Jump to content

എൻ.എ. നെല്ലിക്കുന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൻ.എ. നെല്ലിക്കുന്ന്
കേരള നിയമസഭയിലെ അംഗം.
ഓഫീസിൽ
മേയ് 14 2011
മുൻഗാമിസി.ടി. അഹമ്മദ് അലി
മണ്ഡലംകാസർകോട്
വ്യക്തിഗത വിവരങ്ങൾ
ജനനം (1954-03-18) 18 മാർച്ച് 1954  (70 വയസ്സ്)
കാസർകോട്
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ ലീഗ്, മുസ്‌ലിം ലീഗ്
പങ്കാളിഐഷ തൊട്ടിയിലെ മമ്മൂഹാജി
കുട്ടികൾഷബീർ, സഹീക, സഫ്‌വാന
മാതാപിതാക്കൾ
  • അബ്ദുൾ ഖാദിർ (അച്ഛൻ)
  • നബീസ (അമ്മ)
വസതികാസർകോട്
വെബ്‌വിലാസംwww.iamennay.com
As of ഓഗസ്റ്റ് 09, 2011
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനാണ് എൻ.എ. നെല്ലിക്കുന്ന് . നിയമസഭയിൽ കാസർഗോഡ് മണ്ഡലത്തിനെയാണ് നിലവിൽ ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്. നെല്ലിക്കുന്ന് അബ്ദുൾ ഖാദർ മുഹമ്മദ് കുഞ്ഞി എന്നാണ് പൂർണ്ണനാമം. നിലവിൽ ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗിൽ അംഗം, കാസർകോട് അഗ്രിക്കൾച്ചറലിസ്റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈ‌റ്റിയുടെ പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു. ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗിൽ ചേരുന്നതിനു മുൻപ് ഇൻഡ്യൻ നാഷണൽ ലീഗിന്റെ കേരളത്തിലെ ജനറൽ സെക്രട്ടറിയായിരുന്നു എൻ.എ. നെല്ലിക്കുന്ന്. കാസർകോട് ഗവണ്മെന്റ് കോളേജിൽ നിന്നാണ് വിദ്യാഭ്യാസം നേടിയത്.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1][2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മൂന്നാമതായ സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 കാസർഗോഡ് നിയമസഭാമണ്ഡലം എൻ.എ. നെല്ലിക്കുന്ന് IUML, യു.ഡി.എഫ്. രവീഷ് തന്ത്രി ബി.ജെ.പി., എൻ.ഡി.എ. എ.എ. ആമീൻ ഐ.എൻ.എൽ. എൽ.ഡി.എഫ്.
2011 കാസർഗോഡ് നിയമസഭാമണ്ഡലം എൻ.എ. നെല്ലിക്കുന്ന് IUML, യു.ഡി.എഫ്. ജയലക്ഷ്മി എൻ. ഭട്ട് ബി.ജെ.പി., എൻ.ഡി.എ. അസീസ് കടപ്പുറം ഐ.എൻ.എൽ. എൽ.ഡി.എഫ്.
2006 കാസർഗോഡ് നിയമസഭാമണ്ഡലം സി.ടി. അഹമ്മദ് അലി IUML, യു.ഡി.എഫ്. വി. രവീന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ. എൻ.എ. നെല്ലിക്കുന്ന് ഐ.എൻ.എൽ., എൽ.ഡി.എഫ്.

കുടുംബം

[തിരുത്തുക]

തോട്ടിയിൽ മമ്മൂ ഹാജിയുടെ മകൾ ഐഷയാണ് ഭാര്യ, ഇവർക്ക് മൂന്ന് മക്കളുണ്ട്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-05-22.
  2. http://www.keralaassembly.org/index.html

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=എൻ.എ._നെല്ലിക്കുന്ന്&oldid=4080955" എന്ന താളിൽനിന്ന് ശേഖരിച്ചത്