കടുത്തുരുത്തി നിയമസഭാമണ്ഡലം
Jump to navigation
Jump to search
94 കടുത്തുരുത്തി | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 214779 (2016) |
നിലവിലെ എം.എൽ.എ | മോൻസ് ജോസഫ് |
പാർട്ടി | കേരള കോൺഗ്രസ് (എം) |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | കോട്ടയം ജില്ല |
കേരളത്തിലെ കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് കടുത്തുരുത്തി നിയമസഭാമണ്ഡലം. വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന കടുത്തുരുത്തി, മാഞ്ഞൂർ, മുളക്കുളം, ഞീഴൂർ എന്നീ പഞ്ചായത്തുകളും മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന കടപ്ലാമറ്റം, കാണക്കാരി, കിടങ്ങൂർ, കുറുവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കടുത്തുരുത്തി നിയമസഭാമണ്ഡലം[1]. 2006 മുതൽ മോൻസ് ജോസഫാണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.