on 2008-09-30. Retrieved 2007-09-03.
- ↑ "Changi, Tatas to bid for Chennai, Kolkata airports". The Hindu. Archived from the original on 2008-10-28. Retrieved 2007-09-03.
- ↑ "World Airport Traffic 2007 - Official Release" (PDF). Archived from the original (PDF) on 2009-03-26. Retrieved 2008-11-25.
- ↑ "Chennai Metro Rail System to connect International Airport". Archived from the original on 2010-05-28. Retrieved 2008-11-25.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Chennai International Airport Archived 2006-07-12 at the Wayback Machine.
- MAP for proposed Greenfield Airport & Consolidated Update About Chennai Airport Archived 2007-06-25 at the Wayback Machine.