എയർ അറേബ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എയർ അറേബ്യ
Air Arabia Logo.svg
IATA
G9
ICAO
ABY
Callsign
ARABIA
തുടക്കം3 February 2003
തുടങ്ങിയത്28 October 2003
ഹബ്
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംAirewards
AllianceArab Air Carriers Organization
ഉപകമ്പനികൾ
Fleet size44
ലക്ഷ്യസ്ഥാനങ്ങൾ115
ആപ്തവാക്യംPay less, Fly more
ആസ്ഥാനം
പ്രധാന വ്യക്തികൾ
വരുമാനംIncrease AED 3.7 billion(FY 2014)[1]
ലാഭംIncrease AED 566 million(FY 2014)[1]
മൊത്തം ആസ്തിIncrease AED 10.574 million (FY 2014)[2]
ആകെ ഓഹരിDecrease AED 5.054 million (FY 2014)[2]
തൊഴിലാളികൾ2,302 (Dec, 2013)[3]
വെബ്‌സൈറ്റ്www.airarabia.com

യുണൈറ്റഡ് അറബ് എമിരേറ്റ്സിലെ ഷാർജ എമിറേറ്റ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര എയർലൈനാണ് എയർ അറേബ്യ (അറബിالعربية للطيران‬). ഷാർജ അന്താരാഷ്‌ട്ര വിമാനത്താവളമാണ് പ്രധാന ഹബ്.

മിഡിൽ ഈസ്റ്റ്‌, നോർത്ത് ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, സെൻട്രൽ ഏഷ്യ, യൂറോപ്പ് എന്നിവടങ്ങളിലെ 22 രാജ്യങ്ങളിലേക്ക് 51 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഷാർജയിൽനിന്നും, 9 രാജ്യങ്ങളിലെ 28 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കാസബ്ലാങ്കയിൽനിന്നും, 4 രാജ്യങ്ങളിലെ 9 ലക്ഷ്യസ്ഥാനങ്ങളിലേക്ക് അലക്സാണ്ട്രിയയിൽനിന്നും സർവീസ് നടത്തുന്നു.

എയർ അറേബ്യയുടെ പ്രധാന ആസ്ഥാനം ഷാർജ അന്താരാഷ്‌ട്ര എയർപോർട്ട് ആണ്. ആസ്ഥാനമായ ഷാർജയിൽ അനവധി വിമാനങ്ങൾക്കു എയർ അറേബ്യ കണക്ഷൻ നൽകുന്നു എന്നതാണ് എയർ അറേബ്യയുടെ പ്രധാന സവിശേഷത. കാസബ്ലാങ്ക, അലക്സാണ്ട്രിയ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചും എയർ അറേബ്യ പ്രവർത്തിക്കുന്നു.[4] അറബ് എയർ കാരിയർസ് ഓർഗനൈസേഷൻ അംഗമാണ്.

ചരിത്രം[തിരുത്തുക]

ഷാർജ ഭരണാധികാരിയും സുപ്രീം കൌൺസിൽ ഓഫ് ദി യുണൈറ്റഡ് അറബ് എമിരേറ്റ്സ് അംഗവുമായ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ-ഖാസിമിയുടെ ഉത്തരവ് പ്രകാരം 2003 ഫെബ്രുവരി 3-നാണ് എയർ അറേബ്യ സ്ഥാപിക്കപ്പെട്ടത്. ഈ പ്രദേശത്തെ ആദ്യത്തെ ചെലവ് കുറഞ്ഞ യാത്രാ വിമാന സേവനമാണ് എയർ അറേബ്യ. ഒക്ടോബർ 28, 2003-നു എയർലൈൻ പ്രവർത്തനം ആരംഭിച്ചു, ആദ്യ സർവീസ് യുഎഇയിലെ ഷാർജ മുതൽ ബഹ്‌റൈൻ അന്താരാഷ്‌ട്ര എയർപോർട്ട് വരെ ആയിരുന്നു. ബിസിനസ്‌ തുടങ്ങി ആദ്യം വർഷം മുതൽതന്നെ എയർലൈൻ ലാഭത്തിൽ ആയിരുന്നു.

ഭരണസംവിധാനം[തിരുത്തുക]

2003 ഒക്ടോബറിൽ പ്രവർത്തനം ആരംഭിച്ച എയർ അറേബ്യയാണ് മിഡിൽ ഈസ്റ്റിലെ ആദ്യ ചെലവ് കുറഞ്ഞ യാത്ര വിമാന സർവീസ്. ഇപ്പോൾ ഈ എയർലൈനിൻറെ മൂല്യം 10 ബില്ല്യൺ യുണൈറ്റഡ് അറബ് എമിരേറ്റ്സ് ദിർഹം ആണ്. പ്രവർത്തനം ആരംഭിച്ച ആദ്യം വർഷം മുതൽതന്നെ എയർലൈൻ ലാഭത്തിൽ ആയിരുന്നു.

എയർ അറേബ്യ ഡയറക്ടർ ബോർഡിൽ 7 അംഗങ്ങളുണ്ട്. 3 വർഷത്തെ കാലാവധിയോടെ 2014-ലാണ് ഇപ്പോഴത്തെ ബോർഡിനെ തിരഞ്ഞെടുത്തത്. ബോർഡിൻറെ പ്രവർത്തനങ്ങൾ എയർ അറേബ്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നു, മാത്രമല്ല ബോർഡ് അംഗങ്ങൾക്ക് ഇടയിലുള്ള ഓഹരി വിപണനം നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.

2014-ൽ ബോർഡ് അംഗങ്ങൾ ആരുംതന്നെ ഓഹരി വിപണനത്തിൽ പങ്കെടുത്തില്ല. [5]


2014 വാർഷിക ജനറൽ മീറ്റിംഗ് അനുസരിച്ചു ബോർഡ് അംഗങ്ങൾ ഇവരാണ്:[6]


ഷെയ്ഖ് അബ്ദുള്ള ബിൻ മുഹമ്മദ്‌ അൽ തനി – ബോർഡ് ചെയർമാൻ

അദേൽ അബ്ദുള്ള അലി – ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഡയറക്ടർ

ഡോ. ഘനേം മുഹമ്മദ്‌ അൽ ഹജ്രി - സ്വതന്ത്ര അംഗം

ആരെഫ് നഖ്‌വി – നോൺ-എക്സിക്യൂട്ടീവ് അംഗം

ഷെയ്ഖ് ഖാലിദ്‌ ബിൻ ഇസ്സാം അൽ ഖാസിമി - സ്വതന്ത്ര അംഗം

അലി സലിം അൽ മിദ്ഫ - സ്വതന്ത്ര അംഗം

ലക്ഷ്യസ്ഥാനങ്ങൾ[തിരുത്തുക]

ഡിസംബർ 2014 വരെയുള്ള കണക്കുകൾ അനുസരിച്ചു മിഡിൽ ഈസ്റ്റ്‌, നോർത്ത് ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവടങ്ങളിലെ 100-ൽ അധികം എയർപോർട്ടുകളിലേക്ക് സേവനം നടത്തുന്നു. ഏറ്റവും പുതിതായി സേവനം ആരംഭിച്ച ലക്ഷ്യസ്ഥാനം ഈജിപ്തിലെ കയ്റോയാണ്.

സർവീസ്[തിരുത്തുക]

എയർ അറേബ്യ ഓൺലൈൻ ചെക്ക്‌-ഇൻ സൗകര്യം വഴി എയർപോർട്ടിലെ ക്യുവിൽനിന്നും നമുക്ക് രക്ഷപ്പെടാം. അതേ സമയം, ഈ ഷാർജ അന്താരാഷ്‌ട്ര എയർപോർട്ടിൽനിന്നും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ.

160 സെന്റിമീറ്റർ കവിയാതെയുള്ള ഒരു ബാഗ്‌ എയർ അറേബ്യ യാത്രകാർക്കൊപ്പം അനുവദിക്കുന്നു. ഒരു ഹാൻഡ്‌ ബാഗും അനുവദിക്കുന്നു.[7]


അപകടങ്ങൾ[തിരുത്തുക]

ജൂൺ 2015 വരെയുള്ള കണക്കുകൾ അനുസരിച്ചു എയർ അറേബ്യ വിമാനങ്ങൾ ഇതുവരെ വൻ അപകടങ്ങളിൽ പെട്ടിട്ടില്ല, എയർ അറേബ്യക്കു നല്ല സുരക്ഷാ ചരിത്രമാണ് ഉള്ളത്.

 • നവംബർ 2, 2013: എയർ അറേബ്യയുടെ എയർബസ്‌ എ320-200 ചിറ്റഗോംഗ് (ബംഗ്ലാദേശ്) മുതൽ ഷാർജ (യുണൈറ്റഡ് അറബ് എമിരേറ്റ്സ്) വരെയുള്ള, 161 യാത്രക്കാർ സഞ്ചരിച്ച വിമാനം, ചിറ്റഗോംഗിൽനിന്നും പറന്നുയർന്നു അൽപസമയത്തിനകം എഞ്ചിനിൽ പക്ഷി വന്നു ഇടിക്കുകയും അടിയന്തരമായി തിരിച്ചിറക്കുകയും ചെയ്തു. [8]
 • മാർച്ച്‌ 16, 2014: എയർ അറേബ്യയുടെ എയർബസ്‌ എ320-200 ഷാർജ (യുണൈറ്റഡ് അറബ് എമിരേറ്റ്സ്) മുതൽ കോഴിക്കോട് (ഇന്ത്യ) വരെയുള്ള, 171 യാത്രക്കാർ സഞ്ചരിച്ച വിമാനം കാർഗോ വിഭാഗത്തിൽ പുക കണ്ടതിനെ തുടർന്ന മുംബൈയിൽ അടിയന്തരമായി ഇറക്കി. എന്നാൽ പരിശോധനയിൽ തീയോ, പുകയോ, ചൂടോ കണ്ടെത്താൻ സാധിച്ചില്ല. [9]

അവലംബം[തിരുത്തുക]

 1. 1.0 1.1 "Air Arabia 2014 full year net profit climbs 30% to AED 566 million". ശേഖരിച്ചത് 9 ജൂൺ 2015.
 2. 2.0 2.1 "Air Arabia Balance Sheet". GulfBase. ശേഖരിച്ചത് 9 ജൂൺ 2015.
 3. "Air Arabia Member profile". Arab Air Carriers Organization. മൂലതാളിൽ നിന്നും 13 ഡിസംബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 ജൂൺ 2015.
 4. "Directory: World Airlines". Flight International. 27 മാർച്ച് 2007. p. 52.
 5. "Air Arabia 2014 Annual Report" (PDF). ശേഖരിച്ചത് 19 ഓഗസ്റ്റ് 2015.
 6. "Air Arabia PSJC Bloomberg Profile". ശേഖരിച്ചത് 19 ഓഗസ്റ്റ് 2015.
 7. "Air Arabia Airlines Services". cleartrip.com. ശേഖരിച്ചത് 19 ഓഗസ്റ്റ് 2015.
 8. "Arabia A320 at Chittagong on Nov 2nd 2013, bird strike". ശേഖരിച്ചത് 19 ഓഗസ്റ്റ് 2015.
 9. "Arabia A320 near Mumbai on Mar 16th 2014, cargo smoke indication". ശേഖരിച്ചത് 19 ഓഗസ്റ്റ് 2015.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എയർ_അറേബ്യ&oldid=3626250" എന്ന താളിൽനിന്ന് ശേഖരിച്ചത്