കെ.ആർ. ഗൗരിയമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.ആർ. ഗൗരിയമ്മ

കെ.ആർ. ഗൌരിയമ്മ 2013 ൽ

കേരളത്തിലെ ആദ്യത്തെ റവന്യൂ ഏക്സൈസ്‌ വകുപ്പ് മന്ത്രി
പദവിയിൽ
ഏപ്രിൽ 5 1957 – ജൂലൈ 31 1959
മുൻ‌ഗാമി ഇല്ല

മൂന്നും നാലും കേരള നിയമസഭകളിലെ റവന്യൂ, ഭക്ഷ്യ, പൊതുവിതരണവകുപ്പ് മന്ത്രി

ഒന്നാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
1957 – 1959
മുൻ‌ഗാമി ഇല്ല

മൂന്നും നാലും കേരള നിയമസഭകളിലെ അംഗം
പദവിയിൽ
1967 – 1977

ജനനം (1919-07-14) ജൂലൈ 14, 1919 (വയസ്സ് 96)
ആലപ്പുഴ
രാഷ്ടീയകക്ഷി അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി, ജെ.എസ്സ്.എസ്സ്, സി.പി.ഐ.എം
ജീവിതപങ്കാളി(കൾ) ടി.വി. തോമസ്‌
കുട്ടികൾ ഇല്ല
മതം നാസ്തികൻ
As of ജൂലൈ 14, 2014
Source: കേരളനിയമസഭ

വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ കേരള രാഷ്ട്രീയത്തിൽ പ്രശസ്തയായ കെ.ആർ. ഗൗരിയമ്മ (ഇംഗ്ലീഷ്: K. R. Gowri Amma) കമ്യൂണിസ്റ്റു നേതാവും ഒന്നാമത് കേരളമന്ത്രിസഭയിലെ മന്ത്രിയുമായിരുന്നു. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്ന ഗൗരിയമ്മ; കെ.എ. രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14 ന് ചേർത്തല താലൂക്കിലെ അന്ധകാരനഴി ഗ്രാമത്തിൽജനിച്ചു[1].

ഏറ്റവുമധികം തവണ തിരഞ്ഞെടുക്കപ്പെട്ടയാൾ എന്ന റിക്കോർഡ് ഗൗരിയമ്മയുടെ പേരിലാണ്. ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം(85 വയസ്), ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ വേറെയും പല റിക്കോർഡുകൾ ഇവരുടെ പേരിലുണ്ട്. കേരളത്തിലെ ആദ്യ നിയമ വിദ്യാർത്ഥിനിയും ഗൗരിയമ്മയായിരുന്നു.[2]കേരളത്തിൽ വിവിധകാലങ്ങളിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവർ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്) അംഗം ആയിരുന്ന ഇവർ, പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപവത്കരിച്ചു. കെ.ആർ. ഗൗരിയമ്മയുടെ ആത്മകഥ 2010-ൽ ആത്മകഥ-കെ.ആർ. ഗൗരിയമ്മ എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു. ഇപ്പോൾ ഐക്യജനാധിപത്യ മുന്നണിയുമായി ആശയപരമായി കലഹിക്കുകയും വീണ്ടും ഇടതുചേരിയിലേക്ക് നീങ്ങുകയും ചെയ്യുന്നു.

രാഷ്ട്രീയനിലപാട്[തിരുത്തുക]

1957-ൽ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി. എന്നാൽ 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അവർ വിഭിന്ന ചേരികളിലായി.

കഴിവുറ്റ ഭരണാധികാരിയായി, ഗൗരിയമ്മയെ പലരും കണക്കാക്കുന്നു. കേരളത്തിൽ 1960-70-കളിൽ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമത്തിന്റെ പ്രമുഖശില്പിയാണ് അവരെന്ന് പറയപ്പെടുന്നു. ആരേയും കൂസാത്ത വ്യക്തിത്വത്തിനുടമ എന്നും കരുതുന്നവരുണ്ട്. മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് ഗൗരിയമ്മ പുറത്താക്കപ്പെട്ട സമയത്ത്, പ്രസിദ്ധ മലയാളകവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ 'ഗൗരി' എന്ന കവിത ഈ വീക്ഷണം പ്രതിഫലിപ്പിക്കുന്നുണ്ട്.

കരയാത്ത ഗൗരി, തളരാത്ത ഗൗരി,
കലികൊണ്ടുനിന്നാൽ, അവൾ ഭദ്രകാളി.
ഇതുകേട്ടുകൊണ്ടേ, ചെറുബാല്യമെല്ലാം,
പതിവായി ഞങ്ങൾ ഭയമാറ്റി വന്നു.

എന്നിങ്ങനെയാണ് കവിത തുടങ്ങുന്നത്.

കൃതികൾ[തിരുത്തുക]

കെ.ആർ .ഗൗരിയമ്മ-ആത്മകഥ എന്നപേരിൽ പ്രസിദ്ധീകരിച്ച ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി [3]

അവലംബം[തിരുത്തുക]

  1. http://www.stateofkerala.in/niyamasabha/k%20r%20gouri.php
  2. "തൊണ്ണൂറ്റിയഞ്ചിലും ഗൗരിയമ്മയുടെ ചിട്ടകൾക്ക് ചെറുപ്പം" (ഭാഷ: മലയാളം). മാതൃഭൂമി ദിനപ്പത്രം. 14 ജൂലൈ 2014. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-07-14 07:17:18-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 ജൂലൈ 2014. 
  3. http://www.mathrubhumi.com/books/story.php?id=1811&cat_id=520"https://ml.wikipedia.org/w/index.php?title=കെ.ആർ._ഗൗരിയമ്മ&oldid=2188193" എന്ന താളിൽനിന്നു ശേഖരിച്ചത്