Jump to content

സ്വതന്ത്ര തൊഴിലാളി യൂണിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1957 മെയ് അഞ്ച് - അന്നാണ് കേരളാ സ്റ്റേറ്റ് സ്വതന്ത്ര തൊഴിലാളി യൂണിയൻ സംസ്ഥാനകമ്മിറ്റി രൂപംകാണ്ടത്. കോഴിക്കോട് വലിയങ്ങാടിയിലെ സ്വതന്ത്ര കൈവണ്ടിതൊഴിലാളി യൂണിയൻ ഓഫീസിൽവെച്ച് സംഘടന ജനിക്കുമ്പോൾ കൊട്ടും കുരവയുമുണ്ടായില്ല. ഒരു മഹാദൗത്യം ഏറ്റെടുക്കാൻ അവിടെ സന്നിഹിതരായവരൊക്കെ പ്രതിജ്ഞയെടുത്തിരുന്നു.1957 ൽ പ്രവത്തനം തുടങ്ങിയ സംഘടന ഇന്ന് വളർന്നു 42 ഫെഡറേഷനുകളിലായി ഇന്ത്യ ഒട്ടാകെ ലക്ഷകണക്കിന് അംഗങ്ങളുള്ള ഒരു മഹത്തായ സംഘടനയായത് . തൊഴിൽ രംഗത്തെ ചൂഷണം ഒഴിവാക്കി എല്ലാ തൊഴിലാളികൾക്കും ആനുകൂല്യങ്ങൾ നേടികൊടുക്കുവാനും മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഉണ്ടാകുവാനും സംഘടനക്ക് കഴിഞ്ഞു

വിവിധ ഫെഡറേഷനുകൾ

[തിരുത്തുക]

● സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ

● കേരള സ്റ്റേറ്റ് കുക്കിംങ്ങ് വർക്കേർസ് യൂനിയൻ(KSCWU)

●മോട്ടോർ ആൻഡ് എഞ്ചിനീയറിംഗ് വർക്കേഴ്‌സ് യൂണിയൻ

●കേരള കർഷക തൊഴിലാളി ഫെഡറേഷൻ

● സ്റ്റേറ്റ് ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ

● തയ്യൽ തൊഴിലാളി യൂണിയൻ

● കേരള ആർട്ടിസന്റ്‌സ് സ്‌കിൽഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ

● സ്വതന്ത്ര മത്സ്യ തൊഴിലാളി യൂണിയൻ

● മത്സ്യ വിതരണ തൊഴിലാളി യൂണിയൻ

● റിയൽ എസ്റ്റേറ്റ് വർക്കേഴ്‌സ് യൂണിയൻ

● പാരമ്പര്യ കളരി മർമ്മ നാട്ടു വൈദ്യ ഫെഡറേഷൻ

● ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളി യൂണിയൻ

● ന്യൂസ് പേപ്പർ ഏജന്റ് ആൻഡ് തൊഴിലാളി യൂണിയൻ

● അംഗണവടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് ഓർഗനൈസേഷൻ

● ആശ വർക്കേഴ്‌സ് യൂണിയൻ

● ഇന്നോവെറ്റിവ് മാർക്കറ്റിംഗ് ആൻഡ് വർക്കേഴ്‌സ് യൂണിയൻ