ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
സെക്രട്ടറി ജനറൽ Prof.Kader Moiddeen
ലോക്സഭാ പാർട്ടിനേതാവ് ഇ. അഹമ്മദ്
രൂപീകരിക്കപ്പെട്ടത് 1948 മാർച്ച് 10
ആസ്ഥാനം 52, സൗത്ത് അവെന്യൂ, ന്യൂ ഡെൽഹി
യുവജനവിഭാഗം MYL
വിദ്യാർത്ഥിവിഭാഗം MSF
വനിതാവിഭാഗം MWL
തൊഴിൽ വിഭാഗം STU
ആശയം Indian Nationality with Islamic Phylosophy
അന്താരാഷ്ട്ര അംഗത്വം KMCC
ഔദ്യോഗികനിറങ്ങൾ പച്ച
ലോകസഭാ ബലം 02
വെബ്സൈറ്റ്
http://www.indianunionmuslimleague.in
പാർട്ടി കൊടി
മുസ്ലീം ലീഗിന്റെ പതാക

ഇന്ത്യയിലെ ഒരു മുസ്‌ലിം രാഷ്ട്രീയ കക്ഷിയാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഇംഗ്ലീഷ്: Indian Union Muslim League - IUML). എം. മുഹമ്മദ് ഇസ്മായിലാണ് 1948 മാർച്ച് 10-നു ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സ്ഥാപിച്ചത്. ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷ - പിന്നോക്ക ജനവിഭാഗത്തിന്റെയും ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും സമൂഹത്തിൽ അഭിമാനകരമായ അസ്തിത്വം ഉയർത്തുന്നതിനും വേണ്ടി നില കൊള്ളുന്നു. പ്രധാനമായും കേരളത്തിലെ മലബാറിൽ വേരുകളുള്ള[1] ഈ പാർട്ടിക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സംഘടന സംവിധാനങ്ങളുണ്ട്. മുസ്‌ലിം ലീഗിന്റെ ഇപ്പോഴത്തെ ദേശീയ പ്രസിഡണ്ട്‌ ഇ. അഹമ്മദാണ്‌.

മുസ്‌ലിം ലീഗ് ഇന്ത്യയിലെ രണ്ടു യുപിഎ സഖ്യത്തിലേയും അംഗമായിരുന്നു. ഇ. അഹമ്മദ് ഈ രണ്ട് യു പി എ ഗവർന്മെന്റിലും മാനവ-വിഭവ ശേഷി വിദേശകാര്യ-സഹമന്ത്രി പദം വഹിച്ചിട്ടുണ്ട്. ഇരുപത് എം.എൽ.എമാരുള്ള ലീഗിന് നിലവിൽ കേരളത്തിലെ മന്ത്രിസഭയിൽ അഞ്ച് മന്ത്രിമാരുണ്ട്.

ചരിത്രം[തിരുത്തുക]

ബംഗ്ലാദേശിന്റെ തലസ്ഥാനമായ ഢാക്കയിൽ 1906ൽ ചേർന്ന യോഗം മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ സംഘടനക്ക് രൂപം നൽകി. അവിഭക്തഭാരതത്തിലെ മുസ്‌ലിം ജനതയെ കൂട്ടിയിണക്കി പുരോഗതിയിലേക്ക് നയിക്കുകയായിരുന്നു ഢാക്കാസമ്മേളനത്തിൻറെ ലക്ഷ്യം. രാഷ്ട്രീയവും സാമൂഹികവും സാംസ്ക്കാരികവുമായ തുറകളിൽ മുസ്‌ലിം ലീഗ് സ്വാതന്ത്ര്യപൂർവ്വഭാരതത്തിൽ നിർണ്ണായകമായ ദൗത്യങ്ങൾ നിർവ്വഹിച്ചു.

ഇന്ത്യ സ്വതന്ത്രമായതിന്റെ പിറേറ വർഷം ചെന്നൈയിലെ രാജാജി ഹാളിൽ മാർച്ച് 10, 1948 നടന്ന സമ്മേളനത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സ്ഥാപിതമായി. 1980 ൽ പ്രമുഖ നേതാക്കൾ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം മൂലം സർവേന്ത്യ ലീഗും ഐ യു എം എലും രണ്ടു പേരിൽ രണ്ടായി പിളർന്നു. 1984ലെ ശരീഅത്ത് വിവാദ കാലത്ത് സർവേന്ത്യാ ലീഗും മുസ്‌ലിം ലീഗും വീണ്ടും ഒരുമിച്ചു. 1992ൽ ബാബറി മസ്ജിദ്‌ തകർക്കപ്പെട്ട സംഭവത്തെ ചൊല്ലി വീണ്ടും ലീഗ് പിളർന്നു. അഖിലേന്ത്യാ പ്രസിഡണ്ട്‌ സേട്ട് സാഹിബിന്റെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ ലീഗ് എന്ന പേരിൽ ഒരു വിഭാഗം വേറിട്ടുപോയി.

കീഴ്ഘടകങ്ങൾ[തിരുത്തുക]

ദേശീയ ഭാരവാഹികൾ[തിരുത്തുക]

 • ഇ. അഹമ്മദ് (പ്രസിഡണ്ട്)
 • ഖാദർ മൊയ്തീൻ തമിഴ്‌നാട് (ജനറൽ സെക്രട്ടറി)
 • പി.കെ. കുഞ്ഞാലിക്കുട്ടി (ട്രഷറർ)
 • അഡ്വ. ഇഖ്ബാൽ അഹമ്മദ് (വൈസ് പ്രസിഡണ്ട്)
 • ദസ്തഗീർ ഇബ്രാഹീം ആഗ (വൈസ് പ്രസിഡണ്ട്)
 • ഇ.ടി. മുഹമ്മദ് ബഷീർ (ദേശീയ സെക്രട്ടറി)
 • അബ്ദുസ്സമദ് സമദാനി (ദേശീയ സെക്രട്ടറി)
 • ഖുർറം അനീസ് ഉമർ (ദേശീയ സെക്രട്ടറി)
 • എസ്. നഈം അക്തർ (ദേശീയ സെക്രട്ടറി)
 • ഷഹിൻഷാ ജഹാംഗീർ (ദേശീയ സെക്രട്ടറി)
 • ഷമീം സാദിഖ് (അസിസ്റ്റൻറ് സെക്രട്ടറി)
 • ഡോ. എം. മതീൻഖാൻ (അസിസ്റ്റൻറ് സെക്രട്ടറി)
 • സിറാജ് ഇബ്രാഹീം സേട്ട് (അസിസ്റ്റൻറ് സെക്രട്ടറി)
 • അബ്ദുൽ ബാസിത് (അസിസ്റ്റൻറ് സെക്രട്ടറി)
 • ഷറഫുദ്ദീൻ അൻസാരി (അസിസ്റ്റൻറ് സെക്രട്ടറി)

കേരളത്തിൽ[തിരുത്തുക]

മുസ്‌ലിം ലീഗ് കേരളത്തിൽ ഐക്യ ജനാധിപത്യമുന്നണിയിലെ അംഗമാണ്. മുന്നണിയിൽ കോൺഗ്രസ് കഴിഞ്ഞാൽ പ്രധാനപ്പെട്ട രണ്ടാമത്തെ കക്ഷിയുമാണ്. ദീർഘകാലം പ്രസിഡണ്ടായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ 2009 ഓഗസ്റ്റ് 1 ന് മരണപ്പെട്ടു. തുടർന്ന് അദ്ദേഹത്തിൻറെ സഹോദരനായ പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗ് കേരളാ ഘടകം സംസ്ഥാന പ്രസിഡൻറായി തിര‍ഞ്ഞെടുക്കപ്പെട്ടു.

കേരള ഘടകം ഭാരവാഹികൾ

2010 പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം മുസ്‌ലിം ലീഗിനെ കേരളത്തിലെ എറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചുണ്ട്[അവലംബം ആവശ്യമാണ്] 2011 നിയമസഭ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് 20 സീറ്റുകളിൽ വിജയിച്ചു. കേരള മന്ത്രിസഭയിൽ ലീഗിന് അഞ്ചു മന്ത്രിമാർ ഉണ്ട്

മന്ത്രിമാരും വകുപ്പുകളും

ലോക് സഭാ അംഗങ്ങൾ

രാജ്യസഭാ അംഗം


നിയമസഭാ അംഗങ്ങൾ[തിരുത്തുക]

സേവന മാതൃകകൾ[തിരുത്തുക]

ബൈത്തുറഹ്മ[തിരുത്തുക]

ബൈത്തുറഹ്മ മാതൃക
ബൈത്തുറഹ്മ വീട്

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ജാതി മത രാഷ്ട്രീയ ഭേദമെന്യേ നിർദ്ധനരായ കുടുംബങ്ങൾക്ക് വീടുകൾനിര്മിെച്ചു നൽകുന്ന പദ്ധതിയാണ് 'ബൈത്തുറഹ്മ'. 'ബൈത്തുറഹ്മ' എന്ന അറബി പദത്തിന്റെ അർഥം "കാരുണ്യ ഭവനം" എന്നാണ് .കേരള സംസ്ഥാനത്ത് 1000 വീടുകൾ നിർമിച്ചു നൽകുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം. ഇതുവരെയായി 3000തിൽ അധികം ഭവനങ്ങൾ നിർമ്മിച്ച്‌ അർഹതപ്പെട്ടവർക്ക്‌ നൽകി[അവലംബം ആവശ്യമാണ്].സ്വദേശത്തും വിദേശത്തുമുള്ള പാർട്ടി പ്രവർത്തകരിൽ നിന്നും ,അഭ്യുദയകാംക്ഷികളിൽ നിന്നുമാണ് പദ്ധതികൾക്കുള്ള ഫണ്ട് കണ്ടെത്തുന്നത്[അവലംബം ആവശ്യമാണ്].

സി.എച്ച് സെന്റർ[തിരുത്തുക]

ആതുരശുശ്രൂഷ, സേവന, സാന്ത്വന രംഗത്ത് കേരളത്തിലെ ആശുപത്രികൾ കേന്ദ്രികരിച്ച്, മാരക രോഗം മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട രോഗികൾക്ക് ചികിത്സ താങ്ങാൻ പറ്റാത്ത അവസ്ഥയിൽ ഇവർക്ക് അത്താണിയായി പ്രവർത്തിക്കുകയാണ് സി.എച്ച് സെന്റർ.നിരാലംബരായ രോഗികൾക്ക്‌ താമസ സൗകര്യവും സൗജന്യ ഭക്ഷണവും നൽകി പരിരക്ഷിച്ചു പോരുന്നു.കേരളത്തിലെ വിവിധ മെഡിക്കൽ കോളേജ്കൾ കേന്ദ്രീകരിച്ചും കാൻസർ സെന്റർകൾ കേന്ദ്രീകരിച്ചും സി എച് സെന്റർ പ്രവർത്തിക്കുന്നുണ്ട്. മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവും, മുൻ കേരളാ മുഖ്യമന്ത്രിയും ആയിരുന്ന സി.എച്ച്. മുഹമ്മദ്കോയയുടെ നാമത്തിലാണ് ഇത് അറിയപ്പെടുന്നത്.

പുറം കണ്ണികൾ[തിരുത്തുക]


അവലംബങ്ങൾ[തിരുത്തുക]