അടൂർ പ്രകാശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അടൂർ പ്രകാശ്
ലോക്സഭാംഗം
In office
പദവിയിൽ വന്നത്
മേയ് 24 2019
മുൻഗാമിഎ. സമ്പത്ത്
മണ്ഡലംആറ്റിങ്ങൽ
കേരളത്തിലെ റവന്യൂ, കയർ വകുപ്പ് മന്ത്രി
ഓഫീസിൽ
ഏപ്രിൽ 12 2012 – മേയ് 20 2016
മുൻഗാമിതിരുവഞ്ചൂർ രാധാകൃഷ്ണൻ
പിൻഗാമിഇ. ചന്ദ്രശേഖരൻ, ടി.എം. തോമസ് ഐസക്ക്
കേരളത്തിലെ ആരോഗ്യം, കയർ വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 23 2011 – ഏപ്രിൽ 11 2012
മുൻഗാമിപി.കെ. ശ്രീമതി, ജി. സുധാകരൻ
പിൻഗാമിവി.എസ്. ശിവകുമാർ
കേരളത്തിലെ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി
ഓഫീസിൽ
സെപ്റ്റംബർ 5 2004 – മേയ് 12 2006
മുൻഗാമിജി. കാർത്തികേയൻ
പിൻഗാമിസി. ദിവാകരൻ
കേരളനിയമസഭയിലെ അംഗം
ഓഫീസിൽ
മേയ് 14 1996 – മേയ് 29 2019
മുൻഗാമിഎ. പത്മകുമാർ
പിൻഗാമികെ.യു. ജനീഷ് കുമാർ
മണ്ഡലംകോന്നി
വ്യക്തിഗത വിവരങ്ങൾ
ജനനം (1955-05-24) 24 മേയ് 1955  (68 വയസ്സ്)
അടൂർ
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളി(കൾ)ജയശ്രീ പ്രകാശ്
കുട്ടികൾഒരു മകൾ രണ്ട് മകൻ
മാതാപിതാക്കൾ
  • എൻ. കുഞ്ഞുരാമൻ (അച്ഛൻ)
  • വി.എം. വിലാസിനി (അമ്മ)
വസതി(കൾ)അടൂർ
As of സെപ്റ്റംബർ 8, 2020
ഉറവിടം: നിയമസഭ

2019 മുതൽ ആറ്റിങ്ങലിൽ നിന്നുള്ള ലോക്സഭാംഗവും മുൻ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയും 1996 മുതൽ 23 വർഷം കോന്നി മണ്ഡലത്തിൽ നിയമസഭാംഗവുമായിരുന്ന കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് അടൂർ പ്രകാശ് (ജനനം:24 മെയ് 1955)[1][2]

ജീവിതരേഖ[തിരുത്തുക]

പത്തനംതിട്ട ജില്ലയിലെ അടൂരിൽ എൻ. കുഞ്ഞുരാമന്റെയും വി.എം. വിലാസിനിയുടെയും മകനായി 1955 മേയ് 24-ന് ജനിച്ചു. ബി.എ., എൽ.എൽ.ബി., എന്നിവ പൂർത്തിയാക്കി. അഭിഭാഷകനായും ട്രേഡ് യൂണിയൻ നേതാവായും പ്രവർത്തിച്ചു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ഇദ്ദേഹം കെ.എസ്.യു. (ഐ) യുടെ സംസ്ഥാന ഘടകം വൈസ് പ്രസിഡന്റായി 1979 മുതൽ 1981 വരെ പ്രവർത്തിച്ചു. 1984 - മുതൽ 1988 വരെ പത്തനംതിട്ട ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റായും 1988 മുതൽ 1992 വരെ യൂത്ത് കോൺഗ്രസ് (ഐ) യുടെ ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു[3].

1997-2001 വരെ കെ.പി.സി.സി (ഐ) യുടെ ജോയിന്റ് സെക്രട്ടറിയായും 1993-ൽ ഡി.സി.സി. (ഐ) യുടെ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. 1992-ൽ പ്രകാശ് കെ.പി.സി.സി (ഐ) യുടെ മെംബറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കിന്റെ ഡയറക്ടറായും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഡയറക്ടറായും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷന്റെ പ്രസിഡന്റായും കോ-ഓപ്പറേറ്റീവ് അഗ്രിക്കൾച്ചർ സൊസൈറ്റിയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിയമസഭയിൽ ഇദ്ദേഹം പത്ത്[4], പതിനൊന്ന്[5], പന്ത്രണ്ട്[6], പതിമൂന്ന്[7] സഭകളിൽ കോന്നി മണ്ഡലത്തെ പ്രതിനിധീകരിച്ചു.

കേരളാ നിയമസഭാംഗം മുൻ റവന്യു,കയർ വകുപ്പ് മന്ത്രിയായിരുന്നു അടൂർ പ്രകാശ്. കോന്നിയിൽ നിന്ന് നാലു തവണ വിജയിച്ച ഇദ്ദേഹം ആദ്യ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയായിരുന്നു. 2011-ൽ രൂപീകരിക്കപ്പെട്ട രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഇദ്ദേഹത്തിന് ആദ്യം ആരോഗ്യം, കയർ എന്നീ വകുപ്പുകളുടെ ചുമതലയാണുണ്ടായിരുന്നത്. 2012 ഏപ്രിലിലെ മന്ത്രിസഭാ അഴിച്ചുപണിയെ തുടർന്ന് ഇദ്ദേഹത്തിന് ആരോഗ്യവകുപ്പിന് പകരം റവന്യു വകുപ്പ് നൽകപ്പെടുകയുണ്ടായി.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [8] [9]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2019 ആറ്റിങ്ങൽ ലോകസഭാമണ്ഡലം അടൂർ പ്രകാശ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് 380995 എ. സമ്പത്ത് സി.പി.എം., എൽ.ഡി.എഫ്. 342748 ശോഭ സുരേന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ. 248081
2016 കോന്നി നിയമസഭാമണ്ഡലം അടൂർ പ്രകാശ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ആർ. സനൽ കുമാർ സി.പി.ഐ.എം., എൽ.ഡി.എഫ്. ഡി. അശോക കുമാർ ബി.ജെ.പി., എൻ.ഡി.എ.
2011 കോന്നി നിയമസഭാമണ്ഡലം അടൂർ പ്രകാശ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.എസ്. രാജേന്ദ്രൻ സി.പി.ഐ.എം., എൽ.ഡി.എഫ്. വി.എസ്. ഹരീഷ് ചന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ.
2006 കോന്നി നിയമസഭാമണ്ഡലം അടൂർ പ്രകാശ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി.ആർ. ശിവരാജൻ സി.പി.ഐ.എം., എൽ.ഡി.എഫ്. പി.ഡി. പദ്‌മകുമാർ ബി.ജെ.പി., എൻ.ഡി.എ.
2001 കോന്നി നിയമസഭാമണ്ഡലം അടൂർ പ്രകാശ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കടമനിട്ട രാമകൃഷ്ണൻ സി.പി.ഐ.എം., എൽ.ഡി.എഫ്. പി.കെ. വിജയകുമാർ ബി.ജെ.പി., എൻ.ഡി.എ.
1996 കോന്നി നിയമസഭാമണ്ഡലം അടൂർ പ്രകാശ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ. പത്മകുമാർ സി.പി.ഐ.എം., എൽ.ഡി.എഫ്. പി.ഡി. പദ്‌മകുമാർ ബി.ജെ.പി., എൻ.ഡി.എ.

അവലംബം[തിരുത്തുക]

പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=അടൂർ_പ്രകാശ്&oldid=3525568" എന്ന താളിൽനിന്ന് ശേഖരിച്ചത്