സ്പീക്കർ (രാഷ്ട്രീയം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രാഷ്ട്രീയത്തിൽ നിയമനിർമ്മാണസഭ പോലെയുള്ള സഭകളുടെ അദ്ധ്യക്ഷനെയാണ് സാധാരണഗതിയിൽ സ്പീക്കർ എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. ചർച്ചകൾ നിയന്ത്രി‌ക്കുക, ചട്ടങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ (റൂളിംഗ്) പ്രസ്താവിക്കുക, വോട്ടെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുക തുടങ്ങിയവയാണ് സ്പീക്കറുടെ ജോലികൾ. ആരാണ് സഭയിൽ സംസാരിക്കേണ്ടതെന്ന് സ്പീക്കറാണ് തീരുമാനിക്കുക. സഭയുടെ അച്ചടക്കത്തിനെതിരായി പ്രവർ‌ത്തിക്കുന്ന അംഗങ്ങളെ ശാസിക്കുവാനും ശിക്ഷിക്കുവാനുമുള്ള അവകാശം സ്പീക്കർക്കുണ്ട്.

1377-ൽ ഇംഗ്ലീഷ് പാർലമെന്റിന്റെ അദ്ധ്യക്ഷനായിരുന്ന തോമസ് ഡെ ഹങ്കർഫോർഡിനെ വിശേഷിപ്പിക്കുവാനാണ് ഈ പദം ഈ അർത്ഥത്തിൽ ആദ്യം ഉപയോഗിച്ചിട്ടുള്ളത്.[1][2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്പീക്കർ_(രാഷ്ട്രീയം)&oldid=2286643" എന്ന താളിൽനിന്നു ശേഖരിച്ചത്