റോബർട്ട് ക്ലൈവ്
റോബർട്ട് ക്ലൈവ് | |
---|---|
![]() റോബർട്ട് ക്ലൈവ് | |
ജനനം | |
മരണം | നവംബർ 22, 1774 | (പ്രായം 49)
ദേശീയത | ബ്രിട്ടീഷ് |
മറ്റ് പേരുകൾ | ഇന്ത്യയുടെ ക്ലൈവ് |
അറിയപ്പെടുന്നത് | ബ്രിട്ടീഷ് ഇന്ത്യയുടെ സ്ഥാപനം. |
ദക്ഷിണേന്ത്യയിലും ബംഗാളിലും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈനികവും രാഷ്ട്രീയവുമായ ആധിപത്യം ഉറപ്പിക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ച ബ്രിട്ടീഷ് സൈനികനായിരുന്നു മേജർ ജനറൽ റോബർട്ട് ക്ലൈവ്' (Major-General Robert Clive, 1st Baron Clive, KB ) (ജനനം:1725 സെപ്റ്റംബർ 29 - മരണം: 1774 നവംബർ 22). ഇന്ത്യയുടെ ക്ലൈവ് എന്നും അറിയപ്പെട്ടിരുന്നു. വാറൻ ഹേസ്റ്റിങ്ങിനൊപ്പം ബ്രിട്ടീഷ് ഇന്ത്യയുടെ സ്ഥാപകരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നും ഇദ്ദേഹത്തെ അറിയപ്പെടുന്നു.
ജീവിതരേഖ[തിരുത്തുക]
റോബർട്ട് ക്ലൈവ് 1743-ൽ തന്റെ പതിനെട്ടാം വയസിലാണ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉദ്യോഗസ്ഥനായി ഇന്ത്യലെത്തിയത്.രാജ്യതന്ത്രജ്ഞതയും യുദ്ധതാൽപര്യവും ക്ലൈവിനെ ഉയർന്ന പദവിയിലെത്തിച്ചു.1757 ലെ പ്ലാസി യുദ്ധത്തിൽ തന്ത്രപരമായ നീക്കങ്ങളിലൂടെ സിറാജ് ഉദ് ദൗളയെ പരാജയപ്പെടുത്തി ഇന്ത്യയിൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണത്തിന് അടിത്തറയിട്ടു .1758ൽ ക്ലൈവ് ബംഗാളിലെ ഗവർണ്ണറായി തിരിച്ചു പോയ ക്ലൈവ് 1765 ൽ വീണ്ടും ഗവർണ്ണറായി ബംഗാളിലെത്തി.1767-ൽ അദ്ദേഹം ഇന്ത്യ വിടുമ്പോൾ വളരെ വലിയ ഒരു സ്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. നാലു ലക്ഷത്തിലധികം പൗണ്ട് വിലമതിക്കുന്ന സ്വത്ത് അദ്ദേഹത്തിന് ഇന്ത്യയിലുണ്ടായിരുന്നു. കമ്പനിഭരണത്തിലെ അഴിമതി അവസാനിപ്പിക്കുവാനായുമാണ് 1764-ൽ ബംഗാളിന്റെ ഗവർണറായി ക്ലൈവിനെ നിയമിച്ചത്. എന്നാൽ 1772-ൽ അവിഹിതസ്വത്ത് സമ്പാദിച്ചതിന്റെ പേരിൽ ബ്രിട്ടീഷ് പാർലമെന്റിൽ അദ്ദേഹം വിചാരണക്ക് വിധേയനായി. ഇതിൽ കുറ്റവിമുക്തനാക്കാപ്പെട്ടെങ്കിലും 1774-ൽ റോബർട്ട് ക്ലൈവ് ആത്മഹത്യ ചെയ്യുകയായിരുന്നു[1].
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)