ഖുർഷിദ് ആലം ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മുതിർന്ന കോൺഗ്രസ് നേതാവാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്നു ഖുർഷിദ് ആലംഖാൻ (5 ഫെബ്രുവരി 1919 - 20 ജൂലൈ 2013). കർണാടക ഗവർണറായിരിക്കെ കേരളത്തിന്റെ അധിക ചുമതല വഹിച്ചിട്ടുണ്ട്. 15 വർഷം ലോക്സഭാംഗമായും 1974 മുതൽ 84 വരെ രാജ്യസഭാംഗമായും പ്രവർത്തിച്ചു. മുൻ രാഷ്ട്രപതി സാക്കിർഹുസൈന്റെ മരുമകനാണ്. [1]

ജീവിതരേഖ[തിരുത്തുക]

ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ ജനിച്ചു. ആഗ്ര സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്ദര ബിരുദം നേടി. അമേരിക്കയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടി. ഇന്ദിര, രാജീവ് മന്ത്രിസഭകളിൽ സഹമന്ത്രിയായിരുന്നു. വിദ്യാഭ്യാസം, ടെക്‌സ്റ്റൈൽ, ടൂറിസം, ഗതാഗതം, വിദേശകാര്യം എന്നീ വകുപ്പുകളിലാണ് അദ്ദേഹം പ്രവർത്തിച്ചത്. 1974 മുതൽ 84 വരെ ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗവും 84 മുതൽ 89 വരെ ഫറൂഖാബാദിൽ നിന്നുള്ള ലോക്‌സഭാംഗവും ആയിരുന്നു. ഗോവ, കർണാടകം എന്നിവിടങ്ങളിൽ ഗവർണറായിരുന്നു. [2]

ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയുടെ മുൻ ചാൻസലറായിരുന്നു.

അവലംബം[തിരുത്തുക]

  1. "മുൻകേന്ദ്രമന്ത്രി ഖുർഷിദ് ആലംഖാൻ അന്തരിച്ചു". ദേശാഭിമാനി. 2013 ജൂലൈ 21. Retrieved 2013 ജൂലൈ 21.  Check date values in: |accessdate=, |date= (help)
  2. "മുൻ കേന്ദ്രമന്ത്രി ഖുർഷിദ് ആലംഖാൻ അന്തരിച്ചു". മാതൃഭൂമി. 2013 ജൂലൈ 21. Retrieved 2013 ജൂലൈ 21.  Check date values in: |accessdate=, |date= (help)

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Khan, Khurshed Alam
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 5 February 1919
PLACE OF BIRTH
DATE OF DEATH 20 July 2013
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ഖുർഷിദ്_ആലം_ഖാൻ&oldid=2678338" എന്ന താളിൽനിന്നു ശേഖരിച്ചത്