തോമസ് ചാണ്ടി
തോമസ് ചാണ്ടി | |
|---|---|
![]() | |
| കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രി | |
| പദവിയിൽ ഏപ്രിൽ 1 2017 – നവംബർ 15 2017 | |
| മുൻഗാമി | എ.കെ. ശശീന്ദ്രൻ |
| പിൻഗാമി | എ.കെ. ശശീന്ദ്രൻ |
| കേരള നിയമ സഭയിലെ അംഗം | |
| പദവിയിൽ മേയ് 13 2006 – ഡിസംബർ 20 2019 | |
| മുൻഗാമി | കെ.സി. ജോസഫ് |
| പിൻഗാമി | തോമസ് കെ. തോമസ് |
| മണ്ഡലം | കുട്ടനാട് |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | ഓഗസ്റ്റ് 29, 1947 ചേന്നങ്കരി |
| മരണം | ഡിസംബർ 20, 2019 (72 വയസ്സ്) കൊച്ചി |
| ദേശീയത | ഇന്ത്യൻ |
| രാഷ്ട്രീയ കക്ഷി | എൻ.സി.പി. |
| പങ്കാളി | മേഴ്സി ചാണ്ടി |
| കുട്ടികൾ | ഒരു മകൻ, രണ്ട് മകൾ |
| മാതാപിതാക്കൾ |
|
| വസതി | ചേന്നങ്കരി |
| വെബ്‌വിലാസം | www.thomaschandy.com |
As of ഓഗസ്റ്റ് 30, 2020 ഉറവിടം: നിയമസഭ | |
പ്രമുഖ എൻ.സി.പി നേതാവും കുട്ടനാട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനും കുവൈത്ത് കേന്ദ്രമാക്കിയുളള പ്രമുഖ വ്യവസായിയുമായിരുന്നു തോമസ് ചാണ്ടി.
ആദ്യകാലജീവിതവും കുടുംബവും
[തിരുത്തുക]1947 ഓഗസ്റ്റ് 29-നാണ് വി.സി തോമസിന്റെയും ഏലിയാമ്മയുടെയും മകനായി തോമസ് ചാണ്ടി ജനിച്ചത്.ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എഞ്ചിനിയറിങ്ങ് ടെക്ക്നോളജി,ചെന്നൈയിൽ നിന്നും ടെലികമ്മ്യുണിക്കേഷൻ എഞ്ചിനിയറിങ്ങിൽ ഡിപ്ലോമ നേടി[1]. ഇദ്ദേഹത്തിന്റെ കുടുംബം ഭാര്യ മേഴ്സ്ക്കുട്ടിയും ഒരു മകനും രണ്ട് കുട്ടികളും അടങ്ങുന്നതാണ്[2].
രാഷ്ട്രീയജീവിതം
[തിരുത്തുക]തോമസ് ചാണ്ടിയുടെ രാഷ്ട്രീയജീവിതം കെ.എസ്.യുവിലാണ് ആരംഭിച്ചത്. പിന്നീട് തോമസ് ചാണ്ടി 1970-ൽ കുട്ടനാട്ടിലെ കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2006-ഓട് കൂടി സജീവരാഷ്ട്രീയത്തിൽ തിരിച്ചെത്തിയ ശേഷം തോമസ് ചാണ്ടി ഡി.ഐ.സി.(കെ)യിൽ ചേർന്നു. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ നിന്നു വിജയിച്ച അദ്ദേഹം ഡി.ഐ.സി.(കെ)-യുടെ ഏക എം. എൽ. എ ആയിരുന്നു. ഡി.ഐ.സി.(കെ) പിന്നീട് എൻ.സി.പി.യിൽ ലയിക്കുകയും, 2011-ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫുമായി സഖ്യത്തിലേർപ്പെടുകയും ചെയ്തു. 2011-ലെയും 2016-ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കുട്ടനാട്ടിൽ നിന്നു വീണ്ടും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.[3][4]
മരണം
[തിരുത്തുക]ക്യാൻസർ സംബന്ധമായ അസുഖം ബാധിച്ച് 2019 ഡിസംബർ 20ന് എറണാകുളത്ത് വച്ച് മരണപ്പെട്ടു.[5]
അവലംബം
[തിരുത്തുക]- ↑ "Affidavit - 2011 Elections" (PDF). Election Commission, Kerala. 25 March 2011. Retrieved 23 July 2013.
- ↑ "Thomas Chandy". Member Profile. Government of Kerala. Archived from the original on 2013-07-17. Retrieved 23 July 2013.
- ↑ Staff Reporter (15 November 2006). "Thomas Chandy defends his stance". The Hindu. Kerala. Archived from the original on 28 November 2007. Retrieved 23 July 2013.
- ↑ ചാണ്ടി, തോമസ്. "തോമസ് ചാണ്ടി എം.എൽ.എ അന്തരിച്ചു". https://www.madhyamam.com. Retrieved 16 ഒക്ടോബർ 2025.
{{cite web}}: External link in(help)|website= - ↑ https://www.manoramaonline.com/news/latest-news/2019/12/20/thomas-chandy-passed-away.html
