കാട്ടാക്കട ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കാട്ടാക്കട .[1] വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

ചരിത്രം[തിരുത്തുക]

പഴയ തിരുവതാംകൂറിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. കാട്ടാക്കട എന്ന നാമത്തിന്റെ ഉത്ഭവം

സ്ഥലനാമോðപത്തി[തിരുത്തുക]

കാട്ടാലിൻ കടയിലെ പതിവ് ഗ്രാമസമ്മേളനങ്ങക്കുള്ള ഗ്രാമമുഖ്യരുടെ യാത്രക്രമേണ കാട്ടാðക്കടയിലേക്കുള്ള യാത്രയായി. അതുലോപിച്ച് കാട്ടാക്കടയായി എന്ന് പറയപ്പെടുന്നു.

സ്വാതന്ത്യ്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം[തിരുത്തുക]

ഗാന്ധിരാമകൃഷ്ണ പിള്ള, പൊന്നറ ശ്രീധർലക്ഷമണൻ പിള്ളസാർ, ശാന്തിനികേതൻ കൃഷ്ണൻ നായർ, സത്യനാഥൻ എന്നിവർ ഈ പ്രദേശത്തെപ്രമുഖസ്വാതന്ത്യസമരസേനാനികളായിരുന്നു.

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ[തിരുത്തുക]

കാട്ടാക്കട കേന്ദ്രമാക്കി ആരംഭിച്ച കസ്തൂർബാ ഗ്രന്ഥശാലയാണ് ആദ്യ വായനശാല. കാട്ടാക്കട ഹൈസ്കൂളാണ് ആദ്യ ഹൈസ്കൂൾ.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ[തിരുത്തുക]

തുടക്കത്തിൽ കുളത്തുമ്മൽ പഞ്ചായത്ത് എന്നായിരുന്നു പേര്. 1953 ലാണ് പഞ്ചായത്ത് രൂപീകൃതമായത്. 63-79 ഭരണഘട്ടത്തിൽ കാട്ടാക്കട പഞ്ചായത്ത് എന്നാക്കുകയും ചെയ്തു. എട്ടിരുത്തി മാധവൻ നായർ ആദ്യ പ്രസിഡന്റായിരുന്നു.

അതിരുകൾ[തിരുത്തുക]

കിഴക്ക് : ഒറ്റശേഖരമംഗലം പഞ്ചായത്ത് പടിഞ്ഞാറ് : വിളപ്പിൽ, മലയിൻകീഴ് പഞ്ചായത്ത് വടക്ക് : പൂവച്ചൽ പഞ്ചായത്ത് തെക്ക് : മാരനല്ലൂർ പഞ്ചായത്ത്

ഭൂപ്രകൃതി[തിരുത്തുക]

സമതലങ്ങളും പാടങ്ങളും അങ്ങിങ്ങ് കുന്നുകളും പാറക്കെട്ടുകളും ഉൾപ്പെട്ട ഹരിതഭാഗമാണ് ഈ പഞ്ചായത്ത്. ചെമ്മണ്ണ്, കരിമണ്ണ്, എക്കð മണ്ണ്, മണð മണ്ണ്, പശിമരാശി മണ്ണ്, കളിമണ്ണ്, ചരð മണ്ണ് എന്നിവ വിവധ പ്രദേശങ്ങളിð കാണപ്പെടുന്നു.

ജലപ്രകൃതി[തിരുത്തുക]

ഇടവപ്പാതിയെയും തുലാവർഷത്തെയുമാശ്രയിച്ചാണ് ജനങ്ങൾ ജീവിച്ചത്. നിരവധി തോടുകളും കുളങ്ങളും ഈ പഞ്ചായത്തിലുï്. നെയ്യാർ ഈ പഞ്ചായത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്നുï്.

ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ[തിരുത്തുക]

500 വർഷത്തിലധികം പഴക്കമുള്ള ഒരു ആരാധനാലയമാണ് കാട്ടാð ശ്രീഭദ്രകാളീ ദേവി ക്ഷേത്രം. മൊളിയൂർ ക്ഷേത്രം, ശ്രീധർമ്മശാസ്താക്ഷേത്രം എന്നിവയാണ് മറ്റ് പ്രധാന ആരാധനാലയങ്ങൾ.

 • കരിയംകോട് കാണിക്കാരുടെ ക്ഷേത്രം, ചിറ വരമ്പ് (വേലൻ മാരുടെ ക്ഷേത്രം) മംഗലക്കൽ മുത്താരമ്മൻ ക്ഷേത്രം (വെള്ളാള ),കാട്ടാക്കട മേലാം കോട് മുത്താരമ്മൻ ക്ഷേത്രം(ചെട്ടിയാർ ) ,കാട്ടാൽ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം (മുടിപ്പുര ,തൂക്ക നേർച്ച,പറനെറ്റ് എന്നിവ പ്രസിദ്ധം ),പേരും കുളത്തൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം(ആറടിയിൽ അധികം ഉയരമുള്ള പ്രതിഷ്ട്ട ,പൂവച്ചൽ ശാസ്ത ക്ഷേത്രം, പൊട്ടൻ കാവ് ശാസ്ത ക്ഷേത്രം ( കൈ കൂട്ടിയടിച്ചു തൊഴുണം).ത്രിക്കാഞ്ഞിരപുരം ക്ഷേത്രം ,ആമച്ചൽ (ശിവ ലിംഗം പ്രതിഷ്ട്ട വലിയ ശിവ ലിംഗം പ്രതിഷ്ട്ടയുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്ന് ) വെള്ളൂർ സ്രെകൃഷ്ണ സ്വാമി ക്ഷേത്രം (കൃഷികരെ സാഹയിക്കാൻ ഇവിടെ ഒരു ബാലാൻ ഉണ്ടായിരുനതായി ഐതിഹ്യം ) മൊളിയൂർ മഹാദേവ ക്ഷേത്രം പടിഞ്ഞാറ് ദര്ശനം ഉള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്ന് )ആമച്ചൽ മുപ്പോട്ടു വല്ലഭ ക്ഷേത്രം ,തേക്കാൻ തിരുവിതാംകൂറിന്റെ ശബരിമല എന്നറിയപ്പെടുന്ന നാടുകാണി അയ്യപ്പൻ ക്ഷേത്രം ,നഞ്ചലൂർ ക്ഷേത്രം, വന ശാസ്ത ക്ഷേത്രം കീഴാറൂർ(ലളിതാംബിക അന്തർജ്ജനം കുടുംബവുമായി ബന്ധമുള്ള ക്ഷേത്രം ),കൊബാടിക്കൽ അഞ്ചു തമ്പുരാൻ ക്ഷേത്രം ,യോഗീശ്വര ക്ഷേത്രം (തിരുവിതാം കൂർ രാജ കുടുംബവുമായി ബന്ധം) അഞ്ചു തെങ്ങിന്മൂട് . സെന്റ് ത്രേസ്യാസ് ദൈവാലയം തൂങ്ങാംപാറ,

സെന്റ് ഗീവർഗീസ് ദൈവാലയം കൊറ്റം പള്ളി

ഗ്രാമ പഞ്ചായത്ത് വാർഡുകൾ[തിരുത്തുക]

 1. കട്ടയ്ക്കോട്
 2. പൊന്നറ
 3. കുളത്തുമ്മൽ
 4. കാട്ടാക്കട
 5. പ്ലാവൂർ
 6. മംഗലയ്ക്കൽ
 7. ചന്ദ്രമംഗലം
 8. ആമച്ചൽ
 9. കുരുതംകോട്
 10. ചെമ്പനാകോട്
 11. കാനക്കോട്
 12. അമ്പലത്തിൻകാല
 13. പാറച്ചൽ
 14. കൊമ്പാടിക്കൽ
 15. ചെട്ടിക്കോണം
 16. തൂങ്ങാംപാറ
 17. എട്ടിരുത്തി
 18. കിള്ളി
 19. കാവിൻപുറം
 20. കൊല്ലോട്
 21. പനയംകോട്

അവലംബം[തിരുത്തുക]

 1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (കാട്ടാക്കട ഗ്രാമപഞ്ചായത്ത്)