എളയാവൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എളയാവൂർ
Map of India showing location of Kerala
Location of എളയാവൂർ
എളയാവൂർ
Location of എളയാവൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
ജനസംഖ്യ 31 (2001)
സമയമേഖല IST (UTC+5:30)

Coordinates: 11°53′0″N 75°24′0″E / 11.88333°N 75.40000°E / 11.88333; 75.40000

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ആയിരുന്നു എളയാവൂർ. കണ്ണൂർ നഗരത്തോട് ഏറ്റവും അടുത്തു കിടക്കുന്ന പഞ്ചായത്തായിരുന്നു ഇത്. 2015 ജനുവരി 14ന് കണ്ണൂർ കോർപ്പറേഷൻ രൂപവത്കരിച്ചപ്പോൾ ഇല്ലാതായ പഞ്ചായത്തുകളിലൊന്ന് എളയാവൂരായിരുന്നു.

ജനസംഖ്യാവിവരം[തിരുത്തുക]

2001 ലെ കാനേഷുമാരി[1] പ്രകാരം ഇവിടുത്തെ ആകെയുള്ള ജനസംഖ്യ 31,545 ആണ്, ഇതിൽ പുരുഷന്മാർ 47 ശതമാനവും സ്ത്രീകൾ 53% ശതമാനവുമാണ്. ശരാശരി സാക്ഷരതാ നിരക്ക് 86 ശതമാനമാണ്. പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 87 ശതമാനവും സ്ത്രീകളുടേത് 85 ശതമാനവുമാണ്. ജനങ്ങളിൽ 10 ശതമാനം പേർ ആറ് വയസിനു താഴെ പ്രായമുള്ളവരാണ്.

വാർഡുകൾ[തിരുത്തുക]

  1. കുനിയിൽ ചിറ
  2. അതിരകം
  3. അതിരകം ഈസ്റ്റ്‌
  4. മുണ്ടയാട്
  5. എളയാവൂർ
  6. എളയാവൂർ നോർത്ത്
  7. എളയാവൂർ സൌത്ത്
  8. ചിറമ്മൽ പീടിക
  9. താഴെ ചൊവ്വ
  10. കിഴക്കേക്കര
  11. കീഴ്‌ത്തള്ളി
  12. കീഴുതള്ളി വെസ്റ്റ്
  13. തൊഴുക്കീൽ പീടിക
  14. പാതിരപ്പരമ്പ്
  15. ഇടചൊവ്വ
  16. ചൊവ്വ
  17. മലെചോവ്വ`
  18. കന്നോതുംച്ചാൽ
  19. കപ്പി ചേരി[2]

അവലംബം[തിരുത്തുക]

  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. ശേഖരിച്ചത്: 2007-09-03.
  2. ട്രെന്റ് കേരളാ വെബ്സൈറ്റ്