എയർ ഇന്ത്യ എക്സ്പ്രസ്സ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എയർ ഇന്ത്യ എക്സ്പ്രസ്സ്‌
Air India Express Logo.svg
IATA
IX
ICAO
AXB
Callsign
EXPRESS INDIA
തുടക്കംMay 2004
തുടങ്ങിയത്29 April 2005
Operating bases
Focus cities
AllianceStar Alliance (affillate)
Fleet size25
ലക്ഷ്യസ്ഥാനങ്ങൾ26
ആപ്തവാക്യം"Simply Priceless"
മാതൃ സ്ഥാപനംAir India Limited
ആസ്ഥാനംKochi
പ്രധാന വ്യക്തികൾChairman:Rohit Nandan
CEO: K. Shyamsundar
വെബ്‌സൈറ്റ്www.airindiaexpress.in

കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എയർ ഇന്ത്യയുടെ കുറഞ്ഞ നിരക്കിലുള്ള എയർലൈൻ അനുബന്ധമാണ്‌ എയർ ഇന്ത്യ എക്സ്പ്രസ്സ്‌. മിഡിൽ ഈസ്റ്റിലേക്കും സൗത്ത് ഈസ്റ്റ്‌ ഏഷ്യയിലേക്കും ആഴ്ച്ചയിൽ 175 സർവീസുകൾ നടത്തുന്നു. എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ ചാർട്ടേർസ് ആയിരുന്നു ഈ എയർലൈൻ സ്വന്തമാക്കിയിരുന്നത്. ഇപ്പോൾ എയർ ഇന്ത്യ നേരിട്ട് സ്വന്തമാക്കിയിരിക്കുന്നു.

ചരിത്രം[തിരുത്തുക]

എയർ ഇന്ത്യ ചാർട്ടേഴ്സ് ലിമിറ്റഡ് എന്ന പേരിൽ എയർ ഇന്ത്യയുടെ ഉപ കമ്പനിയായാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ തുടക്കം. വിമാനസർവീസുകൾ തുടങ്ങുന്നത് 2005 ഏപ്രിലിൽ. മൂന്നു വിമാനങ്ങളുമായി കേരളത്തിലെ മൂന്നു നഗരങ്ങളിൽനിന്ന് (കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്) ഗൾഫിലേക്കായിരുന്നു ആദ്യ സർവീസുകൾ. ഗൾഫ് മലയാളികളെ ലക്ഷ്യമിട്ടാണു കമ്പനി സർവീസ് ആരംഭിച്ചത്. മരുഭൂമിയിൽ പണിയെടുക്കുന്നതിന്റെ നല്ലൊരു ഭാഗം സാധാരണക്കാരനിൽനിന്നു പിഴിഞ്ഞെടുത്തിരുന്ന വിമാനക്കമ്പനികളുടെ കാലമായിരുന്നു അത്. ഇടത്തരം ശമ്പളം വാങ്ങുന്ന പ്രവാസിക്ക് നാട്ടിൽ വന്നുപോകാൻ ഒന്നോ രണ്ടോ മാസത്തെ വരുമാനം മുഴുവനായും നൽകേണ്ട അവസ്ഥയുണ്ടായിരുന്നു.[1]എക്സ്പ്രസിന്റെ മാതൃ കമ്പനിയായ എയർ ഇന്ത്യയും ഗൾഫ് രാജ്യങ്ങളിലെ വിമാനക്കമ്പനികളും കാലങ്ങളായി നടത്തിവന്ന ചൂഷണത്തിനെതിരെയുള്ള മലയാളികളുടെ പ്രത്യക്ഷ സമരങ്ങൾ ഒടുവിൽ ഫലം കണ്ടു. ചെലവുകുറഞ്ഞ വിമാന സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ് എത്തി. പ്രവാസികളെ എയർലൈനുകൾ ചൂഷണം ചെയ്യുന്നതിന് എയർ ഇന്ത്യ എക്സ്പ്രസ് ഒരു പരിധി വരെ തടയിട്ടു. വർഷത്തിൽ രണ്ടു തവണ വരെ പ്രവാസികൾക്കു കുറഞ്ഞ ചെലവിൽ നാട്ടിൽ പോയി വരാമെന്ന സ്ഥിതിയുണ്ടായി.[1]ചെലവു കുറഞ്ഞ ആഭ്യന്തര എയർലൈനുകൾ അക്കാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിലും, കീശ കാലിയാകാതെ വിദേശ സർവീസുകൾ അവതരിപ്പിച്ചു എന്നതാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രസക്തി. ജനകീയതയായിരുന്നു എയർ ഇന്ത്യ എക്സ്പ്രസിന്റെ മുഖമുദ്ര. ‘സിംപ്‌ളി പ്രൈസ്‌ലെസ്’ എന്നായിരുന്നു പരസ്യവാചകം. എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങിയതിനു ശേഷം കുറഞ്ഞ നിരക്കിൽ ദുബായ് സെക്ടറിൽ വിമാന സർവീസുകളുമായി ഒട്ടേറെ ഇന്ത്യൻ, വിദേശ വിമാനക്കമ്പനികൾ രംഗത്തെത്തിയതും മേഖലയിലെ ചൂഷണം കുറയാൻ കാരണമായി.[1]

2005 ൽ സർവീസുകൾ തുടങ്ങിയെങ്കിലും മുംബൈയിലെ എയർ ഇന്ത്യയുടെ ഓഫിസിന്റെ ഒരു മൂലയിൽ നാമമാത്ര സൗകര്യങ്ങളോടെയായിരുന്നു എക്സ്പ്രസിന്റെ ഓഫിസ് പ്രവർത്തിച്ചിരുന്നത്. രണ്ടാംനിര നഗരങ്ങൾ ലക്ഷ്യമിട്ടു നടത്തിയ സർവീസുകൾ അവിടുന്നയായിരുന്നു നിയന്ത്രിച്ചിരുന്നത്. കാബിൻ ക്രൂ അടക്കമുള്ള ജീവനക്കാരുടെ നിയമനത്തിലും അവർക്ക് അക്കാലത്ത് നിർണായക സ്വാധീനം ഉണ്ടായിരുന്നു. ഈ സ്വാധീനം നഷ്ടമാകുമോ എന്ന ഭയത്തിലായിരുന്നു ആസ്ഥാനം മറ്റിടങ്ങളിലേക്കു വിട്ടുനൽകുന്നതിന് അവർ തടസ്സം സൃഷ്ടിച്ചത്.  ഏറെക്കാലം നഷ്ടത്തിൽ തന്നെയായിരുന്നു എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രവർത്തനം. എയർ ഇന്ത്യയിൽനിന്നു വിരമിച്ചവരും വിരമിക്കാനിരിക്കുന്നവരും ഒക്കെയായിരുന്നു തലപ്പത്ത് ഉണ്ടായിരുന്നത്.[1] വയലാർ രവി വ്യോമയാന വകുപ്പിന്റെ ചുമതലയിൽ എത്തിയപ്പോൾ എയർ ഇന്ത്യ എക്സ്പ്രസിനെ മുംബൈയിൽനിന്നു മോചിപ്പിച്ചു കൊച്ചിയിലെത്തിക്കാൻ നടപടി ആരംഭിച്ചു. കെ.സി. വേണുഗോപാലിന്റെ പരിശ്രമം കൂടിയായതോടെ അതു ഫലം കണ്ടു. എയർ ഇന്ത്യ എക്സ്പ്രസിന് ആദ്യമായി സ്വന്തമായി കെ. ശ്യാംസുന്ദർ എന്ന സിഇഒയെയും ലഭിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ആസ്ഥാനം കൊച്ചിയിലേക്കു പറിച്ചു നട്ടു. ഒരു വിമാനക്കമ്പനിയുടെ കാര്യാലയത്തിനു വേണ്ട പ്രൗഢിയോ ആഡംബരമോ ഉള്ളതായിരുന്നില്ല ഓഫിസ്. ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര സാധ്യമാക്കാൻ എക്സ്പ്രസ് കമ്പനിയും മുണ്ടുമുറുക്കിയുടുത്താണ് പ്രവർത്തിച്ചത്. ജീവനക്കാരും പരിമിതമായിരുന്നു. കൊച്ചിയിലേക്കു പ്രവർത്തനം പൂർണമായും മാറിയതോടെ വരുമാനത്തിലും ഗുണകരമായ മാറ്റം സംഭവിച്ചു. 2015 മുതൽ കമ്പനി ലാഭത്തിലാകാൻ തുടങ്ങി. വമ്പൻ എയർലൈനുകൾ വരെ നഷ്ടത്തിൽ പറന്നുകൊണ്ടിരുന്ന കാലത്തായിരുന്നു അത്. [1]

അവലോകനം[തിരുത്തുക]

എയർഇന്ത്യാ എക്സ്പ്രസ്സ് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ പറന്നിറങ്ങുന്നു

എയർ ഇന്ത്യയുടെ അനുബന്ധമായ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ പ്രധാനമായും പ്രവർത്തിക്കുന്നത് ഇന്ത്യൻ സംസ്ഥാനമായ കേരളത്തിൽനിന്നും മിഡിൽ ഈസ്റ്റിലേക്കും സൗത്ത് ഈസ്റ്റ്‌ ഏഷ്യയിലേക്കുമാണ്. ആഴ്ച്ചയിൽ നൂറിൽ അധികം സർവീസുകൾ നടത്തുന്നു. എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ ചാർട്ടേർസ് ആയിരുന്നു ഈ എയർലൈൻ സ്വന്തമാക്കിയിരുന്നത്, ഇപ്പോൾ എയർ ഇന്ത്യ നേരിട്ട് സ്വന്തമാക്കിയിരിക്കുന്നു. 2005 ഏപ്രിൽ 29-നു പ്രവർത്തനമാരംഭിച്ച എയർലൈനിൻറെ ആദ്യ വിമാനം തിരുവനന്തപുരത്തിൽനിന്നും അബുദാബി വരെ ആയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ്സിൻറെ ആദ്യ വിമാനം ബോല്ലിയോൺ ഏവിയേഷൻ സർവീസസിൽനിന്നും 2005 ഫെബ്രുവരി 22-നു വായ്പ അടിസ്ഥാനത്തിൽ ലഭിച്ച പുതിയ ബോയിംഗ് 737-86 വിമാനമാണ്. 2014 ഫെബ്രുവരി 20-നു എയർലൈനിനു ബോയിംഗ് 737-800 ഉൾപ്പെടെ 20 വിമാനങ്ങളുണ്ട്. ഇന്ത്യയിൽനിന്നുള്ള ആകെ ഏതാണ്ട് 650 സർവീസുകളിൽ 350 എണ്ണവും കേരളത്തെ വിദേശവുമായി ബന്ധിപ്പിക്കുന്നു. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽനിന്നും ഏറ്റവും കൂടുതൽ രാജ്യാന്തര സർവീസുകൾ നടത്തുന്നതും എയർ ഇന്ത്യ എക്സ്പ്രസ് തന്നെ. [1]

ചെറുനഗരങ്ങളിൽനിന്നു കുറഞ്ഞ നിരക്കിൽ വിദേശത്തേക്കു പറക്കാം എന്നതു തന്നെ എക്സ്പ്രസിന്റെ ആകർഷണീയത. ചെറു വിമാനത്താവളങ്ങളിലെ കുറഞ്ഞ മെയിന്റനൻസ് ചാർജുകളും മറ്റുമാണ് എക്സ്പ്രസിന് ഇതു സാധ്യമാക്കുന്നത്. എന്നിട്ടും കോവിഡ് കാലത്ത് ഒഴികെ ഏഴു വർഷമായി എയർ ഇന്ത്യ എക്സ്പ്രസ് ലാഭത്തിലാണ്. കണ്ണൂർ, മധുര, വാരാണസി, മംഗലാപുരം, വിജയവാഡ, ഛണ്ഡീഗഡ്, സൂറത്ത് തുടങ്ങിയ പല ടിയർ2, ടിയർ 3 നഗരങ്ങളിൽനിന്നും ആദ്യമായി വിദേശ സർവീസുകൾ തുടങ്ങിയതും എയർ ഇന്ത്യ എക്സ്പ്രസാണ്. [1] വിമാന സർവീസുകൾ മാത്രമല്ല, ഒട്ടേറെ സാമൂഹിക പ്രതിബദ്ധയുള്ള പ്രവർത്തനങ്ങളും എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിനു സമീപത്തുള്ള സർക്കാർ സ്കൂളുകൾ ആധുനിക രീതിയിൽ എക്സ്പ്രസ് നവീകരിച്ചു നൽകിയിരുന്നു. സമീപ പഞ്ചായത്തുകളിലെ ആരോഗ്യ മേഖലയ്ക്ക് വാഹനം അടക്കമുള്ള സൗകര്യങ്ങൾ എക്സ്പ്രസ് വാങ്ങി നൽകി. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലും ആരോഗ്യ രംഗത്ത് മികച്ച പിന്തുണയാണ് എയർ ഇന്ത്യ എക്സ്പ്രസ് നൽകിയിട്ടുള്ളത്. ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒട്ടേറെ വിദ്യാർഥികൾക്ക് പഠനസഹായം നൽകി കൈത്താങ്ങാകുകയും ചെയ്തു. മാലിന്യസംഭരണം അടക്കമുള്ള പരിസ്ഥിതി സൗഹൃദ പദ്ധിതികൾക്കും ചുക്കാൻ പിടിച്ചിട്ടുണ്ട്.[1]

ലക്ഷ്യസ്ഥാനം[തിരുത്തുക]

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും മിഡിൽ ഈസ്റ്റിലേക്കും സൗത്ത് ഈസ്റ്റ്‌ ഏഷ്യയിലേക്കും ആഴ്ച്ചയിൽ നൂറിൽ അധികം സർവീസുകൾ നടത്തുന്നു.

ആഭ്യന്തരം[തിരുത്തുക]

സംസ്ഥാനം നഗരം വിമാനത്താവളം കുറിപ്പികൾ അവലംബം
ഇന്ത്യ India (Andhra Pradesh) Vijayawada Vijayawada Airport [2]
ഇന്ത്യ India (Chandigarh) Chandigarh Chandigarh Airport [2][3]
ഇന്ത്യ India (Delhi) Delhi Indira Gandhi International Airport [2][4]
ഇന്ത്യ India (Gujarat) Surat Surat Airport [5]
ഇന്ത്യ India (Jammu and Kashmir) Srinagar Sheikh ul-Alam International Airport Terminated [5]
ഇന്ത്യ India (Karnataka) Bangalore Kempegowda International Airport [6]
Mangalore Mangalore International Airport Secondary hub [2]
ഇന്ത്യ India (Kerala) Kannur Kannur International Airport Secondary hub [7]
Kochi Cochin International Airport Hub [2]
Kozhikode Calicut International Airport Secondary hub [2][8]
Thiruvananthapuram Trivandrum International Airport Secondary hub [2]
ഇന്ത്യ India (Maharashtra) Mumbai Chhatrapati Shivaji Maharaj International Airport [2]
Nagpur Dr. Babasaheb Ambedkar International Airport Terminated [5]
Pune Pune Airport [2]
ഇന്ത്യ India (Punjab) Amritsar Sri Guru Ram Dass Jee International Airport [2]
ഇന്ത്യ India (Rajasthan) Jaipur Jaipur International Airport [2]
ഇന്ത്യ India (Tamil Nadu) Chennai Chennai International Airport [2]
Coimbatore Coimbatore International Airport [2]
Madurai Madurai Airport [5]
Tiruchirappalli Tiruchirappalli International Airport Secondary hub [9]
ഇന്ത്യ India (Telangana) Hyderabad Rajiv Gandhi International Airport [5]
ഇന്ത്യ India (Uttar Pradesh) Lucknow Chaudhary Charan Singh Airport [2]
Varanasi Lal Bahadur Shastri Airport [2]
ഇന്ത്യ India (West Bengal) Kolkata Netaji Subhas Chandra Bose International Airport Terminated [2][10]

അന്താരാഷ്ട്രം[തിരുത്തുക]

Country City Airport Notes Ref
ബഹ്റൈൻ Bahrain Manama Bahrain International Airport [2]
ബംഗ്ലാദേശ് Bangladesh Dhaka Shahjalal International Airport Terminated
മലേഷ്യ Malaysia Kuala Lumpur Kuala Lumpur International Airport Terminated [5]
ഒമാൻ Oman Muscat Muscat International Airport [2]
Salalah Salalah Airport [2]
ഖത്തർ Qatar Doha Hamad International Airport [2]
സൗദി അറേബ്യ Saudi Arabia Dammam King Fahd International Airport [2]
Riyadh King Khalid International Airport [2][10]
സിംഗപ്പൂർ Singapore Singapore Changi Airport [2]
ശ്രീലങ്ക Sri Lanka Colombo Bandaranaike International Airport Terminated [5]
തായ്‌ലാന്റ് Thailand Bangkok Suvarnabhumi Airport Terminated [5]
United Arab Emirates United Arab Emirates Abu Dhabi Abu Dhabi International Airport [2]
Al Ain Al Ain International Airport [2]
Dubai Dubai International Airport [2]
Ras Al Khaimah Ras Al Khaimah International Airport [2]
Sharjah Sharjah International Airport [2]

സേവനങ്ങളും ബാഗ്ഗേജുകളും[തിരുത്തുക]

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ എല്ലാ യാത്രക്കാർക്കും ഉപചാരമായി ലഘു ഭക്ഷണങ്ങളും മിനറൽ വെള്ളവും നൽകുന്നു[11]. സ്നാക്ക്സുകൾ, വായിക്കാനുള്ള പുസ്തകങ്ങൾ, മറ്റു വിനോദ കാര്യങ്ങൾ വിമാനത്തിൽനിന്നും വാങ്ങാവുന്നതാണ്. വിനീതരായ സ്റ്റാഫുകൾ നമുക്ക് നല്ല യാത്രാനുഭവം പകരാൻ സഹായങ്ങൾ നൽകാൻ സദാ തയ്യാറാണ്. ലക്ഷ്യസ്ഥാനങ്ങൾക്കനുസരിച്ചു സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗ്ഗേജ് പരിധി നിശ്ചയിക്കുന്നു. ചെറിയ കുട്ടികൾക്ക് 10 കിലോഗ്രാം സൗജന്യ ബാഗ്ഗേജ് അനുവദിക്കും. ഓരോ യാത്രക്കാരനും കയ്യിൽ 7 കിലോഗ്രാമിൽ താഴേയുള്ള ചെറിയ ബാഗ്‌ കൊണ്ടുപോവുന്നതും അനുവദനീയമാണ്. അതിൽ കൂടുതൽ ഹാൻഡ്‌ ബാഗിൽ അനുവദനീയമല്ല. സൗജന്യ ബാഗ്ഗേജ് പരിധിയിൽ കൂടുതലുള്ള ബാഗ്ഗേജുകൾക്ക് അധിക പണം നൽകേണ്ടതാണ്.

അപകടങ്ങൾ[തിരുത്തുക]

മെയ്‌ 22, 2010-ൽ ദുബായ് – മംഗലാപുരം, എയർ ഇന്ത്യ എക്സ്പ്രസ്സ്‌ 812, ബോയിംഗ് 737-800 വിമാനം, മംഗലാപുരം എയർപോർട്ട് റൺവേ നമ്പർ 24-ൽ ഇറങ്ങുമ്പോൾ തെന്നി നീങ്ങി വിമാനത്തിലുണ്ടായിരുന്ന 166 ആളുകളിൽ 152 യാത്രക്കാരും 6 ക്രൂ മെമ്പർമാരും കൊല്ലപ്പെട്ടു. വിമാനം റൺവേയിൽനിന്നും മരങ്ങളുള്ള താഴെ ഭാഗത്തേക്ക് വീഴുകയും തീ പിടിക്കുകയും ചെയ്തു. 8 യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയും 8 യാത്രക്കാർ വിമാനത്തിൽ കയറിയതുമില്ല.[12][13] മെയ്‌ 25, 2010-ൽ ദുബായിൽനിന്നും പൂനെയിലേക്ക് പറന്ന ബോയിംഗ് 737-800 വിമാനം, പെട്ടെന്ന് 7000 അടി താഴേക്കു പോയി. തൻറെ സീറ്റ്‌ അഡ്ജസ്റ്റ് ചെയ്യുമ്പോൾ കോ-പൈലറ്റ് അബദ്ധത്തിൽ നിയന്ത്രണ കോളത്തിൽ തട്ടിയതാണ് ഇതിനു കാരണമായത്. ഈ സമയത്ത് കോക്ക്പിറ്റിൻറെ പുറത്ത് ഉണ്ടായിരുന്ന ക്യാപ്റ്റൻ, തിരിച്ചു കോക്ക്പിറ്റിൽ എത്തി വിമാനം നിയന്ത്രിച്ചു അപകടം ഒഴിവാക്കി.[14][15]

വാലിലെ ചിത്രപ്പണികൾ[തിരുത്തുക]

ഓരോ എയർ ഇന്ത്യാ എസ്ക്പ്രസ്സ് വിമാനത്തിന്റെയും ചിറകിൽ ഇന്ത്യൻ സംസ്കാരം, പാരമ്പര്യം ചരിത്രം എന്നിവ പ്രതിബിംബിക്കുന്ന വൈവിധ്യമാർന്ന ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.

എയർ ഇന്ത്യാ എക്സ്പ്രസ്സിന്റെ വിവധ വേഷപ്പകർച്ചകൾ‍
രജിസ്ട്രേഷൻ ഇടത് വാൽ ഫോട്ടോ വലത് വാൽ ഫോട്ടോ
1 VT-AXA[A] തൃശൂർ പൂരത്തിലെ ആന Boeing 737-86Q, Air-India Express AN1285014.jpg പുഷ്കർ മേളയിലെ ഒട്ടകം Air India Express Boeing 737-800 SDS-6.jpg
2 VT-AXB[A] രംഗോലി Air India Express VT-AXB left MRD.jpg ഇന്ത്യൻ പട്ടം Boeing 737-8BK, Air-India Express JP452761.jpg
3 VT-AXC[A] സിത്താർ Boeing 737-8BK, Air-India Express AN1142972.jpg തബല
4 VT-AXD നിലവിളക്ക് Boeing 737-8Q8, Air India Express AN1124075.jpg ചെരാത്

Air India Express.jpg

5 VT-AXE കഥകളി Boeing 737-8Q8, Air India Express AN1142976.jpg ഭരതനാട്യം VT-AXE at Cochin International Airport.jpg
6 VT-AXF കൊണാർക്ക് സൂര്യക്ഷേത്രം Boeing 737-8Q8, Air India Express AN1127991.jpg താജ്മഹൽ Air India Express (Konark Sun Temple Taj Mahal), VT-GHF, Boeing 737-86N (49570659391).jpg
7 VT-AXG ഇന്ത്യൻ കണ്ഠഹാരം Boeing 737-8Q8, Air India Express AN1124078.jpg സാരി Boeing 737-8Q8, Air India Express AN1469853.jpg
8 VT-AXH ഇന്ത്യാ ഗേറ്റ് Boeing 737-8HJ, Air India Express AN1157698.jpg ഗേറ്റ്‌വേ ഓഫ് ഇന്ത്യ Air India Express TRV.jpg
9 VT-AXI രജപുത്ര പെയിന്റിംഗ് Air India Express Boeing 737-800; VT-AXI@SIN;07.08.2011 617bz (6068856789).jpg രാഗമാല പെയിന്റിംഗുകൾ Air India Express Boeing 737-800; VT-AXI@SIN;07.08.2011 617ca (6068857613).jpg
10 VT-AXJ ചെങ്കോട്ട Boeing 737-8HJ, Air India Express AN1177365.jpg ഗ്വാളിയോർ കോട്ട Boeing 737-8HJ, Air-India Express JP7279145.jpg
11 VT-AXM മെഹറാംഗഢ് കോട്ട Air India Express VT-AXM left MRD.jpg മൈസൂർ കൊട്ടാരം Air India Express VT-AXM right MRD.jpg
12 VT-AXN ഹവാമഹൽ Air India Express VT-AXN left Karakas.jpg ഉജ്ജയന്താ കൊട്ടാരം Boeing 737-8HJ, Air-India Express JP7288034.jpg
13 VT-AXP ഹംസവും ദമയന്തിയും (രവിവർമ്മച്ചിത്രം) Boeing 737-8HJ, Air India Express AN1285010.jpg രവിവർമ്മച്ചിത്രം Boeing 737-8HJ, Air-India Express JP7165203.jpg
14 VT-AXQ കുത്തബ് മിനാർ Boeing 737-8HJ, Air India Express AN1224296.jpg ജന്തർ മന്തർ Air India Express B737-800(VT-AXQ) (4336474987).jpg
15 VT-AXR വള്ളംകളി Boeing 737-8HG, Air India Express AN1470632.jpg കളരിപ്പയറ്റ് Air India Express trz airport.jpg
16 VT-AXT മയിൽ Boeing 737-8HG, Air India Express AN1288593.jpg കൊക്ക് Air India Express VT-AXT right MRD.jpg
17 VT-AXU ബിഹു Air India Express VT-AXU.jpg ഗർബാ നൃത്തം Air India Express VT-AXU right MRD.jpg
18 VT-AXV[B] വിക്ടോറിയാ മെമ്മോറിയൽ കൊണാർക്ക് സൂര്യക്ഷേത്രം Air India Express Boeing 737-800 SDS-1.jpg
19 VT-AXW സാഞ്ചിയിലെ സ്തൂപം Boeing 737-8HG, Air India Express AN1462021.jpg ചാർമിനാർ
20 VT-AXX കടൽത്തീരം Boeing 737-8HG, Air India Express AN1404674.jpg ഹിമാലയം Boeing 737-8HG, Air India Express AN1444512.jpg
21 VT-AXZ ദാൽ തടാകം Boeing 737-8HG, Air India Express AN1624189.jpg താർ മരുഭൂമി Air India Express VT-AXZ right MRD.jpg
22 VT-AYA എല്ലോറയിലെ ഗജപ്രതിമ അജന്ത ഗുഹാച്ചിത്രങ്ങൾ
23 VT-AYB വെള്ളക്കടുവ Boeing 737-8HG, Air India Express AN2080238.jpg പുള്ളിമാൻ VT-AYB (15517656866).jpg
24 VT-AYC നാഗാ ഷാൾ പാട്യാല സാരി
25 VT-AYD നാഗാ നാടോടിനൃത്തം Boeing 737-8HG, Air-India Express AN1887646.jpg മണിപ്പുരി നൃത്തം Air India Express Boeing 737-800 Spijkers.jpg

എയർ ഇന്ത്യ എക്സ്പ്രസ്– എയർ ഏഷ്യ ഇന്ത്യ ലയനം[തിരുത്തുക]

എയർ ഇന്ത്യ എക്സ്പ്രസ്– എയർ ഏഷ്യ ഇന്ത്യ ലയനം പൂർത്തിയാകുന്നതോടെ എക്സ്പ്രസ് ബ്രാൻഡിൽ ആയിരിക്കും തുടർപ്രവർത്തനം. എയർ ഇന്ത്യ എക്സ്പ്രസിന് 24 വിമാനവും എയർ ഏഷ്യയ്ക്ക് 28 വിമാനവുമാണ് ഉള്ളത്. ലയനം നടക്കുന്നതോടെ 52 വിമാനങ്ങളുമായി പ്രവർത്തനം ശക്തമാകും. എയർ ഏഷ്യ ഇന്ത്യ ആഭ്യന്തര സർവീസുകൾ മാത്രമാണ് നടത്തുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന് രാജ്യാന്തര സർവീസുകൾ മാത്രവും. കൂടുതൽ വിമാനങ്ങൾ ലഭിക്കുന്നതോടെ എയർക്രാഫ്റ്റുകളുടെ ശരാശരി ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കാനും ആഭ്യന്തര റൂട്ടുകളിൽ സജീവമാകാനും എയർ ഇന്ത്യ എക്സ്പ്രസിന് ആകും. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഒരു വിമാനത്തിന്റെ ഉപയോഗക്ഷമത ശരാശരി 13 മണിക്കൂറാണ്. കൂടാതെ രാജ്യാന്തര സർവീസുകൾക്കുള്ള ഫീഡറുകളായി ആഭ്യന്തര സർവീസുകളെ ഉപയോഗിക്കാനാകുമെന്നും ചൂണ്ടാക്കാണിക്കപ്പെടുന്നു. എയർ ഏഷ്യ കൂടുതൽ തെക്കേ ഇന്ത്യൻ നഗരങ്ങളെ ബന്ധിപ്പിക്കുന്നതിനാൽ എയർ ഇന്ത്യ എക്സ്പ്രസിന് ആ റൂട്ടുകൾ കിട്ടുമെന്നതും മെച്ചമാണ്. എയർ ഏഷ്യയുടേത് എയർ ബസ് എയർക്രാഫ്റ്റുകളാണ്. എയർ ഇന്ത്യ എക്സ്പ്രസിന്റെ 24 വിമാനങ്ങളും ബോയിങ് 737 800 മോഡലാണ്.[1]എയർഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്‌സ്പ്രസുമായി ലയിപ്പിക്കുന്നതിനുള്ള നടപടി  2023 അവസാനത്തോടെ പൂർത്തിയാകുമെന്ന് അറിയിച്ച് എയർ ഇന്ത്യ. [16]

  • ^ Have been returned to Lessors.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 "ചെലവു കുറഞ്ഞ ഗൾഫ് യാത്രയ്ക്ക് ഉത്തരേന്ത്യൻ ലോബി തടയിടുമോ? ടാറ്റ ലയനത്തിൽ മലയാളി ആശങ്ക". ശേഖരിച്ചത് 2022-12-13.
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 2.14 2.15 2.16 2.17 2.18 2.19 2.20 2.21 2.22 2.23 2.24 2.25 2.26 2.27 "Summer timetable 2017: 26th March 2017 to 28th October 2017" (PDF). Air India Express. മൂലതാളിൽ (PDF) നിന്നും 18 September 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 September 2017.
  3. "First international flight will take off from Chandigarh on September 15: Air India". The Indian Express. 11 August 2016. ശേഖരിച്ചത് 11 August 2016.
  4. "Air India Express to Spread Wings, Adds Delhi in its Network". The New Indian Express. 4 February 2016. ശേഖരിച്ചത് 4 February 2016.
  5. 5.0 5.1 5.2 5.3 5.4 5.5 5.6 5.7 "Air India Express". Timetableimages.com.
  6. "Bengaluru -> Singapore". Air India Express. ശേഖരിച്ചത് 21 January 2022.
  7. "Newest Indian airport in Kannur will have 4 weekly Doha services by Air India Express from December". The Peninsula Qatar. 12 November 2018. ശേഖരിച്ചത് 12 November 2018.
  8. "Air India Express airline profile". Centreforaviation.com. ശേഖരിച്ചത് 13 September 2017.
  9. "Trichy AIX Base Station". Twitter (ഭാഷ: ഇംഗ്ലീഷ്). 26 October 2021. മൂലതാളിൽ നിന്നും 26 October 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 October 2021.
  10. 10.0 10.1 "Air India Express To Start Kolkata Singapore and Delhi Tehran Service - BW Businessworld". Businessworld.in. ശേഖരിച്ചത് 2016-10-29.
  11. "Airindia Express flights Services". cleartrip.com. ശേഖരിച്ചത് 2015-07-24.
  12. "Jet crash kills 158 in India; 8 survive". 2010-05-23. മൂലതാളിൽ നിന്നും 2010-05-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-07-24.
  13. "Air India flight from Dubai crashes in India". MSNBC. 2010-05-21. മൂലതാളിൽ നിന്നും 2012-11-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-07-24.
  14. "Report Cites 'Panicked' Co-Pilot in Air India Jetliner Dive". The Wall Street Journal. 2010-11-28. ശേഖരിച്ചത് 2015-07-24.
  15. "'Panicky pilot' caused Indian passenger jet plunge". AFP. 2010-11-29. ശേഖരിച്ചത് 2015-07-24.[പ്രവർത്തിക്കാത്ത കണ്ണി]
  16. aavani.pk. "എയർഏഷ്യ - എയർ ഇന്ത്യ ലയനം; 2023-ഓടെ പൂർത്തിയാകാൻ സാധ്യത". ശേഖരിച്ചത് 2022-12-13.