പി.കെ. കൃഷ്ണദാസ്
Jump to navigation
Jump to search
കേരളത്തിലെ ഒരു ബി.ജെ.പി. നേതാവാണ് പി.കെ. കൃഷ്ണദാസ്. ആർ.എസ്.എസ്സിലൂടെയാണ് ഇദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 2006 മുതൽ 2010 വരെ കേരള ബി ജെ പിയുടെ സംസ്ഥാന പ്രസിഡൻറ് ആയിരുന്നു.[1][2].
ജീവിതരേഖ[തിരുത്തുക]
കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ് കൃഷ്ണദാസ് ജനിച്ചത്. കുറച്ചുകാലം അദ്ധ്യാപകനായി ജോലി നോക്കിയിരുന്നു.[2]
രാഷ്ട്രീയജീവിതം[തിരുത്തുക]
വിദ്യാർത്ഥിയായിരിക്കെ എ.ബി.വി.പിയിലൂടെ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ പ്രവേശിച്ചു. പിന്നീട് യുവമോർച്ചയിലൂടെ സംസ്ഥാന നേതൃതലത്തിലേക്കുയർന്നു. ഭാരതീയ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷനായിരുന്നു. 2003 മുതൽ ഭാരതീയ ജനതാ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. [2]
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2014 | തിരുവനന്തപുരം ലോക്‌സഭാമണ്ഡലം | ശശി തരൂർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി. രാമചന്ദ്രൻ നായർ | സി.പി.ഐ., എൽ.ഡി.എഫ്. | പി.കെ. കൃഷ്ണദാസ് | ബി.ജെ.പി., എൻ.ഡി.എ. |
അവലംബം[തിരുത്തുക]
- ↑ "P. K. Krishnadas elected Kerala BJP president". The Hindu. നവംബർ 6, 2006. ശേഖരിച്ചത് ജനുവരി 21, 2009.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 2.0 2.1 2.2 "Kerala BJP's new chief HINDUTVA PARAMOUNT —P.K. Krishnadas". Organiser. നവംബർ 26, 2006. ശേഖരിച്ചത് ജനുവരി 21, 2009.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org