മുഹമ്മദ് ഇസ്മായിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"Quaid-e-Millat" Muhammad Ismail

പദവിയിൽ
1946–1952

പദവിയിൽ
1946–1952

Member of the Rajya Sabha
പദവിയിൽ
1952–1958

Member of the Lok Sabha
പദവിയിൽ
1962–1972
നിയോജക മണ്ഡലം Manjeri
ജനനം 5 June 1896
Tirunelveli, Tamil Nadu
മരണം 5 April 1972
Chennai
ഭവനം Chennai
രാഷ്ട്രീയപ്പാർട്ടി
Muslim League (till 1947)
Indian Union Muslim League
മതം Muslim
ജീവിത പങ്കാളി(കൾ) Jamal Hameeda Bi
കുട്ടി(കൾ) Jamal Miakhan (son)

ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗിന്റെ പ്രഥമ അദ്ധ്യക്ഷനും ഇന്ത്യൻ ഭണഘടനക്ക് രൂപം നൽകിയ ഇന്ത്യൻ കോൺസ്റ്റിറ്റ്യുവെന്റ് അസംബ്ലി അംഗവുമായിരുന്നു മുഹമ്മദ് ഇസ്മയിൽ. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബ് എന്ന പേരിൽ സുപരിചതൻ. തമിഴ്നാട് നിയമസഭ, രാജ്യസഭ, ലോകസഭ എന്നിവയിലും അംഗമായിട്ടുണ്ട്. ജന്മനാടായ തമിഴ്നാട്ടിലും കേരളത്തിലും ഖാഇദെ മില്ലത്ത് (രാഷ്ട്രത്തിന്റെ നേതാവ്) എന്നപേരിൽ പ്രസിദ്ധനായി.


ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബ്

ആദ്യകാലം[തിരുത്തുക]

തമിഴ്നാട്ടിലെ തിരുനൽവേലിയിൽ 1896 ജൂൺ 5 ന് മൗലവി കെ.ടി. മയ്ഖാൻ റാവുത്തറിന്റ മകനായി ജനനം. തിർനൽവേലിയിലെ സി.എം.എസ് കോളേജ് എം.ഡി.ടി ഹിന്ദു കോളേജ് ട്രിച്ചിയിലെ സെന്റ് ജോസഫ് കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1923 ൽ ജമാൽ ഹമീദ ബിയെ വിവാഹം ചെയ്തു. ഒരു രാഷ്ട്രീയക്കാരനെന്നതോടൊപ്പം നല്ലൊരു വ്യാപാരികൂടിയായിരുന്നു ഇസ്മയിൽ സാഹിബ്.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

യംഗ് മുസ്ലിം സൊസൈറ്റി എന്നൊരു സംഘടനക്ക് തിരുനൽവേലി പേട്ടയിൽ 1909 ൽ ഇസ്മയിൽ സാഹിബ് തുടക്കമിട്ടു. 1918 ൽ സ്ഥാപിതമായ മജ്ലിസുൽ ഉലമ (ഇസ്ലാമിക പണ്ഡിതരുടെ കൗൺസിൽ) സ്ഥാപിക്കുന്നതിലു ഇസ്മയിൽ സാഹിബ് പങ്കുവഹിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_ഇസ്മായിൽ&oldid=2372505" എന്ന താളിൽനിന്നു ശേഖരിച്ചത്