വട്ടിയൂർക്കാവ് നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് വട്ടിയൂർക്കാവ് നിയമസഭാമണ്ഡലം. തിരുവനന്തപുരം നോർത്ത് നിയമസഭാമണ്ഡലം എന്നറിയപ്പെട്ടിരുന്ന ഈ മണ്ഡലം പുനഃസംഘടയോടെയാണ് വട്ടിയൂർക്കാവ് നിയമസഭാമണ്ഡലമായത്.

പ്രദേശങ്ങൾ[തിരുത്തുക]

തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന കുടപ്പനക്കുന്ന്, വട്ടിയൂർക്കാവ് എന്നീ ഗ്രാമപഞ്ചായത്തുകളും; തിരുവനന്തപുരം നഗരസഭയുടെ 13, 15 മുതൽ 25 വരെയും 31 മുതൽ 36 വരേയുമുള്ള വാർഡുകളും അടങ്ങിയതാണ് ഇപ്പോൾ ഈ മണ്ഡലം. മണ്ഡല പുനഃസംഘടനയ്ക്ക് മുൻപ് ഉള്ളൂർ, കടകംപള്ളി എന്നീ പഞ്ചായത്തുകൾ മാറി; പകരം, തിരുവനന്തപുരം നഗരസഭയുടെ ഭാഗങ്ങളായിരുന്ന ശാസ്തമംഗലം, കുന്നുകുഴി, പാങ്ങോടിന്റെ ചില ഭാഗങ്ങൾ എന്നിവ പുതിയതായി ചേർന്നു[1].


സമ്മതിദാനം[തിരുത്തുക]

ആകെ 140 പോളിങ് സ്റ്റേഷനുകളിലായി 171904 വോട്ടർമാരാണ് 2011 നിയമസഭാതിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിലുള്ളത്. അതിൽ 89524 സ്ത്രീ വോട്ടർമാരും 82380 പുരുഷവോട്ടർമാരും ആണ് ഉള്ളത്.

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/election/trivandrum/vattiyoorkavu-trivandrum_north/index.html#