പി. സദാശിവം
പഴനിചാമി സദാശിവം | |
---|---|
![]() | |
23-ആം കേരള ഗവർണ്ണർ | |
ഓഫീസിൽ 5 സെപ്റ്റംബർ 2014 – 5 സെപ്റ്റംബർ 2019[1] | |
മുൻഗാമി | ഷീല ദീക്ഷിത് |
പിൻഗാമി | ആരിഫ് മുഹമ്മദ് ഖാൻ |
40th Chief Justice of India | |
ഓഫീസിൽ 19 July 2013 – 26 April 2014 | |
നിയോഗിച്ചത് | പ്രണബ് മുഖർജി |
മുൻഗാമി | അൽതമാസ് കബീർ |
പിൻഗാമി | Rajendra Mal Lodha |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കടപ്പാനാല്ലൂർ, പവാനി, ഈറോഡ് ജില്ല, തമിഴ്‌നാട് | 27 ഏപ്രിൽ 1949
ദേശീയത | ഇന്ത്യൻ |
പങ്കാളി(കൾ) | സരസ്വതി സദാശിവം |
അൽമ മേറ്റർ | ഗവൺമെന്റ് ലോ കോളേജ്, ചെന്നൈ |
തൊഴിൽ | ജഡ്ജ് |
കേരളത്തിന്റെ 23-ആം ഗവർണറാണ് ഇന്ത്യയുടെ ചീഫ് ജസ്റ്റീസായിരുന്ന പി. സദാശിവം [2](ജനനം: ഏപ്രിൽ 27 1949). ഷീല ദീക്ഷിത് കേരള ഗവർണർ സ്ഥാനം രാജിവെച്ചശേഷം അദ്ദേഹത്തെ ഗവർണറായി നോമിനേറ്റ് ചെയ്തു. 2013 ജൂലായ് 18-ന് ചീഫ് ജസ്റ്റിസ് അൽത്തമാസ് കബീറിന്റെ കാലാവധി അവസാനിച്ചതോടെയാണ് അദ്ദേഹം ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. സുപ്രീംകോടതിയിലെ നാല്പതാമത് ചീഫ് ജസ്റ്റിസായിരുന്നു അദ്ദേഹം. [3] 2014 ഏപ്രിൽ 27 വരെയായിരുന്നു കാലാവധി.
ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ തലവനായിരുന്ന ജസ്റ്റിസ് പി. സദാശിവം ഈ പദവി അലങ്കരിച്ച ആദ്യത്തെ തമിഴ്‌നാട്ടുകാരനാണ്. 1951 മുതൽ 1954 ജനവരി വരെ, പഴയ മദ്രാസ് പ്രസിഡൻസിയിലെ നെല്ലൂരിൽ നിന്നുള്ള, പതഞ്ജലി ശാസ്ത്രി സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നു. മദ്രാസ് പ്രസിഡൻസി വിഭജിക്കപ്പെട്ടപ്പോൾ നെല്ലൂർ ആന്ധ്രാപ്രദേശിനു കീഴിലായി. [4]. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ ഗവർണറാകുന്ന ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണാദ്ദേഹം.[5]
ജീവിതരേഖ[തിരുത്തുക]
തമിഴ്നാട്ടിലെ ഈറോഡിൽ 1949 ഏപ്രിൽ 27നു ജനിച്ച പി. സദാശിവം 1977 ൽ അഭിഭാഷക ജീവിതം ആരംഭിച്ചു. മദ്രാസ് ഹൈക്കോടതിയിൽ ദീർഷകാലം അഭിഭാഷകനായ അദ്ദേഹം, 1997ൽ മദ്രാസ് ഹൈക്കോടതി സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു. 2007 ഏപ്രിൽ മുതൽ പഞ്ചാബ്, ഹരിയാണ ഹൈക്കോടതികളിൽ സേവനം അനുഷ്ഠിച്ചു. 2007 ആഗസ്ത് 21 ന് സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി.
പ്രധാന വിധി പ്രസ്താവങ്ങൾ[തിരുത്തുക]
- പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഹർജി പരിഗണിച്ച് ഇടമലയാർ കേസിൽ ആർ. ബാലകൃഷ്ണപിള്ള അടക്കമുള്ളവർക്കു ശിക്ഷ വിധിച്ചു.[6]
- 1993ലെ മുംബൈ സ്ഫോടന കേസിലെ വിധി
- ജെസീക്ക ലാൽ കൊലക്കേസ്
അവലംബങ്ങൾ[തിരുത്തുക]
- ↑ "KERALA LEGISLATURE - GOVERNORS". niyamasabha.org. ശേഖരിച്ചത് 30 January 2020.
- ↑ http://www.deepika.com/News_Cat2_sub.aspx?catcode=cat2&newscode=330823&rndn=DmdfqFUK
- ↑ ജസ്റ്റിസ് പി. സദാശിവം ചീഫ് ജസ്റ്റിസായി പദവിയേറ്റു
- ↑ "സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ തമിഴ്‌നാട് സ്വദേശി". മൂലതാളിൽ നിന്നും 2013-07-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-19.
- ↑ Venkatesan, J. (30 Aug 2014). "Former CJI Sathasivam to be Kerala Governor". The Hindu. ശേഖരിച്ചത് 02 ഒക്റ്റോബർ 2014.
{{cite news}}
: Check date values in:|accessdate=
(help) - ↑ "പി. സദാശിവം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആകും". മെട്രോവാർത്ത. June 29, 2013. മൂലതാളിൽ നിന്നും 2013-07-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂൺ 30.
{{cite news}}
: Check date values in:|accessdate=
(help)
