മുർഷിദാബാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൂർഷിദാബാദ് (ബംഗാളി: মুর্শিদাবাদ) പശ്ചിമബംഗാളിലെ ചരിത്രപ്രധാന്യമുള്ള ഒരു നഗരമാണ്. ഗംഗയുടെ ഒരു പോഷകനദിയായ ഭാഗീരഥിയുടെ തെക്കുവശത്തായി ഈ നഗരം സ്ഥിതി ചെയ്യുന്നു. പണ്ട് കാലത്ത് ബംഗാൾ നവാബിന്റെ തലസ്ഥാനനഗരമായിരുന്നു ഇത്.

Murshidabad
Map of India showing location of West Bengal
Location of Murshidabad
Murshidabad
Location of Murshidabad
in West Bengal and India
രാജ്യം  ഇന്ത്യ
സംസ്ഥാനം West Bengal
ജില്ല(കൾ) മൂർഷിദാബാദ്
ജനസംഖ്യ ?? (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

10 m (33 ft)
കോഡുകൾ

Coordinates: 24°11′N 88°16′E / 24.18°N 88.27°E / 24.18; 88.27

പതിനെട്ടാം നൂറ്റാണ്ടിൽ മൂർഷിദാബാദ് ഒരു സമ്പൽസമൃദ്ധമായ നഗരമായിരുന്നു.ഇത് എഴുപത് വർഷത്തോളം മുഗൾ സാമ്രാജ്യത്തിലെ ബംഗാൾ സുബയുടെ തലസ്ഥാമായിരുന്നു. ആക്കാലത്ത് മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും സമ്പന്നമായ പ്രവിശ്യ ആയിരുന്നു ബംഗാൾ.

1757 ലെ പ്ലാസി യുദ്ധത്തിൽ അവസാന ബംഗാൾ നവാബ് ആയിരുന്ന സിറാജുദ്ദൗള പരാജയപ്പെട്ടത്തോടെ മൂർഷിദബാദിന്റെ പ്രാധാന്യം കുറഞ്ഞു.

1869 ൽ മൂർഷിദാബാദ് ഒരു നഗരസഭയായി.

ചരിത്രം[തിരുത്തുക]

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മൂർഷിദാബാദ് പട്ടണം പട്ട് വ്യവസായത്തിന്റെ കേന്ദ്രമായി. 1704-ൽ ഈ പട്ടണം ബംഗാളിന്റെ തലസ്ഥാനനഗരമായി മാറി[1]. 1789-ൽ മുർഷിദാബാദിന്‌ ലണ്ടനേക്കാൾ പ്രതാപമുണ്ടായിരുന്നെന്ന് റോബർട്ട് ക്ലൈവ് പ്രസ്താവിച്ചിട്ടുണ്ട്[2]..

എന്നാൽ ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത വിലകുറഞ്ഞ തുണിത്തരങ്ങളുടെ വരവോടെ ഇവിടുത്തെ വസ്ത്രവിപണിക്ക് മാന്ദ്യം അനുഭവപ്പെടുകയും 18-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ പട്ടണത്തിന്റെ പ്രാധാന്യം തന്നെ കുറയുകയും ചെയ്തു[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 82, ISBN 817450724
  2. Azhikode, Sukumar (1993). "4-ശാസ്ത്രവും കലയുംlanguage=മലയാളം". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. പുറം. 78. ISBN 81-7130-993-3. Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=മുർഷിദാബാദ്&oldid=3739923" എന്ന താളിൽനിന്ന് ശേഖരിച്ചത്