ഹൈദരലി ശിഹാബ് തങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ

ജനനംമലപ്പുറം, കേരളം, ഇന്ത്യ
ദേശീയതഇന്ത്യൻ
രാഷ്ട്രീയപ്പാർട്ടി
ഐ യു എം എൽ

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ കേരളസംസ്ഥാന അദ്ധ്യക്ഷനും കേരളത്തിലെ ഇസ്ലാമിക ആത്മീയ സംഘടനകളിലൊന്നായി എസ് വൈഎസ് (ഇകെ വിഭാഗം) സംസ്ഥാന പ്രസിഡൻറുമാണ് ഹൈദരലി ശിഹാബ് തങ്ങൾ[1],[2] ആത്മീയാചാര്യനായി ഗണിക്കപ്പെടുന്ന ഇദ്ദേഹം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് അറിയപ്പെടുന്നു.[3].

പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്.

18 വർഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റായിരുന്ന ഹൈദരലി, കേരളീയ മുസ്ലിംകൾക്കിടയിൽ നല്ല സ്വാധീനമുള്ള വ്യക്തിത്വമാണ്[അവലംബം ആവശ്യമാണ്]. കേരളത്തിലെ ഒരുപാട് മുസ്‌ലിം മഹല്ലുകളുടെ ഖാദിയായ ഇദ്ദേഹം [4] ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നു. [5]

അവലംബങ്ങൾ[തിരുത്തുക]

  1. http://www.hindu.com/2009/08/15/stories/2009081555430700.htm
  2. http://sysstatecommittee.com/?page_id=1149
  3. "IUML launches campaign". The Hindu. 11 February 2006. ശേഖരിച്ചത് 2008-11-10.
  4. "IUML plans to appoint Hyderali as party chief". Gulf Times. 11 September 2005. ശേഖരിച്ചത് 2008-11-10.
  5. "ദാറുൽ ഹുദാ സർവകലാശാല ചാൻസലറുടെ ഔദ്യോഗിക വെബ് വിലാസം". ശേഖരിച്ചത് 2011-12-23.
പദവികൾ
Preceded by
മുഹമ്മദലി ശിഹാബ് തങ്ങൾ
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ
കേരളഘടകം പ്രസിഡണ്ട്

(2009 - മുതൽ )
Succeeded by
-
"https://ml.wikipedia.org/w/index.php?title=ഹൈദരലി_ശിഹാബ്_തങ്ങൾ&oldid=3198376" എന്ന താളിൽനിന്ന് ശേഖരിച്ചത്