ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
നേതാവ് K. M. Kader Mohideen പ്രൊഫസർ കെ എം ഖാദർ മോഇദീൻ
സെക്രട്ടറി ജനറൽ പി.കെ. കുഞ്ഞാലിക്കുട്ടി
രാജ്യസഭാ പാർട്ടിനേതാവ് പി.വി. അബ്ദുൽ വഹാബ്
രൂപീകരിക്കപ്പെട്ടത് 1948 മാർച്ച് 10
ആസ്ഥാനം മരക്കാർ ലബ്ബ സ്ട്രീറ്റ്, ചെന്നൈ, തമിഴ് നാട്, ഇന്ത്യ .
പത്രം ചന്ദ്രിക ദിനപ്പത്രം
യുവജനവിഭാഗം MYL
വിദ്യാർത്ഥിവിഭാഗം MSF
വനിതാവിഭാഗം MWL
തൊഴിൽ വിഭാഗം STU
ആശയം മത ന്യൂനപക്ഷങ്ങളുടെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും ഉത്കർഷവും അഭിമാനവും പരിരക്ഷിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുകയും തദ്വാരാ ദേശീയ ജീവിതം സമ്പന്നമാക്കുകയും രാജ്യത്തിന്റെ മതേതര ജനാധിപത്യ അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്യുക
അന്താരാഷ്ട്ര അംഗത്വം KMCC
ഔദ്യോഗികനിറങ്ങൾ പച്ച
സഖ്യം United Democratic Front United Progressive Alliance
ലോകസഭാ ബലം
2 / 545
രാജ്യസഭാ ബലം
1 / 245
തിരഞ്ഞെടുപ്പ് ചിഹ്നം
കോണി (ഏണി) IUML Election Symbol
വെബ്സൈറ്റ്
indianunionmuslimleague.in iuml.com
പാർട്ടി കൊടി
മുസ്ലീം ലീഗിന്റെ പതാക

ഇന്ത്യയിലെ ഒരു രാഷ്ട്രീയ കക്ഷിയാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഇംഗ്ലീഷ്: Indian Union Muslim League - IUML). എം. മുഹമ്മദ് ഇസ്മായിലാണ് 1948 മാർച്ച് 10-നു ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സ്ഥാപിച്ചത്. ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷ - പിന്നോക്ക ജനവിഭാഗത്തിന്റെയും ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും സമൂഹത്തിൽ അഭിമാനകരമായ അസ്തിത്വം ഉയർത്തുന്നതിനും വേണ്ടി നില കൊള്ളുന്നു. പ്രധാനമായും കേരളത്തിലെ മലബാറിൽ വേരുകളുള്ള[1] ഈ പാർട്ടിക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സംഘടന സംവിധാനങ്ങളുണ്ട്. മുസ്‌ലിം ലീഗിന്റെ ഇപ്പോഴത്തെ ദേശീയ പ്രസിഡണ്ട്‌  പ്രൊഫസർ കെ എം ഖാദർ മോഇദീൻ

മുസ്‌ലിം ലീഗ് ഇന്ത്യയിലെ രണ്ടു യുപിഎ സഖ്യത്തിലേയും അംഗമായിരുന്നു. ഇ. അഹമ്മദ് ഈ രണ്ട് യു പി എ ഗവർന്മെന്റിലും മാനവ-വിഭവ ശേഷി, വിദേശകാര്യ, റെയിൽവേ -സഹമന്ത്രി പദം വഹിച്ചിട്ടുണ്ട്. നിലവിൽ കേരളത്തിൽ 18 എം എൽ എ മാരും[2]  തമിഴ് നാട്ടിൽ ഒരു എം എൽ എ[3] യുമുള്ള മുസ്‌ലിം  പതിമൂന്നാം കേരള നിയമസഭയിൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അഞ്ച് മന്ത്രിമാരുണ്ടായിരുന്നു. ഇ അഹമ്മദ് എം പി യുടെ നിര്യാണത്തെ തുടർന്ന് 2017 ൽ നടന്ന ഉപ തെരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി വിജയിച്ചു[4]

ചരിത്രം[തിരുത്തുക]

1947 ൽ രാജ്യം വിഭജനത്തോടെ സ്വാതന്ത്യം ലഭിച്ചതോടെ അവിഭക്തഭാരതത്തിൽ പ്രവർത്തിച്ചിരുന്ന സർവ്വെന്ത്യാ മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ സംഘടന പ്രവർത്തനം അവസാനിപ്പിക്കുകയും സ്വതന്ത്ര ഭാരതത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങളും മറ്റു മതന്യൂനപക്ഷങ്ങളും കൈകൊള്ളേണ്ട നയസമീപനം സംബന്ധിച്ചു ചർച്ചകൾ ആരംഭിക്കുകയും ചെയ്തു. മതേതര റിപബ്ലിക് ആയി സ്വതന്ത്രമാകുന്ന ഇന്ത്യയിൽ പ്രത്യേക പാർട്ടിയായി നിലകൊള്ളുന്നതിൽ സാധുതയില്ല എന്ന ചിന്തയിൽ ആയിരുന്നു അവശേഷിച്ച മുസ്ലിം ലീഗ് നേതാക്കളിൽ ബഹുഭൂരിപക്ഷത്തിനും. മുസ്ലിം ലീഗ് പിരിച്ചുവിടുന്നതിനായി ബംഗാൾ പ്രധാനമന്ത്രിയും അവിഭക്തമുസ്ലിം ലീഗിന്റെ സമുന്നത നേതാക്കളിൽ പ്രധാനിയുമായിരുന്ന ഹുസൈൻ  ശഹീദ് സുഹ്രവർദി 1947 നവംബർ 9, 10 തിയ്യതികളിൽ കൽക്കത്തയിലെ  തന്റെ വസതിയിൽ ഇന്ത്യൻ സ്റ്റേറ്റുകളിൽ അവശേഷിക്കുന്ന നേതാക്കളുടെ കൺവെൻഷൻ വിളിച്ച് ചേർത്തു[5]. പ്രസ്തുത യോഗം മുസ്ലിം ലീഗ് പിരിച്ചുവിടുക എന്ന തീരുമാനത്തിലേക്ക് പോകവേ മദിരാശിയിൽ നിന്നുള്ള പ്രതിനിധികൾ ആയിരുന്ന ഖായിദെമില്ലത്ത് മുഹമ്മദ്‌ ഇസ്മായീൽ സാഹിബ്, കെ എം സീതി സാഹിബ് എന്നിവർ ജനാധിപത്യസമൂഹത്തിൽ ന്യൂനപക്ഷ ജനത സ്വത്വാധിഷ്ടിതമായി സംഘടിക്കേണ്ടതിന്റെ അനിവാര്യതയും അതിന്റെ അഭാവം സൃഷ്ടിക്കാവുന്ന അപകടങ്ങളും സവിസ്തരം പ്രതിപാദിക്കുകയും, അതിനുപരിയായി സർവ്വേന്ത്യാ മുസ്ലിംലീഗ് ഇന്ത്യയിൽ പിരിച്ചുവിടാൻ സർവ്വേന്ത്യാ മുസ്ലിം ലീഗിന്റെ കൌൺസിലിനേ അധികാരമുള്ളൂ എന്നതിനാൽ കൌൺസിൽ വിളിച്ചു ചേർക്കാൻ അതിന്റെ ജനറൽ സെക്രട്ടിയോടു അഭ്യർഥിക്കുന്ന പ്രമേയം പാസാക്കുക എന്ന സീതിസാഹിബിന്റെ വാദഗതി അംഗീകരിക്കപ്പെടുകയും ചെയ്തു.[6]

 അപ്രകാരം 1947 ഡിസംബർ 15 നു കറാച്ചിയിൽ സർവ്വേന്ത്യാ മുസ്ലിം ലീഗിന്റെ ജനറൽ കൗൺസിൽ ചേർന്ന് പിരിച്ചുവിടുകയും, ഇന്ത്യയിലെയും പാകിസ്ഥാനിലെയും മുസ്ലിം ലീഗിന്റെ ഭാവി അതാത് രാജ്യങ്ങളിലെ ജനതയ്ക്ക് വിട്ടുകൊടുക്കുകയും തത്സംബന്ധമായ തീരുമാനങ്ങൾ കൈകൊള്ളുന്നതിനുള്ള യോഗങ്ങൾ വിളിച്ച് ചേർക്കാനുള്ള കൺവീനർമാരായി യഥാക്രമം മുഹമ്മദ് ഇസ്മായീൽ സാഹിബിനെയും സാദാലിയാഖത്തലി ഖാനെയും തെരഞ്ഞെടുത്തു.[7] തദനുസരണം ഇന്ത്യ സ്വതന്ത്രമായതിന്റെ പിറേറ വർഷം ഇസ്മായീൽ സാഹിബ് ചെന്നൈയിലെ രാജാജി ഹാളിൽ മാർച്ച് 10, 1948 നു വിളിച്ച് ചേർത്ത  സമ്മേളനത്തിൽ വെച്ച് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സ്ഥാപിതമായി. പ്രഥമ പ്രസിഡണ്ടായി ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായീൽ സാഹിബ്, ജനറൽ സെക്രട്ടറിയായി മെഹബൂബ് അലി ബേഗ്[8], ഖജാഞ്ചിയായി ഹാജി ഹസനലി പി ഇബ്രാഹിം എന്നിവരെ തെരഞ്ഞെടുത്തു[9]

പാർലിമെന്റിൽ[തിരുത്തുക]

ഭരണഘടനാ നിർമ്മാണ സഭയിൽ മുഹമ്മദ് ഇസ്മായീലിന്റെ നേതൃത്വത്തിലുള്ള  മുസ്ലിംലീഗംഗങ്ങൾ[10][11]  ന്യൂനപക്ഷാവകാശങ്ങൾ ഭരണഘടനാപരമായി സംരക്ഷിക്കുതിലും, വ്യക്തി നിയമങ്ങൾ സംരക്ഷിക്കുന്നതിലും ശ്രദ്ധേയമായ .പങ്കുവഹിച്ചിട്ടുണ്ട്[12][13]. മത ന്യൂനപക്ഷങ്ങളെ പിന്നോക്ക വിഭാഗങ്ങളിൽ  ഉൾപ്പെടുത്തി  ഭരണാഘടനാപരമായ സംരക്ഷണം ലഭ്യമാക്കുന്നതിൽനേതൃപരമായ പങ്കുവഹിച്ചു[14] 

1952 ലെ പ്രഥമ സഭ മുതൽ പാർലിമെന്റിൽ മുസ്ലിം ലീഗിന് അംഗങ്ങളുണ്ട്[15]

ഒന്നാം ലോകസഭ (1952 -57)
ബി. പോക്കർ[16] മലപ്പുറം (മദിരാശി)
രണ്ടാം ലോകസഭ (1957-62)
ബി. പോക്കർ[17] മഞ്ചേരി (കേരളം)
മൂന്നാം ലോകസഭ (1962-67)
സി എച്ച്. മുഹമ്മദ് കോയ[18] കോഴിക്കോട് (കേരളം)
മുഹമ്മദ്‌ ഇസ്മായീൽ[18] മഞ്ചേരി (കേരളം))
നാലാം ലോകസഭ (1967-71)
മുഹമ്മദ്‌ ഇസ്മായീൽ[19] മഞ്ചേരി (കേരളം)
എസ് എം മുഹമ്മദ്‌ ശരീഫ്[19] രാമനാഥപുരം (മദിരാശി)
ഇബ്രാഹിം സുലൈമാൻ സേട്ട്[19] കോഴിക്കോട് (കേരളം)
അഞ്ചാം ലോകസഭ (1971-77)
മുഹമ്മദ്‌ ഇസ്മായീൽ[20] മഞ്ചേരി (കേരളം)
ഇബ്രാഹിം സുലൈമാൻ സേട്ട്[20] കോഴിക്കോട് (കേരളം)
എസ് എം മുഹമ്മദ്‌ ശരീഫ്[20] പെരിയാകുളം (തമിഴ്നാട് )
അബുതാലിബ് ചൌധരി[20][21][22] മുർഷിദാബാദ് (പശ്ചിമ ബംഗാൾ)
ആറാം ലോകസഭ (1977 -79)
ഗുലാം മഹബൂബ് ബനാത്ത് വാല[23] പൊന്നാനി (കേരളം)
ഇബ്രാഹിം സുലൈമാൻ സേട്ട്[23] മഞ്ചേരി (കേരളം)
ഏഴാം ലോകസഭ (1980-84)
ഗുലാം മഹബൂബ് ബനാത്ത് വാല[24] പൊന്നാനി (കേരളം)
ഇബ്രാഹിം സുലൈമാൻ സേട്ട്[24] മഞ്ചേരി (കേരളം)
എ കെ എ അബ്ദുസ്സമദ്[24][25] വെല്ലൂർ (തമിഴ് നാട്)
എട്ടാം ലോകസഭ (1984- 89)
ഗുലാം മഹബൂബ് ബനാത്ത് വാല[26] പൊന്നാനി (കേരളം)
ഇബ്രാഹിം സുലൈമാൻ സേട്ട്[26] മഞ്ചേരി (കേരളം)
ഒമ്പതാം ലോകസഭ (1989 - 91)
ഗുലാം മഹബൂബ് ബനാത്ത് വാല[27] പൊന്നാനി (കേരളം)
ഇബ്രാഹിം സുലൈമാൻ സേട്ട്[27][27] മഞ്ചേരി (കേരളം)
എ കെ എ അബ്ദുസ്സമദ്[27][28] വെല്ലൂർ (തമിഴ് നാട്)
പത്താം ലോകസഭ (1991 – 96)
ഇ അഹമ്മദ്[29] മഞ്ചേരി (കേരളം)
ഇബ്രാഹിം സുലൈമാൻ സേട്ട്[29] പൊന്നാനി (കേരളം)
പതിനൊന്നാം ലോകസഭ (1996 - 97)
ഇ അഹമ്മദ്[30] മഞ്ചേരി (കേരളം)
ഗുലാം മഹബൂബ് ബനാത്ത് വാല[30] പൊന്നാനി (കേരളം)
പന്ത്രണ്ടാം ലോകസഭ (1998 –99)
ഇ അഹമ്മദ്[31] മഞ്ചേരി (കേരളം)
ഗുലാം മഹബൂബ് ബനാത്ത് വാല[31] പൊന്നാനി (കേരളം)
പതിമൂന്നാം ലോകസഭ (1999 – 2004)
ഇ അഹമ്മദ്[32] മഞ്ചേരി (കേരളം)
ഗുലാം മഹബൂബ് ബനാത്ത് വാല[32] പൊന്നാനി (കേരളം)
പതിനാലാം ലോകസഭ (2004-2009)
ഇ അഹമ്മദ്[33] പൊന്നാനി (കേരളം)
കെ എം ഖാദർ മോഇദീൻ[33][34] വെല്ലൂർ (തമിഴ് നാട്)
പതിനഞ്ചാം ലോകസഭ (2009 -14)
ഇ അഹമ്മദ്[35] മലപ്പുറം (കേരളം)
ഇ ടി മുഹമ്മദ്‌ ബഷീർ[35] പൊന്നാനി (കേരളം)
അബ്ദുൽ റഹിമാൻ[35][36] വെല്ലൂർ (തമിഴ് നാട്)
പതിനാറാം ലോകസഭ (2014 -19)
ഇ അഹമ്മദ്[37][38] മലപ്പുറം (കേരളം)
ഇ ടി മുഹമ്മദ്‌ ബഷീർ[37] പൊന്നാനി (കേരളം)
പി.കെ. കുഞ്ഞാലിക്കുട്ടി[39] മലപ്പുറം (കേരളം)

രാജ്യസഭയിൽ[തിരുത്തുക]

പേര് സംസ്ഥാനം കാലയളവ്
മുഹമ്മദ്‌ ഇസ്മായീൽ[40] മദ്രാസ് 03/04/1952 to 02/04/1958
ഇബ്രാഹിം സുലൈമാൻ സേട്ട്[40] കേരളം 03/04/1960 to 02/04/1966
എ കെ എ അബ്ദുസ്സമദ്[40][41] തമിഴ് നാട് 03/04/1964 to 02/04/1970
ബി വി അബ്ദുല്ലക്കോയ [40] കേരളം 15/04/1967 to 14/04/1973
എസ് എ ഖാജ മോഇദീൻ[40][41] തമിഴ് നാട് 03/04/1968 to 02/04/1974
ഹമീദ് അലി ഷംനാട്[40] കേരളം 05/02/1970 to 21/04/1973
എ കെ എ അബ്ദുസ്സമദ്[40][41] തമിഴ് നാട് 03/04/1970 to 02/04/1976
എ കെ രിഫാഈ[40][41] തമിഴ് നാട് 03/04/1972 to 02/04/1978
ഹമീദ് അലി ഷംനാട്[40] കേരളം 22/04/1973 to 21/04/1979
ബി വി അബ്ദുല്ലക്കോയ[40] കേരളം 03/04/1974 to 02/04/1980
എസ് എ ഖാജ മോഇദീൻ[41] തമിഴ് നാട് 03/04/1974 to 02/04/1980
ബി വി അബ്ദുല്ലക്കോയ[40] കേരളം 03/04/1980 to 02/04/1986
ബി വി അബ്ദുല്ലക്കോയ[40] കേരളം 03/04/1986 to 02/04/1992
ബി വി അബ്ദുല്ലക്കോയ[40] കേരളം 03/04/1992 to 02/04/1998
അബ്ദുസ്സമദ് സമദാനി[40] കേരളം 02/07/1994 to 01/07/2000
കൊരമ്പയിൽ അഹമ്മദ് ഹാജി[40] കേരളം 03/04/1998 to 12/05/2003
അബ്ദുസ്സമദ് സമദാനി[40] കേരളം 02/07/2000 to 01/07/2006
പി.വി. അബ്ദുൽ വഹാബ്[40] കേരളം 03/04/2004 to 02/04/2010
പി.വി. അബ്ദുൽ വഹാബ്[42] കേരളം 23/04/2015 to ------------------

കേരളത്തിൽ[തിരുത്തുക]

മുസ്‌ലിം ലീഗ് കേരളത്തിൽ ഐക്യ ജനാധിപത്യമുന്നണിയിലെ അംഗമാണ്. മുന്നണിയിൽ കോൺഗ്രസ് കഴിഞ്ഞാൽ പ്രധാനപ്പെട്ട രണ്ടാമത്തെ കക്ഷിയുമാണ്. ദീർഘകാലം പ്രസിഡണ്ടായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ 2009 ഓഗസ്റ്റ് 1 ന് മരണപ്പെട്ടു. തുടർന്ന് അദ്ദേഹത്തിൻറെ സഹോദരനായ പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗ് കേരളാ ഘടകം സംസ്ഥാന പ്രസിഡൻറായി തിര‍ഞ്ഞെടുക്കപ്പെട്ടു.

കീഴ്ഘടകങ്ങൾ[തിരുത്തുക]

ഭാരവാഹികൾ[തിരുത്തുക]

ദേശീയ ഭാരവാഹികൾ[തിരുത്തുക]

കേരള ഘടകം ഭാരവാഹികൾ[തിരുത്തുക]

നിയമസഭാ അംഗങ്ങൾ[തിരുത്തുക]

1 പി.ബി. അബ്ദുൾ റസാക്ക് മഞ്ചേശ്വരം
2 എൻ.എ. നെല്ലിക്കുന്ന് കാസർഗോ‍ഡ്
3 കെ.എം. ഷാജി അഴീക്കോട്
4 എം.കെ. മുനീർ കോഴിക്കോട് സൗത്ത്
5 ടി.വി. ഇബ്രാഹിം കൊണ്ടോട്ടി
6 പി.കെ. ബഷീർ ഏറനാട്
7 എം. ഉമ്മർ മഞ്ചേരി
8 മഞ്ഞളാംകുഴി അലി പെരിന്തൽമണ്ണ
9 ടി.എ. അഹമ്മദ് കബീർ മങ്കട
10 പി. ഉബൈദുല്ല മലപ്പുറം
11 പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങര
12 അബ്ദുൽ ഹമീദ് മാസ്റ്റർ വള്ളിക്കുന്ന്
13 പി.കെ. അബ്ദുറബ്ബ് തിരൂരങ്ങാടി
14 സി. മമ്മൂട്ടി തിരൂർ
15 ആബിദ് ഹുസൈൻ തങ്ങൾ കോട്ടക്കൽ
16 എൻ. ഷംസുദ്ദീൻ മണ്ണാർക്കാട്
17 വി.കെ. ഇബ്രാഹിംകുഞ്ഞ് കളമശ്ശേരി
18 പാറക്കൽ അബ്ദുള്ള കുറ്റ്യാടി

സേവന മാതൃകകൾ[തിരുത്തുക]

ബൈത്തുറഹ്മ[തിരുത്തുക]

ബൈത്തുറഹ്മ മാതൃക
ബൈത്തുറഹ്മ വീട്

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ജാതി മത രാഷ്ട്രീയ ഭേദമെന്യേ നിർദ്ധനരായ കുടുംബങ്ങൾക്ക് വീടുകൾനിര്മിെച്ചു നൽകുന്ന പദ്ധതിയാണ് 'ബൈത്തുറഹ്മ'. 'ബൈത്തുറഹ്മ' എന്ന അറബി പദത്തിന്റെ അർഥം "കാരുണ്യ ഭവനം" എന്നാണ് .കേരള സംസ്ഥാനത്ത് 10000 വീടുകൾ നിർമിച്ചു നൽകുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം. ഇതുവരെയായി 3000തിൽ അധികം ഭവനങ്ങൾ നിർമ്മിച്ച്‌ അർഹതപ്പെട്ടവർക്ക്‌ നൽകി[അവലംബം ആവശ്യമാണ്].സ്വദേശത്തും വിദേശത്തുമുള്ള പാർട്ടി പ്രവർത്തകരിൽ നിന്നും ,അഭ്യുദയകാംക്ഷികളിൽ നിന്നുമാണ് പദ്ധതികൾക്കുള്ള ഫണ്ട് കണ്ടെത്തുന്നത്[അവലംബം ആവശ്യമാണ്].

സി.എച്ച് സെന്റർ[തിരുത്തുക]

ആതുരശുശ്രൂഷ, സേവന, സാന്ത്വന രംഗത്ത് കേരളത്തിലെ ആശുപത്രികൾ കേന്ദ്രികരിച്ച്, മാരക രോഗം മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട രോഗികൾക്ക് ചികിത്സ താങ്ങാൻ പറ്റാത്ത അവസ്ഥയിൽ ഇവർക്ക് അത്താണിയായി പ്രവർത്തിക്കുകയാണ് സി.എച്ച് സെന്റർ.നിരാലംബരായ രോഗികൾക്ക്‌ താമസ സൗകര്യവും സൗജന്യ ഭക്ഷണവും നൽകി പരിരക്ഷിച്ചു പോരുന്നു.കേരളത്തിലെ വിവിധ മെഡിക്കൽ കോളേജ്കൾ കേന്ദ്രീകരിച്ചും കാൻസർ സെന്റർകൾ കേന്ദ്രീകരിച്ചും സി എച് സെന്റർ പ്രവർത്തിക്കുന്നുണ്ട്. മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവും, മുൻ കേരളാ മുഖ്യമന്ത്രിയും ആയിരുന്ന സി.എച്ച്. മുഹമ്മദ്കോയയുടെ നാമത്തിലാണ് ഇത് അറിയപ്പെടുന്നത്.

പുറം കണ്ണികൾ[തിരുത്തുക]


അവലംബങ്ങൾ[തിരുത്തുക]

  1. എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം-വാള്യം 6. 1988. p. 460. 
  2. http://eci.nic.in/eci_main/archiveofge2016/05-Performance%20of%20Poltical%20Partieskerala.pdf
  3. http://eci.nic.in/eci_main/archiveofge2016/05-Performance%20of%20Poltical%20Partiestamil.pdf
  4. Malappuram Election Results 2017
  5. "കെ. എം. സീതി സാഹിബ്" ജീവ ചരിത്രം. പി.ഖാലിദ്. പു: 189
  6. "കെ. എം. സീതി സാഹിബ്' ജീവ ചരിത്രം: പി. ഖാലിദ്, പു: 190|ISBN - 978-81-928952-0-8
  7. "കേരളത്തിൽ മുസലിം ലീഗ് പുരോഗതി" കെ. എം സീതി സാഹിബിന്റെ ലേഖനങ്ങൾ പു: 137
  8. `How Best Do We Survive?’: A Modern Political History of the Tamil Muslims By Kenneth McPherson
  9. Madras Conference minutes quoted in "Indian union Muslim league Documents 1948 -1970" Editors: M.I. Thangal, M.C Ibrahim, P.A. Rasheed, Published By Grace Educational Association
  10. https://en.wikipedia.org/wiki/Constituent_Assembly_of_India#Members_.28by_province.2Fstate.29
  11. http://parliamentofindia.nic.in/ls/debates/members.htm
  12. http://parliamentofindia.nic.in/ls/debates/debates.htm
  13. https://books.google.ae/books/about/India_s_Constitution.html?id=tJolAAAAMAAJ&redir_esc=y
  14. Chapter. The Muslim OBCs and Affirmative Action; Sachar Commission Report http://mhrd.gov.in/sites/upload_files/mhrd/files/sachar_comm.pdf
  15. "Election commission of India". 
  16. http://eci.nic.in/eci_main/StatisticalReports/LS_1957/Vol_I_57_LS.pdf
  17. http://eci.nic.in/eci_main/StatisticalReports/LS_1957/Vol_I_57_LS.pdf
  18. 18.0 18.1 http://eci.nic.in/eci_main/StatisticalReports/LS_1962/Vol_I_LS_62.pdf
  19. 19.0 19.1 19.2 http://eci.nic.in/eci_main/StatisticalReports/LS_1967/Vol_I_LS_67.pdf
  20. 20.0 20.1 20.2 20.3 http://eci.nic.in/eci_main/StatisticalReports/LS_1971/Vol_I_LS71.pdf
  21. അദ്ദേഹം 1971 ൽ, റെരഞ്ഞെടുക്കപ്പെട്ടത്തിന്റെ രണ്ടു മാസങ്ങൾക്കുള്ളിൽ നിര്യാതനായി
  22. India. Parliament. House of the People; India. Parliament. Lok Sabha (1971). Lok Sabha Debates. Lok Sabha Secretariat. p. 7.   
  23. 23.0 23.1 http://eci.nic.in/eci_main/StatisticalReports/LS_1977/Vol_I_LS_77.pdf
  24. 24.0 24.1 24.2 http://eci.nic.in/eci_main/StatisticalReports/LS_1980/Vol_I_LS_80.pdf
  25. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചു. Ref: https://en.wikipedia.org/wiki/A._K._A._Abdul_Samad
  26. 26.0 26.1 http://eci.nic.in/eci_main/StatisticalReports/LS_1984/Vol_I_LS_84.pdf
  27. 27.0 27.1 27.2 27.3 http://eci.nic.in/eci_main/StatisticalReports/LS_1989/Vol_I_LS_89.pdf
  28. "IUML Leader A K A elected in INC symbol in alliance". 
  29. 29.0 29.1 http://eci.nic.in/eci_main/StatisticalReports/LS_1991/VOL_I_91.pdf
  30. 30.0 30.1 http://eci.nic.in/eci_main/StatisticalReports/LS_1996/Vol_I_LS_96.pdf
  31. 31.0 31.1 http://eci.nic.in/eci_main/StatisticalReports/LS_1998/Vol_I_LS_98.pdf
  32. 32.0 32.1 http://eci.nic.in/eci_main/StatisticalReports/LS_1999/Vol_I_LS_99.pdf
  33. 33.0 33.1 http://eci.nic.in/eci_main/StatisticalReports/LS_2004/Vol_I_LS_2004.pdf
  34. "K. M. Kader Mohideen IUML Leader Elected in DMK symbol in alliance". 
  35. 35.0 35.1 35.2 http://eci.nic.in/eci_main/archiveofge2009/Stats/VOLI/11_ListOfSuccessfulCandidate.pdf
  36. "Abdul Rahman of the Indian Union Muslim League, candidate of the Dravida Munnetra Kazhagam-led alliance". 
  37. 37.0 37.1 http://eci.nic.in/eci_main/archiveofge2014/33%20-%20Constituency%20wise%20detailed%20result.pdf
  38. "E. Ahamed passes away". 
  39. http://www.elections.in/kerala/parliamentary-constituencies/malappuram.html
  40. 40.00 40.01 40.02 40.03 40.04 40.05 40.06 40.07 40.08 40.09 40.10 40.11 40.12 40.13 40.14 40.15 40.16 http://164.100.47.5/Newmembers/alphabeticallist_all_terms.aspx
  41. 41.0 41.1 41.2 41.3 41.4 https://en.wikipedia.org/wiki/List_of_Rajya_Sabha_members_from_Tamil_Nadu
  42. http://164.100.47.5/Newmembers/memberlist.aspx