അരൂർ നിയമസഭാമണ്ഡലം
102 അരൂർ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 191898 (2019) |
ആദ്യ പ്രതിനിഥി | പി.എസ്. കാർത്തികേയൻ സി.പി.ഐ. |
നിലവിലെ അംഗം | ദലീമ ജോജോ |
പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | ആലപ്പുഴ ജില്ല |
കേരളത്തിലെ ആലപ്പുഴ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് അരൂർ നിയമസഭാമണ്ഡലം. ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന അരൂക്കുറ്റി, അരൂർ, ചേന്നം പള്ളിപ്പുറം, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, തുറവൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് അരൂർ നിയമസഭാമണ്ഡലം.[1]. സി.പി.എമ്മിന്റെ ദലീമയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|
2021[4] | ദലീമ | സി.പി.എം., എൽ.ഡി.എഫ്., 75617 | ഷാനിമോൾ ഉസ്മാൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്, 68604 | അനിയപ്പൻ | ബി.ജെ.പി., എൻ.ഡി.എ., 17479 |
2019* | ഷാനിമോൾ ഉസ്മാൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്, 69356 | മനു സി. പുളിക്കൽ | സി.പി.എം., എൽ.ഡി.എഫ്., 67277 | പ്രകാശ് ബാബു | ബി.ജെ.പി., എൻ.ഡി.എ., 16289 |
2016 | എ.എം. ആരിഫ് | സി.പി.എം., എൽ.ഡി.എഫ്., 84720 | സി.ആർ. ജയപ്രകാശ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്, 46201 | അനിയപ്പൻ | ബി.ഡി.ജെ.എസ്., എൻ.ഡി.എ., 27753 |
2011 | എ.എം. ആരിഫ് | സി.പി.എം., എൽ.ഡി.എഫ്., 76675 | എ.എ. ഷുക്കൂർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്, 59823 | ടി. സജീവ് ലാൽ | ബി.ജെ.പി., എൻ.ഡി.എ., 7486 |
2006 | എ.എം. ആരിഫ് | സി.പി.എം., എൽ.ഡി.എഫ്., 58218 | കെ.ആർ. ഗൗരിയമ്മ | ജെ.എസ്.എസ്., യു.ഡി.എഫ്, 53465 | എൻ.വി. പ്രകാശൻ | ബി.ജെ.പി., എൻ.ഡി.എ., 3437 |
2001 | കെ.ആർ. ഗൗരിയമ്മ | ജെ.എസ്.എസ്., യു.ഡി.എഫ്, 61073 | കെ.വി. ദേവദാസ് | സി.പി.എം., എൽ.ഡി.എഫ്., 48731 | 1. കെ. രാജീവൻ, 2. ആർ. വിശ്വകുമാർ | 1. സ്വതന്ത്ര സ്ഥാനാർത്ഥി, 5521 2. ബി.ജെ.പി., എൻ.ഡി.എ., 4545 |
1996 | കെ.ആർ. ഗൗരിയമ്മ | ജെ.എസ്.എസ്., യു.ഡി.എഫ്, 61972 | ബി. വിനോദ് | സി.പി.എം., എൽ.ഡി.എഫ്., 45439 | ജയകുമാർ ഹരിറാം | ബി.ജെ.പി., എൻ.ഡി.എ., 4004 |
1991 | കെ.ആർ. ഗൗരിയമ്മ | സി.പി.എം., എൽ.ഡി.എഫ്., 56230 | പി.ജെ. ഫ്രാൻസീസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 52613 | വി. പത്മനാഭൻ | ബി.ജെ.പി., 3357 |
1987 | കെ.ആർ. ഗൗരിയമ്മ | സി.പി.എം., എൽ.ഡി.എഫ്., 49648 | പി.ജെ. ഫ്രാൻസീസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 44033 | എച്ച്. ജയകുമാർ | ബി.ജെ.പി., 3703 |
1982 | കെ.ആർ. ഗൗരിയമ്മ | സി.പി.എം., എൽ.ഡി.എഫ്., 41694 | റ്റി.റ്റി. മാത്യു | കേരള കോൺഗ്രസ് (ജെ.), യു.ഡി.എഫ്., 35753 | നടരാജൻ വൈദ്യൻ | ബി.ജെ.പി., 1849 |
- 2019-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ എ.എം. ആരിഫ് ജയിച്ചതിനെതുടർന്ന് രാജി വെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.