യൂബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഊബർ ടെക്നോളജീസ് Inc.
Formerly
യൂബർക്യാബ്(2009–2011)
സ്വകാര്യ കമ്പനി
വ്യവസായം
സ്ഥാപിതംമാർച്ച് 2009; 14 years ago (2009-03)
സ്ഥാപകൻs
ആസ്ഥാനംസാൻ ഫ്രാന്സിസ്കോ, കാലിഫോർണിയ
Area served
ലോകവ്യാപാകം, 785 നഗരങ്ങൾ[1]
പ്രധാന വ്യക്തി
 • ട്രാവിസ് കലാനിക്ക് (സി ഇ ഒ, 2011-2017)
 • തുവാൻ ഫാം (സി ടി ഒ)
 • റിയാൻ ഗ്രേവ്സ് (വൈസ് പ്രസിഡന്റ്,ആഗോള പ്രവർത്തനങ്ങൾ)
 • ഡേവിഡ് റിച്ച്ട്ടർ (എസ് വി പി, ബിസിനസ്സ്)
ഉത്പന്നംമൊബൈൽ അപ്ലിക്കേഷൻ, വെബ്സൈറ്റ്
സേവനങ്ങൾ
വരുമാനംIncrease US$ 6.5 ബില്ല്യൻ (2016)[2]
Decrease US$ -2.8 ബില്ല്യൻ (2016)[2]
ഉടമസ്ഥൻSoftBank Group (16.3%)
Benchmark Capital Partners (11.0%)
Travis Kalanick (8.6%)
Garrett Camp (6.0%)
Public Investment Fund of Saudi Arabia (5.4%)
Alphabet Inc. (5.2%)
Ryan Graves (2.4%)
Number of employees
12,000[3]
Divisionsയൂബർ ഈറ്റ്സ്, ഓട്ടോ (കമ്പനി)
വെബ്സൈറ്റ്uber.com
യൂബെർ കേരള
UBER

അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായ ഒരു ബഹുരാഷ്ട്ര ഓൺലൈൻ ഗതാഗത നെറ്റ്‌വർക്ക് കമ്പനിയാണ് ഊബർ (Uber). സ്മാർട്ട് ഫോൺ സൗകര്യമുള്ള ഇടപാടുകാർക്ക് ഊബർ എന്ന മൊബൈൽ ആപ് ഉപയോഗിച്ച് സ്വന്തമായി വാഹനമുള്ള യൂബർ ഡ്രൈവർമാരോട് യാത്രകൾ ആവശ്യപ്പെടാൻ സാധിക്കും.[4][5] യൂബർ എന്ന കമ്പനിയാണ് ഇതിനാവശ്യമായ മൊബൈൽ ആപ് ഉണ്ടാക്കുന്നതും മാർക്കറ്റ് ചെയ്യുന്നതും ഓപറേറ്റ് ചെയ്യുന്നതും. 2019 ജൂൺ 12 -ലെ കണക്കനുസരിച്ച് യൂബർ 63 രാജ്യങ്ങളിൽ 785+ നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.[6][7] യൂബറിന്റെ വരവോടെ പല കമ്പനികളും ഈ രീതി അനുകരിച്ച് ഇത്തരം കച്ചവട ഉൽപ്പന്നങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഈ പരിപാടിയെ യൂബറിഫിക്കേഷൻ എന്ന് വിളിക്കുന്നു.[8][9]

കേരളത്തിൽ ഇപ്പോൾ കൊച്ചിയിലും (എറണാകുളം ജില്ല ) കോഴിക്കോടും തിരുവനന്തപുരത്തും തൃശ്ശൂരിലും കോട്ടയത്തും ഈ സേവനം ലഭ്യമാണ് , ഇന്റർനെറ്റ്‌ ഉള്ള സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് വളരെ സൌകര്യ പ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ടാക്സി സർവീസ് ആണ് യൂബർ ,

ടാക്സി ബുക്ക്‌ ചെയ്യാൻ വളരെ എളുപ്പവും , യാത്രാ നിരക്ക് കുറവും , സമയ കൃത്യതയും , കാഷ് ആയോ ഓൺലൈൻ ആയോ പണം കൈമാറാം എന്ന സവിശേഷതയും യൂബെറിനെ കൂടുതൽ ജനകീയമാക്കുന്നു .

യൂബർ സർവീസ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം അവരുടെ സ്മാർട്ട്‌ ഫോണിൽ , ഗൂഗിൾ പ്ലേ സ്റ്റോർ , ആപ്പിൾ ആപ് സ്റ്റോർ , അല്ലെങ്കിൽ വിൻഡോസ്‌ സ്റ്റോർ ഇൽ നിന്നും , യൂബർ ആപ് ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക , തുടർന്ൻ ആപ്പ് ഓപ്പൺ ചെയ്തു , നമ്മുടെ പേര് , മൊബൈൽ നമ്പർ , ഇമെയിൽ , , പെയ്മെന്റ് നടത്താനുള്ള ഡെബിറ്റ് കാർഡ്‌ വിവരങ്ങൾ തുടങ്ങിയവ , ചേർക്കുക , തുടർന്ൻ ഒരു OTP പാസ്സ്‌വേർഡ്‌ മുഖേന നമുക്ക് യാത്ര ചെയ്യാനുള്ള കസ്റ്റമർ ആയി രജിസ്റ്റർ ചെയ്യാം , തുടർന്ൻ യൂബെർ ആപ് ഓപ്പൺ ചെയ്തു , ടാക്സി ബുക്ക്‌ ചെയ്യാം ,

യൂബറിൽ , യൂബർ ഗോ , യൂബർ X , യൂബർ XL , യൂബർ HIRE ,യൂബർ ഇന്റർസിറ്റി എന്നിങ്ങനെ നമ്മുടെ ആവശ്യാനുസരണം പല സർവീസുകൾ ലഭ്യമാണ് , യുബെർ ഗോ നിങ്ങൾക്ക് ഹാച്ച് ബാക്ക് മോഡലുകൾ ആയാ , മാരുതി റിട്സ് , ഇയോൺ തുടങ്ങിയ ചെറുകാറുകൾ യാത്രക്കായി ഉപയോഗിക്കാം , യുബെർന്റെ ഏറ്റവും നിരക്ക് കുറഞ്ഞ സർവീസ് ആണിത് , അടുത്തതായി യുബെർ X , ടൊയോട്ട എടിയോസ് , മാരുതി സ്വിഫ്റ്റ് ഡിസൈർ , തുടങ്ങിയ സെടാൻ വിഭാഗത്തിൽ പെട്ട നാലുപേർക്ക് യാത്ര ചെയ്യാവുന്ന കാറുകൾ ആണ് ലഭിക്കുക , ഇതിന്റെ റേറ്റ് യുബെർ ഗോ അപേക്ഷിച്ച് അൽപ്പം കൂടുതൽ ആയിരിക്കും , ലഗ്ഗേജ് കൊണ്ട് പോകാൻ ഉള്ളവർക്ക് ഡിക്കി സൗകര്യം ഉള്ള കാറുകൾ ഈ വിഭാഗത്തിൽ ലഭിക്കും , അടുത്തതായി യുബെർ XL , ആറു പേർക്ക് സുഖമായി യാത്ര ചെയാവുന്ന ഇന്നോവ , മഹിന്ദ്ര സൈലോ , തുടങ്ങിയ വാഹനങ്ങൾ ഈ സെഗ്മെന്റിൽ ലഭിക്കും , റേറ്റ് മറ്റുള്ളവയെ അപേക്ഷിച്ച് കുറച്ചു കൂടുതൽ ആണ് .അടുത്തതായി UBER HIRE കുറച്ചു മണിക്കൂറുകൾ നേരത്തേക്ക് ഒരു ടാക്സി വാടകയ്ക്ക് ലഭിക്കണം എങ്കിൽ ഇതാണ് ഉത്തമം , ആ സമയത്തിനുള്ളിൽ പോകാവുന്ന പരമാവധി നിങ്ങൾക്ക് യാത്ര ചെയ്യാം ( ഇതിൽ ചില കണ്ടീഷൻസ് ഉണ്ട് )

ഇനി നിങ്ങൾക്ക് യുബെർ വഴി ടാക്സി ബുക്ക്‌ യാത്ര ചെയ്യാനായി , നിങ്ങളുടെ സ്മാർട്ട്‌ ഫോണിലെ യുബെർ ആപ് തുറക്കുക , താഴെ , യൂബർ ഗോ , യൂബർ X , യൂബർ XL , യൂബർ HIRE , തുടങ്ങിയവയിൽ ആവശ്യമുള്ള സർവീസ് സെലെക്റ്റ് ചെയ്യുക , പെയ്മെന്റ് ഓപ്ഷൻ കാഷ് , അല്ലെങ്കിൽ , കാർഡ്‌ , അല്ലെങ്കിൽ ഏതെങ്കിലും മൊബൈൽ വാല്ലെറ്റ് സെലെക്റ്റ് ചെയ്യുക , മൊബൈൽ വാല്ലെറ്റ് സെലക്ട്‌ ചെയ്യുമ്പോൾ യുബെർ നിഷ്കർഷിച്ചിട്ടുള്ള മിനിമം ബാലൻസ് ഉണ്ടെങ്കിൽ മാത്രമേ അത് സെലക്റ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ . യാത്ര ബുക്ക് ചെയ്തതിനു ശേഷം , പെയ്മെന്റ് മോഡ് നമുക്ക് മാറ്റാൻ സാധിക്കുന്നതല്ല , തുടർന്ൻ മുകളിൽ നമ്മൾ നിൽക്കുന്ന സ്ഥലം ആയിരിക്കും , സാധാരണയായി നമുക്ക് ടാക്സി വരേണ്ട സ്ഥലം ആയി കൊടുത്തിട്ടുണ്ടാകുക , നാം ഏതെങ്കിലും ബഹു നില കെട്ടിടത്തിന്റെ അകത്താണ് എങ്കിൽ മാപ്പിൽ നമ്മൾ നിൽക്കുന്ന സ്ഥലം തെറ്റായി കാണിക്കാൻ സാധ്യത ഉണ്ട് , അല്ലെങ്കിൽ കുറച്ചകലെയുള്ള ഒരു സുഹൃത്തിനെ , ഭാര്യയെ , അമ്മയെ , അല്ലെങ്കിൽ മക്കളെ പിക് ചെയ്യാൻ ആണ് ആഗ്രഹിക്കുന്നതെങ്കിൽ , മുകളിലെ പിക്കപ്പ് ലൊക്കേഷൻ നമുക്ക് കൃത്യമായി മാപ്പിൽ മാർക്ക്‌ ചെയ്യാൻ സാധിക്കും , ഇതിനു മാപ്പിനെ കുറിച്ച് , നമ്മുടെ വഴികളെ കുറിച്ച് ഒരു ധാരണ ആവശ്യമാണ്‌ , ഇല്ലെങ്കിൽ പിക്കപ്പ് ചെയ്യേണ്ട സ്ഥലം മുകളിൽ നമുക്ക് എഡിറ്റ്‌ ചെയ്‌താൽ അതിനോട് അനുബന്ധിച്ചുള്ള സെലക്ഷൻ വരും അതിൽ നിന്നും നമ്മുടെ ലോകെഷൻ സെലെക്റ്റ് ചെയ്തും കൊടുക്കാം , തുടന്ൻ നമുക്ക് എങ്ങോട്ടാണ് പോകേണ്ടത് എന്നും കൂടെ എന്റെർ ചെയ്യുക , ഇത് നിർബന്ധം ആണ് , എന്നാൽ മാത്രമേ നമുക്ക് ടാക്സി ബുക്ക്‌ ചെയ്യാൻ പറ്റൂ . നിരവധി ഡ്രൈവർമാർ ഉള്ള യുബെർനു , ടാക്സി ഡ്രൈവർക്ക് അവരുടെ സൗകര്യം നോക്കി യാത്രകൾ സൗകര്യം ചെയ്യുന്നതിന് വേണ്ടിയും , യാത്രക്ക് ഏകദേശം വരുന്ന ചെലവ് കണക്കു കൂട്ടി നമ്മളെ അറിയിക്കാനും വേണ്ടിയാണ് ഇത് .തുടന്നു REQUEST UBER നാം സെലെക്റ്റ് ചെയ്യുമ്പോൾ , നമ്മുടെ അടുത്തുള്ള യുബെർ കാറുകളിലേക്ക് നമ്മുടെ യാത്ര ചെയ്യാനുള്ള ആഗ്രഹം അറിയിച്ചു കൊണ്ടുള്ള സന്ദേശം എത്തുകയും , ഊഴം അനുസരിച്ച് ഏറ്റവും അടുത്തുള്ള ഡ്രൈവർ നമ്മുടെ , ആവശ്യം അനുസരിച്ച് യാത്രക്ക് തയ്യാറാവുകയും ഡ്രൈവർ അദ്ദേഹത്തിന്റെ മൊബൈലിൽ OK ചെയ്യുകയും , ഉടനെ തന്നെ നമുക്ക് നാം യാത്ര ചെയ്യാൻ പോകുന്ന വാഹനത്തിന്റെ നമ്പറും , ഏകദേശം വാഹനം നമ്മുടെ അടുത്ത് എത്താൻ എടുക്കുന്ന സമയവും , ഡ്രൈവറുടെ പേരും, മൊബൈൽ നമ്പറും , ഫോട്ടോയും , അദ്ദേഹത്തെ കുറിച്ച് , ഇതിനു മുന്പ് യാത്ര ചെയ്തവർ നൽകിയ , സ്റ്റാർ മാർക്കും കാണാൻ സാധിക്കും . വഹ്ഹണം നിൽക്കുന്ന സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്നും പുറപ്പെട്ടാൽ നമ്മുടെ യുബെർ ആപ്പിലും അത് നമുക്ക് ദ്രിശ്യമാകും , ശരിയായ വഴിയിൽ ആണ് വരുന്നതെന്നും , തെറ്റായ വഴിയിൽ ആണ് ഡ്രൈവർ പോകുന്നതെങ്കിൽ , അദ്ദേഹത്തെ നമുക്ക് ഫോണിൽ വിളിക്കാം , ഇപ്പോൾ സാധാരണയായി , യാത്ര ബുക്ക്‌ ചെയ്യുമ്പോൾ തന്നെ ഡ്രൈവർ നമ്മളെ വിളിച്ചു , നാം നിൽക്കുന്ന ഏരിയ അന്വേഷിക്കും , അത് അദ്ദേഹത്തിന് എളുപ്പത്തിനും , യാത്രക്ക് വിളിച്ചത് വ്യാജമല്ല എന്ന് ഉറപ്പിക്കാനും വേണ്ടിയാണ് . തുടർന്ൻ വാഹനം നമ്മുടെ അടുത്ത് എത്തുകയും , നാം യാത്ര തുടങ്ങുകയും ചെയ്യുന്നു , നാം വാഹനത്തിൽ പ്രവേശിച്ച സ്ഥലം മുതലാണ്‌ , യുബെർ നമ്മുടെ യാത്ര ചെയ്യുന്ന കിലോമീറ്റർ കണക്കാക്കുന്നത് . യാത്രക്കിടയിൽ നമുക്ക് വേണമെങ്കിൽ അതെ റൂട്ടിൽ യാത്ര ചെയ്യുന്ന വേറെ സഹയാത്രികനെ കൂടെ ഉൾപ്പെടുത്തി , യാത്ര ചെലവ് പങ്കു വെച്ച് കൊടുക്കാൻ ഉള്ള സൌകര്യവും ഉണ്ട് . യാത്ര അവസാനിച്ച ശേഷം , നാം ആദ്യം സെറ്റ് ചെയ്തത് ഡെബിറ്റ് കാർഡ് , അല്ലെങ്കിൽ മൊബൈൽ വാല്ലെറ്റ് പോലെയുള്ള ഓൺലൈൻ പെയ്മെന്റ് ആണെകിൽ , ഡ്രൈവെറോട് നന്ദി പറഞ്ഞു യാത്ര അവസാനിപ്പിക്കാം , അല്ല , കാഷ് ആണ് സെലെക്റ്റ് ചെയ്തത് എങ്കിൽ , ആപ്പിൾ കാണിച്ച പണം കൊടുത്തു നന്ദി പറഞ്ഞു നമുക്ക് യാത്ര അവസാനിപ്പിക്കാം , യാത്ര അവസാനിച്ച് പണം നൽകിയ ശേഷം നാം നടത്തിയ യാത്രയെ കുറിച്ചും , ഡ്രൈവറെ കുറിച്ചും , നമുക്ക് അഭിപ്രായം രേഖപ്പെടുത്താം , അഞ്ചു നക്ഷത്രം വരെ നൽകാവുന്ന ആ ചെറിയ പോളിങ്ങിൽ , നമുക്ക് യൂബെർ യാത്രയുടെയും , യൂബെർ ഡ്രൈവറുടെയും പെരുമാറ്റത്തെ കുറിച്ച് പോയിന്റ് രേഖപ്പെടുത്താം , ഇത് പിന്നീട് യൂബെർ ഉപയോഗിക്കുന്ന മറ്റു ആളുകൾക്കും സഹായകരമാവും , യൂബെറിനു അവരുടെ സർവീസിൽ ഉള്ള പോരായ്മകൾ പരിഹരിക്കുന്നതിന് സഹായകരമാവുകയും ചെയ്യും , ഡ്രൈവർ കൂടുതൽ പണം ആവശ്യപ്പെട്ടാലോ , കൂടുതൽ തുക അക്കൗണ്ട്‌ ഇല നിന്ന് നഷ്ടമാവുകയോ ചെയ്‌താൽ നമുക്ക് കംപ്ലൈന്റ്റ്‌ ചെയ്യാനുള്ള സൌകര്യവും യൂബെർ ആപ്പിൽ ഉണ്ട് . ഏതെങ്കിലും ട്രിപ്പ്‌ നാം ബുക്ക്‌ ചെയ്ത് ഡ്രൈവർ വരുമ്പോൾ , അല്ലെങ്കിൽ ട്രിപ്പ്‌ ബുക്ക്‌ ചെയ്ത് അഞ്ചു മിനിട്ടിനു ശേഷം ക്യാൻസൽ ചെയ്യുകയോ നമ്മുടെ ഭാഗത്ത്‌ നിന്നും ഉണ്ടായാൽ 50 രൂപ നാം യൂബെറിനു പിഴയായി നൽകേണ്ടി വരും . യൂബെർന്റെ ഭാഗത്ത് നിന്നുള്ള കുഴപ്പം കൊണ്ടാണ് ട്രിപ്പ്‌ ക്യാൻസൽ ചെയ്തത് എങ്കിൽ , അപ്രകാരം അനാവശ്യമായി യൂബെർ ഫൈൻ ചാർജ് ചെയ്തു എങ്കിൽ , നിങ്ങൾക്ക് യൂബെർ ആപ്പിൽ തന്നെ ഈ തുക തിരിച്ചെടുക്കാനുള്ള സൌകര്യവും ഉണ്ട് .

അവലംബം[തിരുത്തുക]

 1. Uber: Uber Cities Across the Globe
 2. 2.0 2.1 "Uber financials 2016". ശേഖരിച്ചത് April 14, 2017.
 3. Loizos, Connie (June 6, 2017). "Uber fires more than 20 staff after harassment investigation". BBC News. ശേഖരിച്ചത് June 6, 2017.
 4. Rusli, Evelyn (June 6, 2014). "Uber Dispatches trips". Wall Street Journal. ശേഖരിച്ചത് November 7, 2014.
 5. Goode, Lauren (June 17, 2011). "Worth It? An App to Get a Cab". The Wall Street Journal. Dow Jones & Company.
 6. "Where is Uber Currently Available?". Uber.com. ശേഖരിച്ചത് May 26, 2015.
 7. "Amman,you are UBER's 300th city!". Uber.com. ശേഖരിച്ചത് May 26, 2015.
 8. "Apple Pay's Real Killer App: The Uber-ification of Local Services". Huffington Post. ശേഖരിച്ചത് January 5, 2015.
 9. "Uberification of the US Service Economy". Schlaf. മൂലതാളിൽ നിന്നും 2015-12-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 5, 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യൂബർ&oldid=3691819" എന്ന താളിൽനിന്ന് ശേഖരിച്ചത്