കവിയൂർ (കണ്ണൂർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കവിയൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കവിയൂർ (വിവക്ഷകൾ) എന്ന താൾ കാണുക. കവിയൂർ (വിവക്ഷകൾ)

കണ്ണൂർ ജില്ലയിൽ ചൊക്ലിയുടെയും മാഹിയുടെയും ഈടയിൽ വരുന്ന ഭൂപ്രദേശമാണ്‌ കവിയൂർ. ഹെർമൻ ഗുണ്ടർട്ടിനെ‌ മലയാളം പഠിപ്പിച്ചത് കവിയൂരിലെ ഊരാച്ചേരി ഗുരുക്കന്മാരാണ്‌ [അവലംബം ആവശ്യമാണ്].

മലയാളം-ഇംഗ്ളീഷ് നിഘണ്ടു തയ്യാറാക്കിയ ജർമ്മൻകാരനായ ഡോക്ടർ ഹെർമ്മൻ ഗുണ്ടർട്ടിനെ സംസ്കൃതവും മലയാളവും പഠിപ്പിക്കുകയും നിഘണ്ടു നിർമ്മാണത്തിൽ സഹായിക്കുകയും ചെയ്ത ഊരാച്ചേരി ഗുരുനാഥൻമാർ ജീവിച്ചിരുന്ന ഗ്രാമമാണിത്. ഊരാച്ചേരി വീട് ഇപ്പോഴും നിലകൊള്ളുന്നുണ്ട്. ഭിഷഗ്വരൻമാരും കവികളും ഉണ്ടായിരുന്ന ഊരാച്ചേരിയിലെ ഗുരുനാഥൻമാരിൽ നിന്നാണ് കവിയൂർ ഗ്രാമത്തിന് ആ പേർ കൈവന്നത് എന്ന് പറയപ്പെടുന്നു[1].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കവിയൂർ_(കണ്ണൂർ)&oldid=1370050" എന്ന താളിൽനിന്ന് ശേഖരിച്ചത്