Jump to content

ബി. പോക്കർ സാഹിബു ബഹാദൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബി. പോക്കർ സാഹിബ്
ബി.പോക്കർ സാഹിബ്
വ്യക്തിഗത വിവരങ്ങൾ
ജനനം
ബഡെക്കണ്ടി പോക്കർ

1890
മരണം1965 ജൂലൈ 29
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
മാതാപിതാക്കൾsചാലക്കണ്ടി പീടികയിൽ കുട്ട്യത്ത, ബഡേക്കണ്ടി മറിയുമ്മ

കേരളത്തിലെ ആദ്യകാല രാഷ്ട്രീയ നേതാക്കളിൽ പ്രമുഖനും അഭിഭാഷകനും പരിഷ്കർത്താവുമായിരുന്നു ബി. പോക്കർ സാഹിബ്. പ്രമുഖ പാർലമ്നെന്റേറിയനും കോൺസ്റ്റ്യുന്റ് അസംബ്ലി അംഗവും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

മലബാറിലെ മുസ്ലിംകളിൽ നിന്നുള്ള അഞ്ചാമത്തെ ബിരുദധാരിയും, രണ്ടാമത്തെ അഭിഭാഷകനുമായിരുന്നു ബി പോക്കർ സാഹിബ്. 1915 ൽ മദിരാശി ലോ കോളേജിൽ നിന്ന് നിയമ ബിരുദം നേടി. 1917 മുതൽ മദിരാശി ഹൈക്കോടതിയിൽ അഭിഭാഷക വൃത്തി ആരംഭിച്ചു. 1919 ൽ മോണ്ടെഗൂ പ്രഭുവിന് മുന്നിൽ മുസ്ലിംകൾക്ക് പ്രത്യേക മണ്ഡലങ്ങൾ അനുവദിക്കണം എന്നാ നിവേദനവുമായി അദ്ദേഹം ദേശീയ രാഷ്ട്രീയത്തിൽ കടന്നു വന്നു. ഖിലാഫത്ത് പ്രസ്ഥാനം ആവിര്ഭവിച്ചപ്പോൾ അതിന്റെ പ്രയോക്തക്ക്ളിൽ മുന്പന്തിയിലും പോക്കർ സാഹിബു ഉണ്ടായിരുന്നു. 1921 ലെ മലബാർ കലാപ കാലത്ത്‌ ദുരിതമനുഭവിക്കുന്നവരുടെ രക്ഷക്കായി അദ്ദേഹം സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അതോടെ പൊതു രംഗത്ത്‌ ശ്രദ്ധേയനായി. മലബാർ ലഹളയിൽ ദുരിതമനുഭവിക്കുന്നവർക്കായി മദിരാശിയിൽ "മാപ്പിള അമിലിയറേഷൻ കമ്മിറ്റി"രൂപീകരിച്ചു.ഗവർണ്മെന്റിന്റെ വിലക്കുകൾ അവഗണിച്ചും രണ്ടു ലക്ഷത്തിലധികം രൂപ പിരിച്ചെടുത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി.

മുസ്ലിംകളുടെ വിദ്യാഭാസ നവോത്ഥാനത്ത്തിന്റെ ആധാര ശിലകളായിരുന്ന സൗത്ത്‌ ഇന്ത്യ മുസ്ലിം എഡുക്കേഷൻ സോസൈറ്റിയും, കേരള മുസ്ലിം എജ്യുക്കേഷൻ അസോസിയേഷനും സ്ഥാപിച്ചു.

1930 മുതൽ 1936 വരെ മദ്രാസ് നിയമ സഭയിലെ യുനൈറ്റഡ്‌ നാഷനളിസ്റ്റ്‌ പാർട്ടിയുടെ സെക്രട്ടറി ആയിരുന്നു. പിന്നീട് മുസ്ലിം ലീഗിൽ എത്തിയ അദ്ദേഹം കോഴിക്കോട് കുറുമ്പ്രനാട് മണ്ഡലത്തിൽ നിന്നും 1937 ൽ മൽസരിച്ചത് മലയാള നാട്ടിൽ സർവ്വെന്ത്യാ മുസ്ലിം ലീഗിന്റെ ശക്തമായ വ്യാപനത്തിന് ഹേതുവായി. ((സയ്യിദു അബ്ദുൽ റഹിമാൻ ബാഫക്കി തങ്ങൾ ഈ തെരഞ്ഞെടുപ്പിൽ എതിരായിരുന്നു. പോക്കർ സാഹിബു പരാജയപ്പെട്ടെങ്കിലും പിന്നീട് ബാഫഖി തങ്ങൾ ഉൾപ്പെടെ യുള്ളവരെ ലീഗിലേക്ക് ആകർഷിക്കുന്നതിനും ഈ തെരഞ്ഞെടുപ്പ് കാരണമായി എന്ന് ചരിത്രം[1]. 1946 ൽ ഭരണഘടനാ നിർമ്മാണ സഭയിലേക്ക് മദിരാശിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഭരണഘടനയിലെ ന്യൂനപക്ഷാവകാസങ്ങൾ എഴുതിചെർക്കുന്നതിലും, സംരക്ഷിക്കുന്നതിലും നിർണ്ണായക പങ്കു വഹിച്ചു.

1952 ൽ മലപ്പുറത്ത് നിന്നും 1957 ൽ മഞ്ചേരിയിൽ നിന്നും മുസ്ലിം ലീഗ് പ്രതിനിധിയായി ലോക്സഭയിൽ എത്തി.[2] പ്രത്യേക വിവാഹ നിയമവുമായി ബന്ധപ്പെട്ടു അദ്ദേഹത്തിന്റെ ഇടപെടൽ മുസ്ലിംകളുടെ വിവാഹ സമ്പ്രദായം നിലനിർത്തുന്നതിൽ നിർണ്ണായകമായി. മുസ്ലിം ലീഗിട്നെ എകാംഗമായിരിക്കെ, നെഹ്‌റു ഉല്പ്പെടെഉല്ലവരുടെ ആദരം നേടി, ന്യൂന പക്ഷ വിഷയങ്ങളിൽ ആധികാരികമായി തന്റെ നിലപാടുകൾ സഭയെ ബോധ്യപ്പെടുത്താൻ പോക്കർ സാഹിബിനു കഴിഞ്ഞു. വിഭജനാനന്തര ഭാരതത്തിലെ ന്യൂന പക്ഷ രാഷ്ട്രീയം പോക്കർ സാഹിബിന്റെ സംഭാവനകളെ വിസ്മരിച്ചു മുന്നോട്ടു പോകില്ല. മുസ്ലിം ലീഗിന്റെ ദേശീയ നിർവ്വാഹക സമിതി അംഗവും സംസ്ഥാന വൈസ്‌ പ്രസിഡണ്ടുമായിരുന്നു. 1965 ജൂലൈ 29 നു മരണമടഞ്ഞു:

അവലംബം[തിരുത്തുക]

̣̻

  1. സയ്യിദ് അബ്ദുൾ റഹിമാൻ ബാഫഖി തങ്ങൾ: എം സി വടകര
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-16. Retrieved 2014-03-09.