കെ. മുരളീധരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ. മുരളീധരൻ


നിലവിൽ
പദവിയിൽ 
2011
നിയോജക മണ്ഡലം വട്ടിയൂർക്കാവ്

ലോക്സഭ അംഗം
പദവിയിൽ
1989-1996–1999-2004
നിയോജക മണ്ഡലം കോഴിക്കോട്
ജനനം (1957-05-14) 14 മേയ് 1957 (62 വയസ്സ്)
തൃശ്ശൂർ, കേരളം
ഭവനംതിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ
ദേശീയതഭാരതീയൻ
പഠിച്ച സ്ഥാപനങ്ങൾമാർ ഇവാനിയോസ് കോളേജ് കേരളാ ലോ അക്കാദമി (എൽ.എൽ.ബി.)
രാഷ്ട്രീയപ്പാർട്ടി
ഇന്ത്യൻ നാഷണൽ കോൺഗ്രസ് (1981-2005, 2011-തുടരുന്നു)

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (2005-2011)

ഡെമോക്രാറ്റിക് ഇന്ദിരാ കോൺഗ്രസ് (2005-2006)
ജീവിത പങ്കാളി(കൾ)ജ്യോതി മുരളീധരൻ

ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും, മുൻ ലോകസഭാംഗവുമാണ്‌ കെ. മുരളീധരൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെ കേരള പ്രസിഡണ്ടായിരുന്ന (KPCC) കെ. മുരളീധരൻ, കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാവ് കെ. കരുണാകരന്റെ മകനാണ്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ പ്രവർത്തിച്ചിരുന്ന മുരളീധരൻ മൂന്നുതവണ കോഴിക്കോട് മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോൺഗ്രസിൽനിന്ന് തെറ്റിപ്പിരിഞ്ഞ അദ്ദേഹം ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (കരുണാകരൻ) എന്ന പാർട്ടിയുടെ പ്രസിഡണ്ടാകുകയും പിന്നീട് പാർട്ടി എൻ.സി.പിയിൽ ലയിച്ചപ്പോൾ സംസ്ഥാനപ്രസിഡണ്ടായി നിയമിക്കപ്പെടുകയുമായിരുന്നു. ഇന്നു കേരളത്തിൽ കോൺഗ്രസിന്റെ ഏറ്റവും ജനകീയരായ നേതാക്കളിൽ ഒരാളായാണ് കെ മുരളീധരൻ അറിയപ്പെടുന്നത്. 2018 സെപ്റ്റംബറിൽ കെ മുരളീധരനെ സംസ്ഥാന പ്രചരണാ സമിതി അധ്യക്ഷനായി കോൺഗ്രസ് ഹൈക്കമാൻഡ് നിയമിച്ചു

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്ന പേരിൽ കെ. മുരളീധരനെയും, എം.പി. ഗംഗാധരനെയും എൻ.സി.പി. ദേശീയ നേതൃത്വം 2009 ജൂലൈ 31-ന്‌ പുറത്താക്കി. തുടർന്ന് 2011-ൽ കോൺഗ്രസിൽ തിരിച്ചെത്തിയ മുരളി 2011 മുതൽ വട്ടിയൂർകാവ് നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ്.[1] 2011 ഫെബ്രുവരി 15-നു് കെ. മുരളീധരനെ കോൺഗ്രസിലേക്ക് തിരിച്ചെടുത്തു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി മൊഹ്‌സീന കിദ്വായ് ആണ് ഈഡിപ്പസ് കോംപ്ലെക്സ് എന്ന കെട്ടിടത്തിൽ വെച്ച് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. [2]

രാഷ്ട്രീയജീവിതം[തിരുത്തുക]

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പോഷകസംഘടനയായ സേവാദൾ പ്രവർത്തകനായാണ് കെ. മുരളീധരൻ സ്ഥിരമായി രാഷ്ട്രീയപ്രവർത്തനത്തിലേക്ക് പ്രവേശിക്കുന്നത്. സേവാദളിലെ വിവിധ സ്ഥാനമാനങ്ങളിലൂടെ ഉയർന്നുവന്ന അദ്ദേഹം സംഘടനയുടെ സംസ്ഥാന മേധാവിയായിരിക്കെ 1989-ൽ കോഴിക്കോട് മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് ആദ്യമായി മത്സരിച്ചു വിജയിച്ചു. അതിനുശേഷം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെ.പി.സി.സി.) ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡണ്ടുമായി തിരഞ്ഞെടുക്കപ്പെട്ടു. 1991-ലും 1999-ലും കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

2001-2004 കാലഘട്ടത്തിൽ എ.കെ. ആൻറണി കേരള മുഖ്യമന്ത്രിയായിരുന്നുപ്പോൾ കെ. മുരളീധരനായിരുന്നു കെ.പി.സി.സി. പ്രസിഡണ്ട്[3]. 2004 ഫെബ്രുവരി 11-ന് ആൻറണി മന്ത്രിസഭയിൽ വൈദ്യതിമന്ത്രിയായി മുരളീധരൻ ചുമതലയേറ്റു. എന്നാൽ ആറു മാസത്തിനകം നടന്ന ഉപതിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി മണ്ഡലത്തിൽനിന്നും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടതിനാൽ മെയ് 14-ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചു.[4] കേരളത്തിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രിയാണ് കെ.മുരളീധരൻ

പിന്നീട് ഒരു രാജ്യസഭാസീറ്റിന്റെ പ്രശ്നത്തിൽ മുരളീധരന്റെ അച്ഛൻ കെ. കരുണാകരനും അനുയായികളും കോൺഗ്രസ് സംസ്ഥാന നേതൃത്വുമായി ഏറ്റമുട്ടുകയും അതിനെത്തുടർന്ന് അദ്ദേഹം കെ.പി.സി.സി. പ്രസിഡണ്ട് സ്ഥാനം രാജിവെക്കുകയും ചെയ്തു. അതിനുശേഷം 2005-ൽ കെ. കരുണാകരന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ഡി.ഐ.സി. (കെ)യുടെ സംസ്ഥാന പ്രസിഡണ്ടായി മാറി.[5] 2005-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുമായി ധാരണയിലെത്തിയെ ഡി.ഐ.സി.(കെ). സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വിജയംകണ്ടു.

എന്നാൽ 2006-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഡി.ഐ.സി.(കെ)യുമായി ധാരണയിലെത്താതെയായപ്പോൾ ചില പാർട്ടി നേതാക്കൾ മാതൃസംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലേക്ക് തിരിച്ചുപോകാൻ താല്പര്യം പ്രകടിപ്പിച്ചു. ഇത് ഡി.ഐ.സി.(കെ)യുടെ പിളർപ്പിലേക്ക് നയിച്ചു. കെ. കരുണാകരനോടൊപ്പം കെ. മുരളീധരനും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻ.സി.പി.) ചേർന്നു. കുറച്ചുകാലത്തിനുശേഷം കരുണാകരൻ കോൺഗ്രസസിലേക്ക് തിരിച്ചുപോയെങ്കിലും മുരളീധരൻ എൻ.സി.പിയിൽത്തന്നെ തുടർന്നു.

2009 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽനിന്ന് കെ. മുരളീധരൻ ജനവിധി തേടി.[6]

2011 നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ച മുരളീധരൻ 2016 ലും ഈ വിജയം ആവർത്തിച്ചു. ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ നെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2019 ൽ വടകര ലോക്സഭാ മണ്ഡലത്തിൽനിന്ന് ജനവിധി തേടുവാൻ പാർട്ടി അദ്ദേഹത്തെ തെരഞ്ഞെടുത്തു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [7] [8]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 വടകര ലോകസഭാമണ്ഡലം കെ. മുരളീധരൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് 526755 പി. ജയരാജൻ സി.പി.ഐ(എം), എൽ.ഡി.എഫ്. 442092 വി.കെ. സജീവൻ ബി.ജെ.പി., എൻ.ഡി.എ. 80128
2016 വട്ടിയൂർക്കാവ് നിയമസഭാമണ്ഡലം കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കുമ്മനം രാജശേഖരൻ ബി.ജെ.പി., എൻ.ഡി.എ.
2011 വട്ടിയൂർക്കാവ് നിയമസഭാമണ്ഡലം കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ചെറിയാൻ ഫിലിപ്പ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
2009 വയനാട് ലോകസഭാമണ്ഡലം എം.ഐ. ഷാനവാസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ. മുരളീധരൻ* എൻ.സി.പി.
2006 കൊടുവള്ളി നിയമസഭാമണ്ഡലം പി.ടി.എ. റഹീം സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. കെ. മുരളീധരൻ ഡി.ഐ.സി.
2004* വടക്കാഞ്ചേരി നിയമസഭാമണ്ഡലം എ.സി. മൊയ്തീൻ സി.പി.ഐ.എം., എൽ.ഡി.എഫ്. കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1999 കോഴിക്കോട് ലോകസഭാമണ്ഡലം കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സി.എം. ഇബ്രാഹിം ജനതാദൾ, എൽ.ഡി.എഫ്.
1998 തൃശ്ശൂർ ലോകസഭാമണ്ഡലം വി.വി. രാഘവൻ സി.പി.ഐ. എൽ.ഡി.എഫ്. കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 കോഴിക്കോട് ലോകസഭാമണ്ഡലം എം.പി. വീരേന്ദ്രകുമാർ ജനതാദൾ എൽ.ഡി.എഫ്. കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 കോഴിക്കോട് ലോകസഭാമണ്ഡലം കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.പി. വീരേന്ദ്രകുമാർ ജനതാദൾ എൽ.ഡി.എഫ്.
  • കുറിപ്പ് (1) - 2004 -ൽ കെ. മുരളീധരൻ മന്ത്രിയായപ്പോൾ ആറ് മാസത്തിനകം എം.എൽ.എ.യാകുക എന്ന ലക്ഷ്യത്തോടെ വി. ബാലറാം രാജി വെച്ചുണ്ടായ ഒഴിവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ്.
  • 2009 - ലെ തിരഞ്ഞെടുപ്പിൽ കെ. മുരളീധരൻ മൂന്നാം സ്ഥാനത്ത് ആയിരുന്നു. എൽ.ഡി.എഫിലെ എം. റഹ്മത്തുള്ള ആയിരുന്നു രണ്ടാം സ്ഥാനത്ത്.

വ്യക്തിജീവിതം[തിരുത്തുക]

പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും മകനായി 1957 മേയ് 14-ന് തൃശ്ശൂരിലാണ് കണ്ണോത്ത് മുരളീധരൻ എന്ന കെ. മുരളീധരൻ ജനിച്ചത്. കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ ഇളയ സഹോദരിയാണ്. തൃശ്ശൂർ പൂങ്കുന്നം ഗവ. ഹൈസ്കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കിയ മുരളീധരൻ തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദം നേടി. അല്പകാലം അഭിഭാഷകനായി പ്രവർത്തിച്ചിരുന്നു.

ജ്യോതിയാണ് മുരളീധരന്റെ ഭാര്യ. ഇവർക്ക് ശബരീഷ്, അരുൺ എന്നീ രണ്ട് ആൺമക്കളുണ്ട്. ഇരുവരും വിവാഹിതരാണ്.

അവലംബം[തിരുത്തുക]

  1. "മുരളിയും ഗംഗാധരനും പുറത്ത്‌; എൻ.സി.പിയ്‌ക്ക്‌ അഡ്‌ഹോക്ക്‌ കമ്മിറ്റി". മാതൃഭൂമി. ശേഖരിച്ചത് 2009-07-31.
  2. "മുരളീധരനെ കോൺഗ്രസിൽ തിരിച്ചെടുത്തു". Mathrubhumi Online. ശേഖരിച്ചത് 15 ഫെബ്രുവരി 2011.
  3. "ABOUT MURALEEDHARAN". kmuraleedharan.org. മാർച്ച് 27, 2009. ശേഖരിച്ചത് ഏപ്രിൽ 3, 2009.
  4. http://keralaassembly.org/min01.html
  5. "Muraleedharan elected DIC(K) president". The Hindu. ഫെബ്രുവരി 28, 2006. ശേഖരിച്ചത് ഏപ്രിൽ 3, 2009.
  6. "K Muraleedharan files nomination". KeralaNext. മാർച്ച് 27, 2009. ശേഖരിച്ചത് ഏപ്രിൽ 3, 2009.
  7. http://www.ceo.kerala.gov.in/electionhistory.html
  8. http://www.keralaassembly.org
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ 100px-കേരളം-അപൂവി.png
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=കെ._മുരളീധരൻ&oldid=3135200" എന്ന താളിൽനിന്ന് ശേഖരിച്ചത്