പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


കണ്ണൂർ ജില്ലയിൽ കണ്ണൂർ ബ്ലോക്കിൽ സ്ഥിതി ചെയ്തിരുന്ന ഒരു ഗ്രാമപഞ്ചായത്താണ് പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്.

ചരിത്രം[തിരുത്തുക]

1962 ജനുവരി ഒന്നിനാണ് പള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് സ്ഥാപിതമായത്. 2015 ജനുവരി 14ന് കണ്ണൂർ കോർപ്പറേഷൻ രൂപവത്കരിച്ചപ്പോൾ പള്ളിക്കുന്ന് പഞ്ചായത്ത് ഓർമ്മയായി.

ഭൂമിശാസ്ത്രം[തിരുത്തുക]

6.9 ചതുരശ്ര കിലോമീറായിരുന്നു പഞ്ചായത്തിന്റെ വിസ്തീർണ്ണം.[1] കിഴക്ക് ദേശീയപാത 17, തെക്ക് കണ്ണൂർ നഗരസഭ, വടക്ക് ചിറക്കൽ ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ്‌ അതിർത്തികൾ.[1] കിഴക്ക് ഉയർന്നും പടിഞ്ഞാറ് താഴ്ന്നുമായിരുന്നു പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ്.

വാർഡുകൾ[തിരുത്തുക]

 1. പള്ളിയമൂല
 2. കുന്നാവ്‌
 3. കൊക്കെന്പാര
 4. പൊടിക്കുണ്ട്
 5. മൂകാംബിക
 6. പള്ളികുന്നു
 7. ചെട്ടിപീടിക
 8. തളാപ്പ്
 9. എരിഞ്ഞട്ടുവയാൽ
 10. മാർക്കുള
 11. തടുത്ത വയൽ
 12. ചാലാട്
 13. പഞ്ചിക്കയിൽ
 14. മുല്ലക്കാണ്ടി
 15. തോളപ്പൻ കുന്നു
 16. മനാൽ
 17. ചാലാട് അമ്പലം[2]

അവലംബം[തിരുത്തുക]