ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

  1. REDIRECT Template:referenced
ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി
ദാറുൽഹുദ
Dhiu logo.jpg
തരംഇസ്‍ലാമിക്
സ്ഥാപിതം1
ചാൻസലർപാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
വൈസ്-ചാൻസലർഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി
വിദ്യാർത്ഥികൾ5000
ബിരുദവിദ്യാർത്ഥികൾ4000
1000
സ്ഥലംചെമ്മാട്, മലപ്പുറം, കേരളം, ഇന്ത്യ
ക്യാമ്പസ്Rural
അഫിലിയേഷനുകൾഫെഡറേഷൻ ഓഫ് യൂനിവേഴ്‍സിറ്റീസ് ഓഫ് ഇസ്‍ലാമിക് വേൾഡ്
വെബ്‌സൈറ്റ്[1]

കേരളത്തിലെ പ്രഥമ ഇസ്‍ലാമിക സർവകലാശാലയാണ് ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി. മലപ്പുറം ജില്ലയിലെ ചെമ്മാട് നഗരത്തിൽ പ്രധാന കാമ്പസ് സ്ഥിതി ചെയ്യുന്ന സർവകലാശാലക്ക് കേരളത്തിനകത്തും പുറത്തുമായി മുപ്പതിലധികം അഫിലിയേറ്റഡ് കോളേജുകളുണ്ട്.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ചാൻസലറും [1] ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി വൈസ് ചാൻസലറുമാണ്. [2]


ചരിത്രം[തിരുത്തുക]

1986 ജൂൺ 25ന് ഒരു ഇസ്‍ലാമിക് അക്കാദമി ആയാണ് ദാറുൽ ഹുദാ പ്രവർത്തനം ആരംഭിച്ചത്. കേരള മുസ്‍ലിംകൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഉന്നത മതപഠന രംഗത്തെ മത-ഭൌതിക സമന്വയ വിദ്യാഭ്യാസത്തിലൂടെ പുതിയൊരു തലത്തിലേക്ക് ഉയർത്തുകയായിരുന്നു സ്ഥാപക ലക്ഷ്യം. സമന്വയ വിദ്യാഭ്യാസ രംഗത്ത് കാൽ നൂറ്റാണ്ടു കാലത്തെ പ്രവർത്തന പരിചയം നേടിയതിനു ശേഷം 2009 മെയ് 10ന് ഒരു ഉന്നത ഇസ്‍ലാമിക സർവകലാശാലയായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് അപ്ഗ്രഡേഷൻ പ്രഖ്യാപന കർമം നിർവഹിച്ചത്.

പഠനരീതി[തിരുത്തുക]

ഇസ്‍ലാമിക വിജ്ഞാനീയങ്ങളായ ഖുർആൻ, ഹദീസ്, ഫിഖ്ഹ്, അഖീദ, തസ്വവ്വുഫ് എന്നിവയ്ക്കൊപ്പം ഭൌതിക വിജ്ഞാനീയങ്ങളായ സയൻസ്, സോഷ്യൽ സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ്, കണക്ക് തുടങ്ങിയവയും ഉൾപ്പെടുന്നതാണ് ദാറുൽ ഹുദായുടെ പഠനരീതി. [3] അഞ്ചു വർഷത്തെ പ്രാഥമിക പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ ബഹുമുഖ പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുത്ത് പ്രവേശനം നൽകിയ ശേഷം അഞ്ചു വർഷത്തെ സെക്കണ്ടറി, രണ്ടു വർഷത്തെ സീനിയർ സെക്കണ്ടറി, മൂന്നു വർഷത്തെ ഡിഗ്രി, രണ്ടു വർത്തെ പി.ജി എന്നിവയടങ്ങുന്ന പന്ത്രണ്ടു വർഷത്തെ വിപുലമായ കോഴ്സാണിത്. മലയാളത്തിനുപുറമെ അറബിക്, ഇംഗ്ലീഷ്, ഉർദു, ഹിന്ദി ഭാഷകളിലും പഠിതാക്കൾക്ക് പ്രാവീണ്യം നൽകുന്നു.

ഇസ്‍ലാമിക മതവിദ്യാഭ്യാസ രംഗത്ത് അത്യധികം നൂതനമായ ഈ വിദ്യാഭ്യാസ രീതി ഇന്ത്യയ്ക്കകത്തും പുറത്തും ഏറെ ശ്രദ്ധിക്കപ്പെട്ടുവെന്നതിൻറെ തെളിവാണ് കേരളത്തിനകത്തും പുറത്തും സ്ഥാപിതമായ അഫിലിയേറ്റഡ് കോളജുകൾ. പതിനഞ്ചോളം കേരളേതര സംസ്ഥാനങ്ങളിൽ നിന്നും നേപ്പാൾ, ന്യൂസിലാൻഡ് രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ നിലവിൽ സർവകലാശാലയിൽ പഠനം നടത്തുന്നു. മലപ്പുറത്തെ മെയിൻ കാമ്പസിലോ ഇതര അഫിലിയേറ്റഡ് കോളേജുകളിലോ ബിരുദ തലം വരെയുള്ള പഠനം നടത്തിയ ശേഷം ബിരുദാനന്തര ബിരുദ പഠനത്തിനായി മുഴുവൻ പഠിതാക്കളും മലപ്പുറം വാഴ്‍സിറ്റി കാമ്പസിലെത്തുന്നു. പി.എച്ച്.ഡി തലം വരെയുള്ള വിദ്യാഭ്യാസം നൽകാൻ ദാറുൽ ഹുദയ്ക്ക് പദ്ധതിയുണ്ടെങ്കിലും നിലവിൽ അവസരമില്ല.

അഫിലിയേറ്റഡ് കോളജുകൾ[തിരുത്തുക]

കേരളത്തിനകത്തും പുറത്തുമായി ഇരുപതിലേറെ സഹസ്ഥാപനങ്ങൾ ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലും കേരളത്തിനു പുറത്ത് കർണാടക,ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളിലുമായി ഇവ പരന്നു കിടക്കുന്നു. [4]

അംഗീകാരം[തിരുത്തുക]

ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി മുഖ്യകവാടം

ആഗോള തലത്തിലെ ഇസ്‍ലാമിക് യൂനിവേഴ്സിറ്റികളുടെ ഔദ്യോഗിക പ്രസ്ഥാനമായ ഫെഡറേഷൻ ഓഫ് ദി യൂനിവേഴ്സിറ്റീസ് ഓഫ് ദി ഇസ്‍ലാമിക് വേൾഡിൻറെ അംഗീകാരം ലഭിച്ചിട്ടുണ്ട് ദാറുൽ ഹുദയ്ക്ക്. [5] ഇസ്‍ലാമിക സർവകലാശാലകളുടെ മറ്റൊരു അന്തർദേശീയ കൂട്ടായ്മയായ ലീഗ് ഓഫ് ഇസ്‍ലാമിക് യൂനിവേഴ്സിറ്റീസിലും ദാറുൽ ഹുദാക്ക് അംഗത്വമുണ്ട്. ദാറുൽ ഹുദായിൽ നിന്ന് ബിരുദമെടുത്തവര്ക്ക് ഇതര ഇസ്‍ലാമിക സർവകലാശാലകളിൽ തുടർ പഠനം നടത്താൻ ഈ അംഗീകാരങ്ങൾ അവസരമൊരുക്കുന്നു. [4]

ജെ.എൻ.യു, അലിഗഢ് മുസ്ലിം സർവകലാശാല, ജാമിയ മില്ലിയ ഇസ്ലാമിയ, ഹംദർദ് യൂനിവേഴ്സിറ്റി, മൌലാനാ ആസാദ് നാഷനൽ യൂനിവേഴ്സിറ്റി, മദ്രാസ് യൂനിവേഴ്സിറ്റി തുടങ്ങി അനവധി ഇന്ത്യൻ സർവകലാശാലകൾ ദാറുൽ ഹുദായുടെ ബിരുദ പത്രങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. കൂടാതെ ഇൻറർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി മലേഷ്യ ഉൾപ്പെടെ ഒട്ടേറെ വിദേശ സർവകലാശാലകളുമായി അക്കാദമിക ധാരണാ പത്രങ്ങളും ദാറുൽ ഹുദാ ഒപ്പു വെച്ചിട്ടുണ്ട്.

തെളിച്ചം മാസിക[തിരുത്തുക]

ദാറുൽ ഹുദായിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇസ്‍ലാമിക മലയാള പ്രസിദ്ധീകരണമാണ് തെളിച്ചം മാസിക .[6] 1999 നവംബറിൽ പ്രസിദ്ധീകരണമാരംഭിച്ചു. മതം, സാമൂഹികം, സാംസ്കാരികം, ചരിത്രം, ശാസ്ത്രം, സംഘടന, ആനുകാലികം, കുടുംബം, വിദ്യാഭ്യാസം, രാഷ്ട്രീയം, സാഹിത്യം, അന്തർദേശീയം എന്നീ വിഷയങ്ങൾ മാസിക കൈകാര്യം ചെയ്യുന്നു. കേരളത്തിൽ നിന്ന് പുറത്തിറങ്ങുന്ന ഒരേയൊരു കലാലയ മാസിക എന്ന സവിശേഷത[7] കൂടിയുണ്ട് തെളിച്ചം മാസികക്ക്. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയാണ് മാസികയുടെ പ്രധാന പത്രാധിപർ. [4]

അവലംബം[തിരുത്തുക]

  1. "ചാന്സലറുടെ ഔദ്യോഗിക വെബ് വിലാസം". ശേഖരിച്ചത് 2011-12-23.
  2. "വി.സിയുടെ ഔദ്യോഗിക വെബ് വിലാസം". ശേഖരിച്ചത് 2011-12-22.
  3. "ഔദ്യോഗിക വെബ് വിലാസം". ശേഖരിച്ചത് 2011-12-23.
  4. 4.0 4.1 4.2 "ദാറുൽ ഹുദായുടെ ഔദ്യോഗിക വെബ് വിലാസം". ശേഖരിച്ചത് 2011-12-23. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "darulhuda1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "darulhuda1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  5. "സംഘടനയുടെ ഔദ്യോഗിക വെബ് വിലാസം". ശേഖരിച്ചത് 2011-12-23.
  6. http://dhiu.in
  7. http://dhiu.in

കണ്ണി[തിരുത്തുക]