Jump to content

സി. കൃഷ്ണൻ (കേരള നിയമ സഭാംഗം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി. കൃഷ്ണൻ
കേരള നിയമസഭകയിലെ അംഗം.
ഓഫീസിൽ
മേയ് 14 2011 – മേയ് 3 2021
മുൻഗാമിപി.കെ. ശ്രീമതി
പിൻഗാമിടി.ഐ. മധുസൂദനൻ
മണ്ഡലംപയ്യന്നൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1949-06-06) ജൂൺ 6, 1949  (75 വയസ്സ്)
വെല്ലൂർ (കണ്ണൂർ), പയ്യന്നൂർ
രാഷ്ട്രീയ കക്ഷിസി.പി.എം.
പങ്കാളിടി.വി. രാജവല്ലി
കുട്ടികൾരണ്ട് പുത്രന്മാർ
മാതാപിതാക്കൾ
  • Pavoor Kannan (അച്ഛൻ)
  • Cherootta Chiri (അമ്മ)
വസതിപയ്യന്നൂർ
As of ജൂൺ 25, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു പൊതു പ്രവർത്തകനും ട്രേഡ് യൂണിയൻ നേതാവും പതിമൂന്നാം കേരള നിയമസഭയിൽ പയ്യന്നൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവുമാണ് സി. കൃഷ്ണൻ (ജനനം : 6 ജൂൺ 1946).

ജീവിതരേഖ

[തിരുത്തുക]

പവൂർ കണ്ണന്റെയും ചിരി ചെരൂട്ടയുടെയും മകനായി വെള്ളൂരിൽ[1] ജനിച്ചു. അഞ്ചാം ക്ലാസ്സ്‌ വരെയുള്ള പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പൊതുപ്രവർത്തകനായി. സി.പി.ഐ.എം കണ്ണൂർ സെക്രട്ടറിയറ്റ് അംഗം, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം, സി.ഐ.ടി.യു അഖിലേന്ത്യ കമ്മിറ്റി അംഗം, ഖാദി തൊഴിലാളി ഫേഡറെഷൻ സംസ്ഥാന സെക്രട്ടറി, മത്സ്യ തൊഴിലാളി ഫെഡറെഷൻ സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു. [2]

വെല്ലൂർ നെയ്ത്തുതൊഴിലാളി സംഘം പ്രസിഡന്റ്‌, പയ്യന്നൂർ ഗ്രാമീണ സഹകരണ ബാങ്ക് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, റബ്കോ മെമ്പർ, ബീഡി തൊഴിലാളി സഹകരണ സംഘം എക്സിക്യൂട്ടീവ് മെമ്പർ, ഖാദി ഗ്രാമ വ്യവസായ ബോർഡ്‌ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, ഖാദി തൊഴിലാളി ക്ഷേമ ബോർഡ്‌ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, കേരള സ്റ്റേറ്റ് ഹൗസിങ്ങ് ബോർഡ്‌ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു. നിരവധി സമരങ്ങൾക്ക് നേതൃത്ത്വം കൊടുക്കുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പുഫലങ്ങൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം മണ്ഡലം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2016 പയ്യന്നൂർ നിയമസഭാമണ്ഡലം സി. കൃഷ്ണൻ, സി.പി.എം. എൽ.ഡി.എഫ്. സജിത് മാവൽ, കോൺഗ്രസ് (ഐ.) യു.ഡി.എഫ്. ആനിയമ്മ ടീച്ചർ ബി.ജെ.പി., എൻ.ഡി.എ.
2011 പയ്യന്നൂർ നിയമസഭാമണ്ഡലം സി. കൃഷ്ണൻ, സി.പി.എം. കെ. ബ്രിജേഷ് കുമാർ, കോൺഗ്രസ് (ഐ.)

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-02-01.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-22. Retrieved 2013-11-13.