സ്പൈസ്ജെറ്റ് എയർലൈൻസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
SpiceJet
പ്രമാണം:SpiceJet logo.svg
IATA
SG
ICAO
SEJ
Callsign
SPICEJET
തുടക്കം2005
തുടങ്ങിയത്23 മേയ് 2005; 18 വർഷങ്ങൾക്ക് മുമ്പ് (2005-05-23)
ഹബ്Indira Gandhi International Airport (Delhi)
സെക്കൻഡറി ഹബ്Netaji Subhas Chandra Bose International Airport (Kolkata) Rajiv Gandhi International Airport (Hyderabad)
Fleet size53
ലക്ഷ്യസ്ഥാനങ്ങൾ55[1]
ആപ്തവാക്യംRed. Hot. Spicy.
Flying for everyone
ആസ്ഥാനംGurgaon, Haryana, India[2]
പ്രധാന വ്യക്തികൾAjay Singh (MD)
Kiran Koteshwar (CFO)
Debojo Maharshi (CMO)
വരുമാനംDecrease 50.88 ബില്യൺ (US$790 million) (FY 2016)[3]
അറ്റാദായം 4.07 ബില്യൺ (US$63 million) (FY 2016)[3]
മൊത്തം ആസ്തി 27.04 ബില്യൺ (US$420 million) (2016)[3]
തൊഴിലാളികൾ6,000 (2016)
വെബ്‌സൈറ്റ്spiceJet.com

ഇന്ത്യയിലെ ഗുർഗാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചെലവ് കുറഞ്ഞ എയർലൈനാണ് സ്പൈസ്ജെറ്റ്. ഒക്ടോബർ 2016-ലെ കണക്കനുസരിച്ചു 12.9 ശതമാനം മാർക്കറ്റ്‌ വിഹിതമുള്ള സ്പൈസ്ജെറ്റ് ആണു യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ എയർലൈൻ. സ്പൈസ്ജെറ്റ് എയർലൈൻസ്‌ 45 ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളും 10 അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളും ഉൾപ്പെടെ 55 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ് എന്നിവടങ്ങളിലുള്ള ഹബ്ബുകളിൽനിന്നും ദിവസേന 312 സർവീസുകൾ നടത്തുന്നു.

ചരിത്രം[തിരുത്തുക]

ഇന്ത്യൻ വ്യവസായിയായ എസ്. കെ. മോഡി 1984 മാർച്ചിൽ സ്വകാര്യ എയർ ടാക്സി സർവീസുകൾ ആരംഭിക്കാൻ കമ്പനി സ്ഥാപിച്ചപ്പോഴാണ് സ്പൈസ്ജെറ്റിൻറെ ഉത്ഭവം. [4] 1993 ഫെബ്രുവരി 17-നു എംജി എക്സ്പ്രസ്സ്‌ എന്ന പേരുള്ള കമ്പനി ജർമൻ പതാകവാഹക എയർലൈൻസായ ലുഫ്താൻസയുമായി സാങ്കേതിക പങ്കാളിയായി. 1996-ൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നത് വരെ മോഡിലുഫ്ത് എന്ന പേരിൽ എയർലൈൻ യാത്രാ വിമാനങ്ങളും ചരക്കു വിമാനങ്ങളും സർവീസ് നടത്തി.

2004-ൽ കമ്പനിയെ അജയ് സിംഗ് ഏറ്റെടുത്തു സ്പൈസ്ജെറ്റ് എന്ന പേരിൽ ചെലവു കുറഞ്ഞ യാത്രാ സർവീസ് തുടക്കാൻ പദ്ധതിയിട്ടു രണ്ട് ബോയിംഗ് 737-800 വിമാനങ്ങൾ ലീസിനെടുത്ത സ്പൈസ്ജെറ്റ് വിപുലീകരണത്തിനായി 10 പുതിയ വിമാനങ്ങൾ ഓർഡർ നൽകാൻ തീരുമാനിച്ചു. [5] 2005 മെയ്‌ 18-നു ബുക്കിംഗ് ആരംഭിച്ച സ്പൈസ്ജെറ്റിൻറെ ആദ്യ വിമാനം സർവീസ് നടത്തിയത് 2005 മെയ്‌ 24-നു ഡൽഹി മുതൽ മുംബൈവരെയാണ്. [6] 2008 ജൂലൈയോടെ മാർക്കറ്റ്‌ വിഹിതത്തിൻറെ കാര്യത്തിൽ ചെലവു കുറഞ്ഞ എയർലൈനുകളിൽ എയർ ഡെക്കാനും ഇൻഡിഗോക്കും പിറകിൽ മൂന്നാമതായി. [7] ഇന്ത്യൻ മാധ്യമ മുതലാളിയായ കലാനിധി മാറാൻ സൺ ഗ്രൂപ്പ് വഴി സ്പൈസ്ജെറ്റിൻറെ 37.7 ശതമാനം ഓഹരികൾ വാങ്ങി. [8][9] 2.7 ബില്ല്യൺ യുഎസ് ഡോളർ വിലവരുന്ന 30 ബോയിംഗ് 737-8 വിമാനങ്ങൾക്ക് സ്പൈസ്ജെറ്റ് 2010 ജൂലൈയിൽ ഓർഡർ നൽകി, കൂടാതെ 446 മില്യൺ യുഎസ് ഡോളർ വിലവരുന്ന 15 ബോംബാർദിയാർ ക്യു4 ഡാഷ് വിമാനങ്ങൾക്കും ഡിസംബർ 2010-ൽ ഓർഡർ നൽകി. [10]

ആഗോള ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ വർദ്ധനവ്‌ കാരണം 2012-ൽ സ്പൈസ്ജെറ്റിന് 390 മില്യൺ രൂപ നഷ്ടം സംഭവിച്ചു. [11] സ്പൈസ്ജെറ്റ് ഉൾപ്പെടെ അനവധി എയർലൈനുകൾ അത്യാവശ്യമായ ഫ്ലൈറ്റ് ഓപ്പറേഷൻസ് ക്വാലിറ്റി അഷുറൻസ് പാലിക്കുന്നില്ല എന്ന് 2012 ജനുവരി 9-നു ഡയറക്റ്ററേറ്റ് ഓഫ് സിവിൽ ഏവിയേഷൻ റിപ്പോർട്ട്‌ ചെയ്തു. [12] ജൂൺ 2011 മുതൽ സ്പൈസ്ജെറ്റ് നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും പ്രഖ്യാപിച്ചു. [13] 2012-ൽ കലാനിധി മാരൻ ഒരു ബില്ല്യൺ രൂപ കൂടി സ്പൈസ്ജെറ്റിൽ നിക്ഷേപിച്ചു തൻറെ ഓഹരി വിഹിതം വർധിപ്പിച്ചു. [14] അതേവർഷം തന്നെ എയർലൈൻ വീണ്ടും ലാഭത്തിലായി. [15]

ലക്ഷ്യസ്ഥാനങ്ങൾ[തിരുത്തുക]

ഏപ്രിൽ 2017-ലെ കണക്കനുസരിച്ചു സ്പൈസ്ജെറ്റ് 35 ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്കും 6 അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും ഉൾപ്പെടെ ദിവസേന 306 സർവീസുകൾ നടത്തുന്നു.

അവലംബം[തിരുത്തുക]

 1. "Now, SpiceJet offers Rs 499 fare on domestic network". Times of India. 1 September 2014. ശേഖരിച്ചത് 5 September 2014.
 2. "SpiceJet Contact Information, SpiceJet Airlines". Spicejet. ശേഖരിച്ചത് 14 September 2010.
 3. 3.0 3.1 3.2 "SpiceJet FY 16 Investor Presentation: Results" (PDF). Spicejet. പുറം. 7,9. മൂലതാളിൽ (PDF) നിന്നും 2017-05-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 May 2017.
 4. "Company History – SpiceJet". moneycontrol.com. ശേഖരിച്ചത് 12 April 2017.
 5. "India's Spicejet takes 10 Boeings". BBC news. 21 February 2006. ശേഖരിച്ചത് 12 April 2017.
 6. "Spic(e)y flight: Delhi-Mumbai for Rs 1,599". Times of India. 10 August 2005. ശേഖരിച്ചത് 12 April 2017.
 7. Shukla, Tarun (25 June 2008). "SpiceJet, Modi call truce; to sell 11.5 mn shares". Live Mint. ശേഖരിച്ചത് 12 April 2017.
 8. "Kalanithi Maran to buy 37% stake in SpiceJet". The Economic Times. 11 June 2010. ശേഖരിച്ചത് 12 April 2017.
 9. "Kalanidhi Maran buys 37.7 p.c. stake in SpiceJet". The Hindu. 13 June 2010. ശേഖരിച്ചത് 12 April 2017.
 10. "SpiceJet order adds to Bombardier's India footprint". =Reuters. Toronto, Canada. 9 December 2010. ശേഖരിച്ചത് 12 April 2017.{{cite news}}: CS1 maint: extra punctuation (link)
 11. Sahu, Ram Prasad (8 February 2012). "Fund infusion critical for SpiceJet". Business Standard. Mumbai, India. ശേഖരിച്ചത് 12 April 2017.
 12. April 2017ml "IndiGo, SpiceJet airlines violate mandatory safety norms: DGCA". India Today. 10 January 2012. ശേഖരിച്ചത് 12 April 2017. {{cite news}}: Check |url= value (help)[പ്രവർത്തിക്കാത്ത കണ്ണി]
 13. "Standalone Result – 31-Dec-11". Bombay Stock Exchange. ശേഖരിച്ചത് 12 April 2017.
 14. "SpiceJet Airlines Info". cleartrip.com. ശേഖരിച്ചത് 12 April 2017.
 15. "Spicejet to add 3 new flights, 6 additional frequencies in summer". The Economic Times. 23 March 2016. ശേഖരിച്ചത് 12 April 2017.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]