സി. ദിവാകരൻ
സി. ദിവാകരൻ | |
കേരള നിയമസഭാംഗം
| |
നിലവിൽ | |
പദവിയിൽ 2016 | |
മുൻഗാമി | ശരത്ചന്ദ്രപ്രസാദ് |
---|---|
നിയോജക മണ്ഡലം | നെടുമങ്ങാട് നിയമസഭാ മണ്ഡലം, തിരുവനന്തപുരം |
പന്ത്രണ്ടാം ,പതിമൂന്നാം കേരള നിയമസഭാംഗം
| |
നിലവിൽ | |
പദവിയിൽ 2006 | |
മുൻഗാമി | എ.എൻ. രാജൻ ബാബു |
പിൻഗാമി | ആർ രാമചന്ദ്രൻ |
നിയോജക മണ്ഡലം | കരുനാഗപ്പള്ളി നിയമസഭാ മണ്ഡലം, കൊല്ലം |
കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പ്
| |
പദവിയിൽ 2006–2011 | |
മുൻഗാമി | അടൂർ പ്രകാശ് |
പിൻഗാമി | ടി.എം. ജേക്കബ് |
നിയോജക മണ്ഡലം | കരുനാഗപ്പള്ളി, കൊല്ലം |
ജനനം | തിരുവനന്തപുരം, കേരളം, ഇൻഡ്യ | 4 സെപ്റ്റംബർ 1942
ദേശീയത | ഇൻഡ്യൻ |
രാഷ്ട്രീയപ്പാർട്ടി | കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ |
ജീവിത പങ്കാളി(കൾ) | ഹേമലത |
കുട്ടി(കൾ) | ഒരു മകനും ഒരു മകളും |
സി. ദിവാകരൻ (ജനനം: 1942 സെപ്റ്റംബർ 4) സി.പി.ഐ.യുടെ സംസ്ഥാന കൗൺസിൽ അംഗവും ഓൾ ഇൻഡ്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ദേശീയ പ്രവർത്തക കമ്മിറ്റി അംഗവുമാണ്. ഇദ്ദേഹം കേരളത്തിലെ മുൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുമാണ്.[1] ഇദ്ദേഹം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്ന് 2006-ലെയും 2011-ലെയും തിരഞ്ഞെടുപ്പുകളിൽ വിജയിക്കുകയുണ്ടായി.2016ൽ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മണ്ഡലത്തിൽ നിന്നും വിജയിച്ചു [2][3]
ഉള്ളടക്കം
ജീവിതരേഖ[തിരുത്തുക]
1942 സെപ്റ്റംബർ 4-ന് തിരുവനന്തപുരത്ത് ശിവരാമ പണിക്കർ, അമ്മുക്കുട്ടിയമ്മ എന്നിവരുടെ മകനായാണ് ഇദ്ദേഹം ജനിച്ചത്. ബി.എ. ബി.എഡ്. എന്നീ ബിരുദങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്. രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നതിനു മുൻപ് ഇദ്ദേഹം അദ്ധ്യാപകനായിരുന്നു. "തൊഴിൽ അല്ലെങ്കിൽ ജയിൽ" എന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇദ്ദേഹം ജയിൽ വാസമനുഭവിച്ചിട്ടുണ്ട്.[4] രാഷ്ട്രീയ ജീവിതത്തിൽ എ.ഐ.ടി.യു.സി.യുടെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം, എ.ഐ.ടി.യു.സി. ദേശീയ വൈസ് പ്രസിഡന്റ് പദവി, സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം, സി.പി.ഐ. ദേശീയ എക്സിക്യൂട്ടീവ് അംഗത്വം എന്നിവയുൾപ്പെടെ പല സ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. നിറങ്ങളുടെ ചൈന എന്ന യാത്രാവിവരണം ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പും തരം താഴ്ത്തലും[തിരുത്തുക]
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ വിവാദമായ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് 2014 ഓഗസ്റ്റിൽ സംസ്ഥാന എക്‌സിക്യൂട്ടീവിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവിൽനിന്ന് ഒഴിവാക്കി സംസ്ഥാന കൗൺസിലിലേക്ക് തരംതാഴ്ത്തത്തി.[5]
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2016 | നെടുമങ്ങാട് നിയമസഭാമണ്ഡലം | സി. ദിവാകരൻ | സി.പി.ഐ., എൽ.ഡി.എഫ്. | പാലോട് രവി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
അവലംബം[തിരുത്തുക]
- ↑ "Council of Ministers - Kerala". Kerala Legislative Assembly. ശേഖരിച്ചത് 12 January 2010.
- ↑ "Members of Legislative Assempbly". Government of Kerala. ശേഖരിച്ചത് 12 January 2010.
- ↑ "വോട്ടെണ്ണൽ ഒറ്റനോട്ടത്തിൽ". വൺ ഇൻഡ്യ മലയാളം. 13 മേയ് 2011. ശേഖരിച്ചത് 9 മാർച്ച് 2013.
- ↑ "C. Divakaran". Government of Kerala. ശേഖരിച്ചത് 12 January 2010.
- ↑ "സി.പി.ഐയിൽ അച്ചടക്ക നടപടി". www.mathrubhumi.com. ശേഖരിച്ചത് 10 ഓഗസ്റ്റ് 2014.
|first=
missing|last=
(help) - ↑ http://www.ceo.kerala.gov.in/electionhistory.html
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ C. Divakaran എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
Persondata | |
---|---|
NAME | Divakaran, C. |
ALTERNATIVE NAMES | |
SHORT DESCRIPTION | Indian politician |
DATE OF BIRTH | 4 September 1942 |
PLACE OF BIRTH | Thiruvananthapuram, Kerala, India |
DATE OF DEATH | |
PLACE OF DEATH |